Home
News

ഡിസ്കൗണ്ട് കണ്ടാൽ പ്രേമം തോന്നും, ഈ ഫോണുകളോട്! വാല​ന്റൈൻസ് ഡേ ഓഫറുകൾ പ്രഖ്യാപിച്ച് റിയൽമി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി വാല​ന്റൈൻസ് ഡേ 2025 ഓഫർ സെയിൽ (realme Valentine's Day Sale 2025) പ്രഖ്യാപിച്ചു. റിയൽമിയുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ഈ ഓഫർ സെയിലിൽ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്. ഫെബ്രുവരി 6 മുതൽ 14 വരെയാണ് റിയൽമിയുടെ വാല​ന്റൈൻസ് ഡേ ഓഫർ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. റിയൽമി നാർസോ ടർബോ 5ജി (realme 70 NARZO Turbo 5G), റിയൽമി ജിടി 6ടി (realme GT 6T), റിയൽമി ജിടി7 പ്രോ (realme GT7 Pro) തുടങ്ങിയ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ഈ സെയിലിൽ ലഭ്യമാകും.

ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. റിയൽമിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്കാണ് ഇപ്പോൾ വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അ‌തിനാൽ ഉപയോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ടിൽ കിടിലൻ സ്മാർട്ട്ഫോണുകൾ തന്നെയാണ് ലഭ്യമാകുക. ഇപ്പോൾ വിവിധ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമധികം ഡിസ്കൗണ്ട് ലഭിക്കുന്ന മോഡലുകളിലൊന്ന് റിയൽമി ജിടി 6T ആണ്.

ഡിസ്കൗണ്ട് കണ്ടാൽ പ്രേമം തോന്നും, ഈ റിയൽമി ഫോണുകളോട്!

റിയൽമി GT 6ടിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 30,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB +256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB+ 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ ഡിസ്കൗണ്ടിൽ 23999 രൂപ വിലയിൽ ആണ് റിയൽമി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി ജിടി 6T 5ജിയുടെ വാല​ന്റൈൻസ് ഡേ ഓഫർ സെയിൽ ഡീലിലെ ഏറ്റവും ശ്രദ്ധേയമായ ഡീൽ എന്തെന്നാൽ അ‌തിന്റെ ടോപ് 12GB+ 512GB വേരിയന്റ് 10000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം എന്നതാണ്. ഓഫർ സെയിൽ സമയത്ത് ഈ ഫോൺ 29999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് റിയൽമി പറയുന്നു.

ഡിസ്കൗണ്ട് കണ്ടാൽ പ്രേമം തോന്നും, ഈ റിയൽമി ഫോണുകളോട്!

റിയൽമി GT 6T- 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർണിങ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 4nm ചിപ്സെറ്റാണ് റിയൽമി ജിടി 6Tയുടെ കരുത്ത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അ‌​പ്ഡേറ്റും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കിട്ടും.

ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം സഹിതമാണ് റിയൽമി ജിടി 6ടി എത്തിയിട്ടുള്ളത്. OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ എന്നിവ ഇതിലുണ്ട്. ഫ്രണ്ടിൽ സോണി IMX615 സെൻസറോട് കൂടിയ 32MP സെൽഫി ക്യാമറയും ഉണ്ട്.

ഡിസ്കൗണ്ട് കണ്ടാൽ പ്രേമം തോന്നും, ഈ റിയൽമി ഫോണുകളോട്!

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G LTE, Wi-Fi 6, IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 120W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ, മിറാക്കിൾ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
Realme has announced a Valentine's Day offer sale in India. This sale will be held from February 6 to 14. Smartphones like realme 70 NARZO Turbo 5G, realme GT 6T, realme GT7 Pro will be available at huge discounts in this sale. This offer sale discounts are available on Amazon and Realme's official website. In this sale, Realme GT 6T is available at a discount of up to Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X