തലയ്ക്കും വാലിനും 4000, നടുക്കഷണത്തിന് 5000! റിയൽമി P2 പ്രോ 5ജിക്ക് വെറൈറ്റി റിപ്പബ്ലിക് ഡിസ്കൗണ്ടുകൾ
ഇന്ത്യയിൽ ജനുവരി 13 മുതൽ 19 വരെ റിയൽമി റിപ്പബ്ലിക് ഡേ സെയിൽ (realme Republic Day Sale 2025) നടക്കാൻ പോകുകയാണ്. ഇതിന്റെ ഭാഗമായി വിവിധ റിയൽമി ഫോണുകൾക്ക് വ്യത്യസ്തങ്ങളായ ഡിസ്കൗണ്ടുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽമി ജിടി 6ടി, റിയൽമി 13+ 5G, റിയൽമി P2 പ്രോ, റിയൽമി 14x, റിയൽമി 13 പ്രോ, റിയൽമി GT 7 പ്രോ, റിയൽമി നാർസോ 70 ടർബോ എന്നീ റിയൽമി ഫോണുകൾക്കെല്ലാം ഈ ഓഫർ സെയിൽ സമയത്ത് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്.
ഏതാണ്ട് നാല് മാസത്തിന് മുൻപ്, അതായത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച P സീരീസ് സ്മാർട്ട്ഫോൺ ആണ് (Realme P2 Pro 5G). ഈ സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ വാങ്ങാൻ ലഭ്യമാണ്. അതിൽ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ടോപ് എൻഡ് 12GB+ 512GB വേരിയന്റിന് 27,999 രൂപയുമാണ് വില.

ഇപ്പോൾ നടക്കാൻ പോകുന്ന റിയൽമി റിപ്പബ്ലിക് ഡേ സെയിലിനോട് അനുബന്ധിച്ച് റിയൽമി P2 പ്രോ 5ജിക്കും ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ മൂന്ന് വേരിയന്റിനും വ്യത്യസ്ത ഡിസ്കൗണ്ട് ആണ് ലഭിക്കുക. ചേരയെത്തിന്നുന്ന നാട്ടിൽച്ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്നാണ് പണ്ടുള്ള കാരണവന്മാർ പറഞ്ഞിട്ടുള്ളത്. ഇവിടെ ഡിസ്കൗണ്ടിന്റെ കാര്യത്തിലും നടുക്കഷണത്തിന് തന്നെയാണ് കൂടുതൽ മൂല്യം കൽപ്പിച്ചിരിക്കുന്നത്.
അതായത് റിയൽമി P2 പ്രോ 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിനും ടോപ് എൻഡ് 12GB+ 512GB വേരിയന്റിനും 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. അതേസമയം ഇവയുടെ ഇടയിൽ നിൽക്കുന്ന 12GB+ 256GB വേരിയന്റിന് 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് റിയൽമി നൽകിയിരിക്കുന്നു.

അതായത് 21,999 രൂപ വിലയുള്ള 8GB+128GB അടിസ്ഥാന വേരിയന്റ് 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 17,999 രൂപയ്ക്കും 27,999 രൂപ വിലയുള്ള ടോപ് എൻഡ് 12GB+ 512GB വേരിയന്റ് 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 123,999 രൂപയ്ക്കും ഈ മോഡലുകളുടെ ഇടയിൽ നിൽക്കുന്ന, 24,999 രൂപ വിലയുള്ള 12GB+ 256GB വേരിയന്റ് 5,000 രൂപ ഡിസ്കൗണ്ടിന് ശേഷം 19,999 രൂപ വിലയിലും ഈ ഓഫർ സെയിലിൽ ലഭ്യമാകും.
ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ ഡീൽ പരിഗണിക്കാൻ താൽപര്യമുള്ളവർക്ക് റിയൽമി പി2 പ്രോയുടെ പ്രധാന ഫീച്ചറുകളും ഇവിടെ പരിചയപ്പെടാം. അവ ഇതാ: 6.7-ഇഞ്ച് FHD+ കർവ്ഡ് സാംസങ് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2412 X 1080 പിക്‌സൽ റെസല്യൂഷൻ, 100 ശതമാനം P3 കളർ ഗാമറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, Pro-XDR, 2160 PWM ഐപ്രൊട്ടക്ഷൻ, 1200nits ഹൈ ബ്രൈറ്റ്നസ് മോഡ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ്, ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയു, 8GB/128GB, 12GB/256GB, 12GB/512GB എന്നീ LPDDR4x റാം+ UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 കസ്റ്റം സ്‌കിൻ, 4500mm2 ടെമ്പർഡ് VC + 9953mm2 ഗ്രാഫൈറ്റ് 3D VC കൂളിംഗ് സിസ്റ്റം.

ഗെയിമിംഗിനുള്ള GT മോഡ്, സ്വിസ് SGS പ്രീമിയം പെർഫോമൻസ് 5 സ്റ്റാർസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ റിയർ ക്യാമറ (50MP LYT-600 പ്രൈമറി ക്യാമറ+ 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്), 32MP ഫ്രണ്ട് ക്യാമറ, IP65 റേറ്റിങ്, റെയിൻ വാട്ടർ ടച്ച് ഫീച്ചർ.
5G, 4G LTE, ബ്ലൂടൂത്ത് 5.2, Wi-Fi 6, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററി, ജിടി മോഡ് ഗെയിമിംഗ് ഫീച്ചറുകൾ, കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ടാക്ടിൽ എൻജിൻ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.
പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റ്, റിയൽമി ആപ്പ് എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, മെയിൻലൈൻ ചാനലുകൾ എന്നിവിടങ്ങളിലെല്ലാം റിയൽമി റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.


Click it and Unblock the Notifications








