ഷവോമി റെഡ്മി 5 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍

Posted By: Samuel P Mohan

ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച് 14നാണ് ഇന്ത്യയില്‍ എത്തിയത്. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉത്പന്നമായിരുന്നു അന്ന്. ഫോണിനു വേണ്ടി പ്രത്യേക പേജു തന്നെ ആമസോണ്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു.

ഷവോമി റെഡ്മി 5 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍

ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്ട് ഫോണിന്റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. വലിയ ബാറ്ററി ലൈഫുളള ഫോണിനെ 'കോംപാക്റ്റ് പവര്‍ഹൗസ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

ഈ ഫോണിനെ കുറിച്ചുളള സവിശേഷതകള്‍ ഞങ്ങള്‍ ഇതിനു മുന്‍പുളള ലേഖനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നു നമുക്കു നോക്കാം ഈ ഫോണ്‍ ഉപഭോക്താക്കള്‍ എന്തു കൊണ്ട് വാങ്ങാന്‍ ഇഷ്ടപ്പെടുന്നു കൂടാതെ എന്താണ് അവര്‍ ഈ ഫോണില്‍ ഇഷ്ടപ്പെടാത്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാങ്ങാനുളള കാരണം

18:9 ആപ്‌സെക്ട് റേഷ്യോ ഇന്ത്യയിലെ റെഡ്മി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണായ റെഡ്മി 5ന് ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. അതായത് ഈ ഹാന്‍സെറ്റിന് 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ 720x1440p റസൊല്യൂഷന്‍ 282പിപി പിക്‌സല്‍ ഡെന്‍സിറ്റി 450 നിറ്റ് പീക്ക് തെളിച്ചം എന്നിവയുമുണ്ട്.

മുന്‍ വശത്തെ എല്‍ഇഡി ഫ്‌ളാഷ്

സെല്‍ഫി പ്രേമികള്‍ക്കായി ഫോണിന്റെ മുന്നിലായി എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്മി നോട്ട് 5നും നോട്ട് 5 പ്രോയ്ക്കും ഇതേ സവിശേഷത കാണാം.

ഇതു വരെയുളളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണ്‍

റെഡ്മി സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് റെഡ്മി 5. 7.7 മില്ലീമീറ്റര്‍ കട്ടിയുളളതും കൂടാതെ പിന്‍ഗാമിയായ റെഡ്മി 5 നേക്കാള്‍ 11 ശതമാനം കനം കുറവുമാണ്.

ഷവോമി റെഡ്മി 5S ഈ ഫോണുകളുമായി തകര്‍ത്ത് മത്സരം

എന്തു കൊണ്ട് റെഡ്മി 5 വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല?

മുന്‍ഗാമിയേക്കാള്‍ ബാറ്ററി ശേഷി കുറവ്

റെഡ്മി 4റുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി ശേഷി കുറവാണ് റെഡ്മി 5ന്. റെഡ്മി 4ന് 4100എംഎഎച്ച് ബാറ്ററിയും എന്നാല്‍ റെഡ്മി 5ന് 3300എംഎഎച്ച് ബാറ്ററിയുമാണ്.

പ്രോസസര്‍

ഈ ഫോണിന് ഷവോമി, പ്രോസസറില്‍ അപ്‌ഡ്രേഡ് ചെയ്ത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ആണ്. എന്നാല്‍ ഈ വിലയില്‍ ഹാന്‍സെറ്റ് തിരയുന്ന ഉപയോക്താവിന് ഇതേ വിലയില്‍ മറ്റൊരു ഷവോമി ഹാന്‍സെറ്റ് ലഭിക്കും. അതായത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറുളള റെഡ്മി നോട്ട് 5.

മറ്റു ഷവോമി ഫോണുകളുമായി മുഖാമുഖം മത്സരം

ഇതിനു സമാനമായ വിലയില്‍ ഷവോമിയുടെ മറ്റു ഫോണുകളുമായി മത്സരമാണ് റെഡ്മി 5. കാരണം ഇതേ വിലയില്‍ തന്നെ മറ്റു സ്മാര്‍ട്ട്‌ഫോണുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ഇതേ സവിശേഷതകളാണെങ്കിലും മറ്റു ചിലത് മെച്ചപ്പെട്ട സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi is a privately owned company that designs, develops, and sells smartphones, an Android-based OS, and other consumer electronics.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot