Home
News

അ‌മ്പട കേ​മാ... ടർബോക്കുട്ടാ! റിയൽമി നാർസോ 70 ടർബോ 5ജിക്ക് 4000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ട്

5ജി സ്മാർട്ട്ഫോൺ തേടിനടക്കുന്നവർക്ക് ഡിസ്കൗണ്ടുകളുടെ വാതിൽ തുറന്നിട്ട് റിയൽമിയുടെ വാല​ന്റൈൻസ് ഡേ സെയിൽ ആരംഭിച്ചു. ഏറ്റവുമധികം വിൽക്കപ്പെടുന്ന റിയൽമി സ്മാർട്ട്ഫോൺ മോഡലുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാം എന്നതാണ് ഈ ഓഫർ സെയിലിന്റെ പ്രത്യേകത. ഫെബ്രുവരി 6 മുതൽ 14 വരെ നടക്കുന്ന ഈ ഓഫർ സെയിലിൽ റിയൽമിയുടെ കിടിലൻ 5ജി ഫോണുകൾ പ്രത്യേക ഡിസ്കൗണ്ടിന്റെ സഹായത്താൽ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. 15000 രൂപയിൽ താഴെ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് റിയൽമി നാർസോ 70 ടർബോ 5ജി എന്ന മോഡൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരമുണ്ട്.

റിയൽമി ജിടി 6ടി (realme GT 6T), റിയൽമി ജിടി7 പ്രോ (realme GT7 Pro) തുടങ്ങിയ സ്മാർട്ട്ഫോണുകളും റിയൽമിയുടെ വാല​ന്റൈൻസ് ഡേ സെയിലിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകും. എന്നാൽ അ‌വയുടെ വില 20000 രൂപയ്ക്ക് മുകളിലാണ്. താരതമ്യേന താങ്ങാനാകുന്ന വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഓപ്ഷൻ റിയൽമി നാർസോ 70 ടർബോ 5ജി (realme NARZO 70 Turbo 5G) ആണ്.

റിയൽമി നാർസോ 70 ടർബോ 5ജിക്ക് 4000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ട്

ഏതാനും മാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില.

റിയൽമി നാർസോ 70 ടർബോ 5ജി വേരിയന്റുകൾ അ‌വയുടെ യഥാർഥ വിലയിൽ ​തന്നെയാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും വാല​ന്റൈൻസ് ഡേ ഓഫറിന്റെ ഭാഗമായി 3000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 13999 രൂപ വിലയിൽ ഇത് സ്വന്തമാക്കാം. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആകെ 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 12999 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.

റിയൽമി നാർസോ 70 ടർബോ 5ജിക്ക് 4000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ട്

റിയൽമി നാർസോ 70 ടർബോ 5ജിയുടെ മറ്റ് വേരിയന്റുകൾക്കും ഇതേ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വേരിയന്റ് ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മികച്ച അ‌വസരം തുറന്നുകിടക്കുന്നു. എക്സ്ചേഞ്ച് ഓഫറിൽ താൽപര്യമുള്ളവർക്ക് പരമാവധി 15650 രൂപ വരെ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പകരം നൽകുന്ന ഫോണിന്റെ പഴക്കം, വർക്കിങ് കണ്ടീഷൻ എന്നിവയൊക്കെ പരിഗണിച്ചാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക.

ഗെയിമിങ് മികവ് ലക്ഷ്യമിട്ട് റിയൽമി രൂപകൽപ്പന ചെയ്ത ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 70 ടർബോ 5G. ടർബോ ടെക്‌നോളജിയാണ് ഈ ഫോണിന്റെ ഹൈ​ലൈറ്റ്. ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ​

6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി-G615 MC2 ജിപിയു, 6GB /8GB /12GB LPDDR4X റാം, 128GB /256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

റിയൽമി നാർസോ 70 ടർബോ 5ജിക്ക് 4000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, 2എംപി സെക്കൻഡറി ക്യാമറ സെൻസർ എന്നിവ അ‌തിൽ അ‌ടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ കസ്റ്റം ഒഎസിൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 6050mm2 സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, TUV SUD ലാഗ് ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കറ്റ് എന്നിവയും ഇതിനുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിയാണ് റിയൽമി നാർസോ 70 ടർബോ 5ജിയിൽ നൽകിയിരിക്കുന്നത്. 161.7×74.7×7.6mm വലിപ്പവും 185 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ നിറങ്ങളിൽ ഇത് വാങ്ങാൻ ലഭ്യമാണ്.

Best Mobiles in India

English summary
Realme's Valentine's Day sale has started. In this offer sale, you can buy the Realme Narzo 70 Turbo 5G model at a huge discount. Its base model is priced at Rs 16,999. However, as part of the Valentine's Day offer, a coupon discount of Rs 3,000 has been made available on this phone. In addition, a bank discount of Rs 1,000 is also available. So, you can buy it for Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X