നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

Written By:

ആന്‍ഡ്രോയിഡ് വാച്ചുകളെ എന്താണ് സ്മാര്‍ട്ട്‌വാച്ചുകള്‍ എന്ന് പഠിപ്പിക്കാനായി ഇറങ്ങിയവയാണ് ആപ്പിള്‍ വാച്ചുകള്‍. വളരെ കൊട്ടിഘോഷിച്ച് ആപ്പിള്‍ മെനഞ്ഞെടുത്ത ഉല്‍പ്പന്നമാണ് ആപ്പിള്‍ വാച്ചുകള്‍.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

എന്നാല്‍ ആപ്പിള്‍ വാച്ചുകള്‍ ഒരു ഡിവൈസ് എന്ന നിലയില്‍ പരിപൂര്‍ണത ആര്‍ജിച്ചുവെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഇത്തരത്തില്‍ ആപ്പിള്‍ വാച്ചുകള്‍ക്ക് കുറവുകളും ന്യൂനതകളും പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ആപ്പിള്‍ വാച്ചുകളുടെ കുറഞ്ഞ പതിപ്പിന് വില 349 ഡോളറാണ്, കുറച്ച് കൂടി ഉയര്‍ന്ന 42എംഎം മോഡലിന്റെ വില 399 ഡോളറാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് വാച്ചുകള്‍ ഇതില്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ നിന്ന് ലഭ്യമാണ്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം കക്ഷി ആപുകള്‍ ഇഴയുന്നതായി അനുഭവപ്പെടുന്നു, ഇത് ആപ്പിള്‍ വാച്ചുമായി സമന്വയിക്കപ്പെടുകയും വാച്ചിന്റെ ബാ്റ്ററിയില്‍ കൂടുതല്‍ ഊര്‍ജം വലിച്ചെടുക്കുകയും ചെയ്യുന്നതിനാല്‍ വാച്ച് ഓഫ് ആയി പോകുന്നതായി കാണപ്പെടുന്നു.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ആപ്പിള്‍ വാച്ചുകളിലെ ആപ്ലിക്കേഷനുകള്‍ വളരെ നാളത്തെ ഉപയോഗത്തിന് ശേഷമാണ് വാര്‍ത്തെടുത്തത് എന്ന തോന്നല്‍ ഉപയോക്താക്കളില്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് വാച്ചുകള്‍ വളരെ നേരത്തെ എത്തിയതിനാല്‍ പ്രായോഗിക ഉപയോഗത്തിന് കൂടുതല്‍ അനുയോജ്യമാണ്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ബാറ്ററിയുടെ ഊര്‍ജം പാഴായി പോകാതിരിക്കാന്‍ ആപ്പിള്‍ വാച്ചുകളില്‍ ഇരുണ്ട മുഖമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഇതിലും മികച്ച സ്‌ക്രീനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ആപ്പിള്‍ ഡിവൈസ് വെളളത്തെ പ്രതിരോധിക്കുമെങ്കിലും, നിങ്ങള്‍ നീന്തുമ്പോള്‍ ഇത് കെട്ടിയാല്‍ തീര്‍ച്ചയായും ഡിവൈസ് ഉപയോഗ ശൂന്യമാകും.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

നിങ്ങള്‍ക്ക് എല്ലാ ദിവസവും ഈ ഡിവൈസ് ചാര്‍ജ് ചെയ്യേണ്ടതിനാല്‍, ഉറക്ക സംബന്ധമായ കാര്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഇതില്‍ നിന്ന് അറിയാന്‍ സാധിക്കില്ല.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ വാച്ചിനെ Apple's Health--മായി സമന്വയിപ്പിക്കാവുന്നതാണ്. എന്നാല്‍ ആര്‍ത്തവ ചക്രത്തെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങള്‍ക്ക് ഈ ഡിവൈസിലൂടെ അറിയാന്‍ സാധിക്കില്ല.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

വാച്ചുകളില്‍ ആപുകള്‍ ധാരാളം ഇപ്പോഴില്ലെങ്കിലും, ഇനി വരുന്ന പതിപ്പുകളില്‍ ഇതിന് മാറ്റം സംഭവിക്കും. ഇപ്പോഴെ ബാറ്ററിയുടെ ഊര്‍ജം എളുപ്പത്തില്‍ തീര്‍ന്ന് പോകുന്നതായി പരാതിയുണ്ടെങ്കില്‍, ഇനി വരുന്ന പതിപ്പുകളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യത.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ഡിജിറ്റല്‍ ക്രൗണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, സ്‌ക്രീന്‍ വായിക്കുന്നതിനും കൈ തണ്ടയുടെ ഉളളില്‍ കെട്ടിയാല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

ആപ്പിള്‍ വാച്ചിന്റെ സ്ട്രാപുകള്‍ കാണാന്‍ മനോഹരമാണെങ്കിലും, ലളിതമായ തുകല്‍ സ്ട്രാപിന് 149 ഡോളറും, സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ സ്ട്രാപിന് 449 ഡോളറുമാണ് വില. പക്ഷെ ഒരു സ്ട്രാപിന് ഈ വില കൊടുക്കുന്നത് തീര്‍ച്ചയായും അരോചകമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons you shouldn't buy an Apple Watch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot