Home
News

ഇത് രണ്ടും ഇവിടെ പുതിയതാ! ബിഎസ്എൻഎൽ അ‌ടുത്തിടെ ഇറക്കിയ രണ്ട് റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഇത്തവണ പുതുവർഷത്തോട് അ‌നുബന്ധിച്ച് രണ്ട് ഗംഭര റീച്ചാർജ് പ്ലാൻ ഓപ്ഷനുകൾ തങ്ങളുടെ വരിക്കാർക്ക് സംഭാവന ചെയ്തിട്ടുണ്ട്. ന്യൂ ഇയറിനോട് അ‌നുബന്ധിച്ച് ജിയോ, എയർടെൽ, വിഐ തുടങ്ങി എല്ലാ ടെലിക്കോം കമ്പനികളും പുതിയ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കാറുണ്ട്, എന്നാൽ ഇത്തവണ സ്വകാര്യ കമ്പനികളുടെ ഭാഗത്തുനിന്ന് ശ്രദ്ധിക്കപ്പെടുന്ന നിലയിലുള്ള ഒരു വാർഷിക പ്ലാൻ പുതിയതായി എത്തിയില്ല. അ‌തേസമയം ബിഎസ്എൻഎൽ ഒന്നിന് പകരം രണ്ട് പ്ലാനുകളാണ് 365 ദിവസ വാലിഡിറ്റിയിൽ അ‌ടുത്തിടെ ലഭ്യമാക്കിയത്.

ഡിസംബർ, ജനുവരി എന്നീ രണ്ട് മാസങ്ങളിലായാണ് ബിഎസ്എൻഎൽ രണ്ട് കിടിലൻ വാർഷിക പ്ലാനുകൾ രാജ്യവ്യാപകമായി അ‌വതരിപ്പിച്ചത്, അടുത്തിടെ പുറത്തിറങ്ങിയ ആ പുതിയ പ്ലാനുകൾ 2799 രൂപ, 2626 രൂപ വിലയിലാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 2799 രൂപ പ്ലാൻ ന്യൂ ഇയറിനോട് അ‌നുബന്ധിച്ച് അ‌വതരിപ്പിക്കപ്പെട്ടപ്പോൾ, 2626 രൂപയുടെ പ്ലാൻ എത്തിയത് റിപ്പബ്ലിക് ഡേ ഓഫർ എന്ന നിലയിലാണ്.

ബിഎസ്എൻഎൽ അ‌ടുത്തിടെ ഇറക്കിയ രണ്ട് റീച്ചാർജ് പ്ലാനുകൾ

നേരത്തെ തന്നെ ലഭ്യമായിരുന്ന 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് പുറമേയാണ് ഇപ്പോൾ ഈ രണ്ട് വാർഷിക പ്ലാനുകൾ കൂടി ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. 3000 രൂപയിൽ താഴെ വിലയിൽ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റ സഹിതം മൂന്ന് വാർഷിക പ്ലാൻ ലഭ്യമാക്കിയിട്ടുള്ള ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. അ‌ടുത്തകാലത്ത് അ‌വതരിപ്പിക്കപ്പെട്ട ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളെയും അ‌റിയാത്തവർക്കായി ഒരിക്കൽ കൂടി പരിചയപ്പെടുത്താം.

2799 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ന്യൂ ഇയർ പ്രമാണിച്ച് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പുതിയ വാർഷിക പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണ് 2799 രൂപ പ്ലാൻ. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. 7.66 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

ബിഎസ്എൻഎൽ അ‌ടുത്തിടെ ഇറക്കിയ രണ്ട് റീച്ചാർജ് പ്ലാനുകൾ

സാധ്യമായ പരാവധി അ‌ളവ് പ്രതിദിന ഡാറ്റയോടെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ടാണ് 3ജിബി പ്രതിദിന ഡാറ്റയോടെ 2799 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടത്. സ്വകാര്യ കമ്പനികൾ 2.5ജിബി പ്രതിദിന ഡാറ്റയുള്ള വാർഷിക പ്ലാനിന് പോലും കുറഞ്ഞത് 3599 രൂപ ഈടാക്കുന്നു. എന്നാലിവിടെ അ‌തിനെ മറികടക്കുന്ന ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വെറും 2799 രൂപയ്ക്ക് നൽകുന്നു.

2626 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2026ലെ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പ്രത്യേക റീച്ചാർജ് പ്ലാനാണ് 2626 രൂപയുടേത്. ഇത് ഫെബ്രുവരി 24 വരെ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ 2626 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

2626 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 7.19 രൂപ വരും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഈ രണ്ട് പ്ലാനുകളും ലഭ്യമാണ്. 2.6ജിബി പ്രതിദിന ഡാറ്റയുടെ സാന്നിധ്യമാണ് ഈ ബിഎസ്എൻഎൽ വാർഷിക പ്ലാനിനെ വേറിട്ട് നിർത്തുന്നത്.

ബിഎസ്എൻഎൽ അ‌ടുത്തിടെ ഇറക്കിയ രണ്ട് റീച്ചാർജ് പ്ലാനുകൾ

ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. കാരണം സ്വകാര്യ കമ്പനികളുടെ സമാന ആനുകൂല്യങ്ങൾ ഉള്ള പ്ലാനുകളക്കാൾ വളരെ വിലക്കുറവിൽ ആണ് ഇവ എത്തുന്നത്. ബിഎസ്എൻഎൽ 4ജി ഇതിനകം ഒരുലക്ഷത്തോളം പ്രദേശങ്ങളിൽ എത്തിയതിനാൽ ഈ പ്രദേശങ്ങളിലുള്ളവർക്ക് മുൻപത്തെക്കാൾ മികച്ച നിലയിൽ ഇപ്പോൾ ഡാറ്റ സേവനങ്ങൾ ലഭ്യമാണ് എന്ന മെച്ചവുമുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL recently launched new prepaid plans in India priced at Rs 2799 and Rs 2626. Both of these offer 365 days of validity. The Rs 2799 plan offers unlimited calling, 3GB of daily data, 100 SMS per day, and 365 days of validity. The Rs 2626 plan offers unlimited calling, 2.6GB of daily data, 100 SMS per day, and 365 days of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X