Home
News

ബഹുത്തച്ഛാ! വൺപ്ലസ് മാത്രമല്ല, റിയൽമിയും ഇനി ഓപ്പോയുടെ ഔദ്യോഗിക അ‌നിയൻ

സ്മാർട്ട്ഫോൺ വിപണി ഒരു പുതിയ നീക്കത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി, മറ്റൊരു പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഒപ്പോയുടെ ഔപചാരിക ഉപ ബ്രാൻഡായി മാറാൻ ഒരുങ്ങുന്നു. ലീ ഫെങ് നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ പ്രധാന ബ്രാൻഡായി തുടരും. അ‌തേസമയം വൺപ്ലസും റിയൽമിയും വ്യത്യസ്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഉപ ബ്രാൻഡുകളായി പ്രവർത്തിക്കും. ബ്രാൻഡ് സ്ട്രാറ്റജി അപ്‌ഡേറ്റ് എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്. റിയൽമി സ്ഥാപകനും സിഇഒയുമായ സ്കൈ ലി സബ്-ബ്രാൻഡുകൾ കൈകാര്യം ചെയ്യും, വൺപ്ലസ് ചൈനയിലെ സ്വന്തം ലീഡറായ ലി ജിയെ നിലനിർത്തും.

ഓപ്പോ, റിയൽമി, വൺപ്ലസ്, വിവോ തുടങ്ങിയ ബ്രാൻഡുകളെല്ലാം ബിബികെ ഇലക്ട്രോണിക്സിന്റെ ഭാഗമാണ്. റിയൽമി ഔദ്യോഗികമായി ഓപ്പോയുടെ സബ് ബ്രാൻഡ് ആകുന്ന വിവരം റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഭവങ്ങൾ ശേഖരിക്കുക, ചെലവ് കുറയ്ക്കുക, ആന്തരിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ സംയോജനം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വൺപ്ലസ് മാത്രമല്ല, റിയൽമിയും ഇനി ഓപ്പോയുടെ ഔദ്യോഗിക അ‌നിയൻ

ഈ പുതിയ കൂട്ടുകെട്ട് വിപണിയിലും ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ഉപയോക്താക്കൾക്കുള്ള സർവീസിന്റെ കാര്യത്തിലാകും മാറ്റം പ്രധാനമായും ഉണ്ടാകുക. റിയൽമി ഒപ്പോയുടെ പൂർണ്ണ വിൽപ്പനാനന്തര നെറ്റ്‌വർക്ക് ഉപയോഗിക്കും, അതായത് കൂടുതൽ സേവന കേന്ദ്രങ്ങളും വേഗത്തിലുള്ള അറ്റകുറ്റപ്പണികളും സാധ്യമാകും, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വിപണികളിൽ.

റിയൽമിയുടെ പ്രോഡക്ട് പ്രോജക്ടുകൾ അതേപടി തുടരുമെന്നും വരാനിരിക്കുന്ന റിലീസുകൾക്ക് കാലതാമസമില്ലെന്നും ഓപ്പോ പറയുന്നു. റിയൽമിയുടെ അ‌ടുത്ത സ്മാർട്ട്ഫോണായി റിയൽമി നിയോ 8 ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യുന്നതിൽ ഉൾപ്പെടെ മാറ്റമൊന്നും ഉണ്ടാകില്ല. 2018-ൽ ആണ് OPPO-യുടെ ഒരു ശാഖയായി റിയൽമി ആരംഭിച്ചത്.

കുറഞ്ഞ വില, ആധുനിക ഡിസൈനുകൾ, മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ എന്നിവ അ‌വതരിപ്പിച്ചുകൊണ്ട് റിയൽമി സ്വന്തം ബ്രാൻഡ് നെയിം വളർത്തിയെടുത്തു. മിഡ്റേഞ്ച്, ബജറ്റ് സെഗ്മെന്റുകളിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക സ്വാധീനമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും, ഷവോമി, ഐക്യൂ, സാംസങ് എന്നിവയുടെ പ്രധാന എതിരാളി റിയൽമിയാണ്.

നിരവധി സ്മാർട്ട്ഫോൺ മോഡലുകൾ തുടർച്ചയായി അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമാണ് റിയൽമി. ഇന്ത്യയിൽ, ഈ ഓപ്പോ- റിയൽമി സബ് ബ്രാൻഡ് പ്രഖ്യാപനം ഉടനടി കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയില്ല. റിയൽമി ഫോണുകൾ അവയുടെ വിലകളും സവിശേഷതകളും തുടരുമെന്നാണ് സൂചന.

ഓപ്പോയുടെ സർവീസ് ശൃംഖല റിയൽമി ഉപയോക്താക്കളെ ഇനി സഹായിച്ചേക്കാം. റിയൽമി ഫോണുകൾ വാങ്ങുന്ന ആളുകൾ ക്യാൻസലേഷനെക്കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നതിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഈ സബ് ബ്രാൻഡ് പ്രഖ്യാപനത്തിൽ പ്രധാനമായും ഉയരുന്ന ചോദ്യം ബന്ധം കാലക്രമേണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ മെച്ചപ്പെടുത്തുമോ എന്നതാണ്.

ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ഇപ്പോൾ ഹാർഡ്‌വെയർ സ്പെസിഫിക്കേഷനുകൾ പോലെ തന്നെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വിലമതിക്കുന്നു. റിയൽമിയുടേതായി ഇന്ത്യയിൽ ഏറ്റവും ഒടുവിൽ എത്തിയത് പുതിയ റിയൽമി 16 പ്രോ സീരീസ് ആണ്. അ‌തേപാലെ ഓപ്പോയുടെ റെനോ 15 സീരീസ് ലോഞ്ച് നാളെ (ജനുവരി 8)ന് നിശ്ചയിച്ചിട്ടുണ്ട്. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തുക.

More from GizBot

Best Mobiles in India

English summary
Realme is set to become an official sub-brand of Oppo. According to a report by Reuters, Realme has confirmed that it is merging with Oppo as part of a move aimed at pooling resources, cutting costs, and streamlining internal operations. Both brands are part of BBK Electronics, which also owns Vivo and OnePlus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X