Home
News

വിഐ വരിക്കാർക്ക് അ‌ടുത്ത വർഷത്തേക്ക് എടുക്കാൻ പറ്റിയ മികച്ച തീരുമാനം ഇതാ!

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണം കൊണ്ട് മൂന്നാം സ്ഥാനമാണ് വൊഡാഫോൺ ഐഡിയയ്ക്ക്(VI) ഉള്ളത്. ജിയോ ഒന്നാം സ്ഥാനത്തും എയ​ർടെൽ രണ്ടാം സ്ഥാനത്തും തുടരുമ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ വിഐക്ക് പിന്നിൽ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഈ മൂന്ന് കമ്പനികളോടും മത്സരിച്ചാണ് വിഐ മുന്നോട്ട് പോകുന്നത്.

ജിയോയും എയർടെലും ഇതിനകം തന്നെ 5ജി സേവനങ്ങൾ മികച്ച രീതിയിൽ രാജ്യത്ത് വ്യാപിപ്പിച്ചുവരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂല്യം 5ജി വ്യാപനം കാര്യമായി മുന്നോട്ട് കൊണ്ടുപോകാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും 4ജി വേഗവുമായി മികച്ച പ്ലാനുകൾ നൽകി വിഐ മുന്നോട്ട് യാത്ര തുടരുന്നു.

വിഐ വരിക്കാർക്ക് അ‌ടുത്ത വർഷത്തേക്ക് എടുക്കാൻ പറ്റിയ മികച്ച തീരുമാനം!

വരിക്കാർക്കായി വിവിധ ആനുകൂല്യങ്ങൾ അ‌ടങ്ങിയ നിരവധി പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ ഹൃസ്വകാലത്തേക്കുള്ള പ്ലാനുകളും ​ത്രൈമാസ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളും അ‌ർധ വാർഷിക പ്ലാനുകളും വാർഷിക പ്ലാനുകളും ഉണ്ട്. നിലവിൽ മുന്നോട്ട് പോകുന്നതുപോലെ അ‌ടുത്ത വർഷവും അ‌തായത് 2024ലും വിഐക്ക് ഒപ്പം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

വിഐയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അ‌ടുത്ത വർഷത്തേക്കായി ഇപ്പോൾ എടുക്കാൻ പറ്റിയ ഏറ്റവും മികച്ച തീരുമാനം 3099 രൂപയുടെ വിഐ വാർഷിക പ്ലാൻ ആണ്. കേൾക്കുമ്പോൾ ഇത് അ‌ൽപ്പം വലിയ തുകയായി തോന്നുമെങ്കിലും ഇത് ഒരു വാർഷിക പ്ലാൻ ആണ് എന്ന് ആദ്യം മനസിലാക്കണം.

വിഐയിൽ നിന്നുള്ള ഏറ്റവും നിരക്ക് കൂടിയ പ്രീപെയ്ഡ് പ്ലാൻ ആണ് 3099 രൂപയുടേത്. ജിയോയുടെയും എയർടെലിന്റെയുമൊക്കെ വാർഷിക പ്ലാനുകൾ ഏതാണ്ട് ഇതേ നിരക്കിനോട് അ‌ടുത്താണ് ലഭ്യമാകുന്നത്. നൽകുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ച് നൽകുന്ന ആനുകൂല്യങ്ങൾ അ‌ടങ്ങിയിട്ടുണ്ട് എന്നതും ഈ വാർഷിക പ്ലാനിന്റെ നിരക്കിനെ സാധൂകരിക്കുന്നു.

3099 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ വിഐ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. കൃത്യം 365 ദിവസത്തെ വാലിഡിറ്റി ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഒരു വർഷത്തെ വാലിഡിറ്റിയും അ‌ത്രയും കാലയളവിലേക്കായി ഡാറ്റയും കോളിങ്ങും എസ്എംഎസും അ‌ടക്കമുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിന് ഒപ്പം തന്നെ ചില അ‌ധിക ആനുകൂല്യങ്ങളും ഈ വിഐ പ്ലാനിൽ ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സക്രിപ്ഷനാണ് ഈ അ‌ധിക ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

വിഐ വരിക്കാർക്ക് അ‌ടുത്ത വർഷത്തേക്ക് എടുക്കാൻ പറ്റിയ മികച്ച തീരുമാനം!

ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സക്രിപ്ഷനാണ് ഈ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഏതാണ്ട് 499 രൂപ ചെലവ് വരുന്ന ആനുകൂല്യമാണ് ഇവിടെ വിഐ റീച്ചാർജിനൊപ്പം സൗജന്യമായി നൽകുന്നത്. ഈ ഒരു ഒറ്റ ആനുകൂല്യം കൊണ്ട് തന്നെ ഈ പ്ലാനുവേണ്ടി മുടക്കുന്ന തുക ലാഭമായി മാറുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് പുറമേ മറ്റ് ചില അ‌ധിക ആനുകൂല്യങ്ങളും ഈ വാർഷിക പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനാണ് അ‌ത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, 5000+ സിനിമകളും 200ൽ അ‌ധികം ടിവി ചാനലുകളും കാണാനാകും.

വിഐ വരിക്കാർക്ക് അ‌ടുത്ത വർഷത്തേക്ക് എടുക്കാൻ പറ്റിയ മികച്ച തീരുമാനം!

ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമേ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. ബിങ് ഓൾ ​നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡി​ലൈറ്റ്സ് എന്നിവയൊക്കെ അ‌ടങ്ങുന്നതാണ് വിഐ ഹീറോ അ‌ൺലിമിറ്റഡ് ഓഫർ. ഇതിലെ ബിങ് ഓൾ ​നൈറ്റ് ഓഫർ ഉപയോഗിച്ച് രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.

വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം ഉപയോഗിച്ച്, പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാതെ വിട്ട ഡാറ്റ ശേഖരിച്ച് വാരാന്ത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും. മറ്റൊരു ആനുകൂല്യമായ ഡാറ്റ ഡി​ലൈറ്റ് എല്ലാ മാസവും 2GB എമർജൻസി ഡാറ്റ ലഭ്യമാക്കുന്നു. ഒരു നിശ്ചിത ദിവസത്തിൽ, നിങ്ങൾക്ക് ഈ എമർജൻസി ഡാറ്റയുടെ 1GB മാത്രമേ ഉപയോഗിക്കാനാകൂ, ബാക്കിയുള്ള 1GB ഡാറ്റ മറ്റെന്തെങ്കിലും ദിവസം ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
VI's Rs 3099 prepaid plan offers benefits with a one-year validity. For those who want to stay with VI, the best decision to take now for the next year is the VI annual plan of Rs 3099. Disney Plus Hotstar mobile subscription is also included in this plan as an added benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X