ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ

|

ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം ആർഭാടമായിത്തന്നെ ആഘോഷിക്കാൻ കിടിലൻ ഓഫർ പുറത്തിറക്കി വൊഡാഫോൺ ഐഡിയ(VI). വരിക്കാർക്ക് ഡാറ്റ വാരിക്കോരി നൽകിക്കൊണ്ടാണ് വിഐ ഈ റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷം പകർന്നിരിക്കുന്നത്. 299 രൂപയ്ക്കും അ‌തിന് മുകളിലേക്കുമുള്ള പ്ലാനുകൾ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5ജിബി സൗജന്യഡാറ്റയാണ് വിഐ വാഗ്ദാനം ചെയ്യുന്നത്.

 

 5ജിബി ഡാറ്റ

ഉപയോക്താക്കൾ റീച്ചാർജ് ചെയ്യുന്ന പ്ലാനിലൂടെ ലഭ്യമാകുന്ന ഡാറ്റയ്ക്ക് പുറമേയാണ് അ‌ധിക ചെലവ് ഒന്നും തന്നെയില്ലാതെ 5ജിബി ഡാറ്റ വിഐ നൽകിയിരിക്കുന്നത്. ഏതാണ്ട് 28 ദിവസമാണ് ഈ സൗജന്യ ഡാറ്റയുടെ വാലിഡിറ്റി. ഫെബ്രുവരി ഏഴ് വരെയാണ് വിഐയുടെ ഈ റിപ്പബ്ലിക്ദിന ഓഫർ ലഭ്യമാകുക. അ‌തേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ വിഐയുടെ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാകും ഈ സൗജന്യ ഡാറ്റ ഓഫർ ലഭിക്കുക.

ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനംബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം

പ്രധാനമായും മൂന്ന് ജനപ്രിയ പ്ലാനുകളാണ്

299 രൂപയ്ക്കും അ‌തിനു മുകളിലുള്ള നിരക്കുകളിലുമായി പ്രധാനമായും മൂന്ന് ജനപ്രിയ പ്ലാനുകളാണ് വിഐക്ക് ഉള്ളത്. 299 രൂപയുടെ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭ്യമാകും. മറ്റൊരു പ്രമുഖ പ്ലാൻ 479 രൂപയുടേത് ആണ്. 56 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

719 രൂപയുടെ പ്ലാൻ
 

719 രൂപയുടെ പ്ലാൻ ആണ് വിഐയുടെ മൂന്നാമത്തെ ജനപ്രിയ പ്ലാൻ. ഇതിൽ 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. റിപ്പബ്ലിക് ദിന ഓഫർ പ്രയോജനപ്പെടുത്തിയാൽ ഈ മൂന്ന് പ്ലാനുകളിലും ലഭ്യമാകുന്ന 1.5 ജിബിക്കൊപ്പം സൗജന്യമായി 5ജിബി ഡാറ്റ കൂടുതൽ കിട്ടും. 299 രൂപയുടെ പ്ലാൻ കൂടാതെ 199 രൂപയ്ക്കും അ‌തിനു മുകളിലേക്കും ഉള്ള തുകയ്ക്ക് വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന വരിക്കാർക്ക് 2ജിബി സൗജന്യഡാറ്റയും വിഐ നൽകുമെന്നാണ് വിവരം.

സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFONസംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON

ഡാറ്റ ആവശ്യങ്ങൾ

ഡാറ്റ ആവശ്യങ്ങൾ അ‌നുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വാരിക്കോരി ഡാറ്റ നൽകുന്നത് ഉപയോക്താക്കളെ ആകർഷിക്കാനും അ‌വർ മറ്റ് നെറ്റ്വർക്കുകളിലേക്ക് പോർട്ട് ചെയ്ത് പോകുന്നത് തടയാനും സഹായിക്കുമെന്ന് വിഐ കണക്കുകൂട്ടുന്നു. വാലിഡായ പ്ലാൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് പോലും നിലവിൽ വിഐ നിശ്ചിത കാലയളവിലേക്ക് സൗജന്യ ഡാറ്റ നൽകിവരുന്നുണ്ട്.

എയർടെലും ജിയോയും

എയർടെലും ജിയോയും 5ജി സർവീസുകൾ ആരംഭിച്ചതോടെ വിഐയുടെ വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ടിരുന്നു. 5ജി ഉടൻ ആരംഭിക്കാൻ കഴിയാത്ത അ‌വസ്ഥയിൽ ഏതുവിധേനയും വരിക്കാരെ തങ്ങളോടൊപ്പം പിടിച്ചുനിർത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് വിഐ ഇത്തരം ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വാരിക്കോരി നൽകുന്ന സൗജന്യങ്ങൾ കമ്പനിക്ക് നഷ്ടമുണ്ടാക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!

വരിക്കാർക്കും ഏറെ നേട്ടം

എന്നാൽ പിടിച്ചു നിൽക്കാൻ മറ്റ് വഴിയില്ലാത്ത വിഐ അ‌തൊന്നും കാര്യമാക്കുന്നില്ല. എന്തായാലും ആനുകൂല്യങ്ങൾ കൊണ്ടുള്ള വിഐയുടെ നീക്കങ്ങൾ വരിക്കാർക്കും ഏറെ നേട്ടം സമ്മാനിക്കുന്നു. 5ജി വ്യാപിപ്പിക്കാനുള്ള തിരക്കിനിടയിൽ 4ജിയിൽ ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ജിയോയും എയർടെലും കണക്കിലെടുക്കുന്നുല്ല എന്ന് പരാതികൾ ഉയരുന്നുണ്ട്. ഇത്തരം അ‌സംതൃപ്തരെ കൂടെക്കൂട്ടാൻ വിഐക്കുമുന്നിൽ അ‌വസരം തുറന്നുകിടക്കുന്നുണ്ട്.

1100 വിഐ ഷോപ്പുകൾ

എന്നാൽ ഈ അ‌വസരം മുതലെടുക്കണമെങ്കിൽ 4ജി ഡാറ്റ മികച്ച വേഗതയിൽ നൽകാനാണ് വിഐ ശ്രമിക്കേണ്ടത്. വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് മറികടക്കാൻ കാര്യമായ പദ്ധതികൾ വിഐ തയാറാക്കുന്നുണ്ട്. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 1100 വിഐ ഷോപ്പുകൾ ആരംഭിച്ചതായി കമ്പനി കഴിഞ്ഞ ദിവസം അ‌റിയിച്ചു. ഗ്രാമീണരെ കൂടുതലായി ആകർഷിക്കാനായി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വിഐ പ്രീപെയ്ഡ് സ്​റ്റോറുകൾ ആരംഭിച്ചിരിക്കുന്നത്.

ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtelഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel

Best Mobiles in India

Read more about:
English summary
Users who recharge plans of Rs 299 or more using the VI app will receive 5GB of free data. VI offers 5GB of data at no extra cost. The validity of this free data is approximately 28 days. This VI Republic Day offer is valid until February 7.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X