Home
News

കൗതുകം ലേശം കൂടുതൽ ആണെങ്കിൽ ഇത് ബെസ്റ്റാ! 2999 രൂപയുടെ റീചാർജ്ജ് ട്രൈ ചെയ്തിട്ടുണ്ടോ?

ഭാരതി എയർടെൽ, വിഐ, റിലയൻസ് ജിയോ എന്നിവയെല്ലാം തങ്ങളുടെ ഉപഭോക്താക്കൾക്ക് 2999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. ദീർഘകാല വാലിഡിറ്റി പ്ലാൻ വേണ്ട ഉപയോക്താക്കൾക്കാണ് കമ്പനിയിൽ നിന്നുള്ള ഈ പ്ലാനുകൾ കൂടുതൽ ഉപകാരപ്പെടുന്നത്. ഒരു മാസത്തേക്കോ ആഴ്ചയിലേക്കോ റീചാർജ്ജ് ചെയ്യുന്നവർക്ക് ഈ പ്ലാൻ ഉപകാരപെട്ടെന്ന് വരില്ല.

മാത്രവുമല്ല, ഉപയോക്താക്കൾക്ക് ഒരേ സമയം ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നതിനാൽ ഇത് ചെലവേറിയ പ്ലാൻ കൂടിയാണ്. എന്നിരുന്നാലും, ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മുകളിൽ പറഞ്ഞ ഓരോ ടെലികോം കമ്പിനിയിൽ നിന്നും ലഭിക്കുന്ന ദീർഘകാല വാലിഡിറ്റി പ്ലാനുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

കൗതുകം ലേശം കൂടുതൽ ആണെങ്കിൽ ഈ റീചാർജ്ജ് ബെസ്റ്റാ!

റിലയൻസ് ജിയോ Rs 2999 പ്ലാൻ: റിലയൻസ് ജിയോയുടെ 2999 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ദിവസം, 2.5ജിബി പ്രതിദിന ഡാറ്റ എന്നിവയുണ്ട്. ഈ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും എന്നത് ഉപയോക്താക്കളെ ആകർഷിക്കുന്ന ഒരു കാര്യമാണ്.

അതിനാൽ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 912.5GB ഡാറ്റ + അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. എഫ്‍യുപി (fair usage policy) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, വേഗത 64 Kbps ആയി കുറയുന്നതാണ്. ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങൾ JioCloud, JioCinema, JioTV എന്നിവയാണ്. ഈ പ്ലാനിൻ്റെ സേവന കാലാവധി 365 ദിവസമാണ്.

വിഐ Rs 2999 പ്ലാൻ: വോഡഫോൺ ഐഡിയയുടെ 2999 രൂപയുടെ പ്ലാനിൽ 850 ജിബി ബൾക്ക് ഡാറ്റയാണ് ലഭിക്കുന്നത്. പ്രതിദിന പരിധി ഇല്ല എന്നതാണ് ഈ പ്ലാനിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. എന്നിരുന്നാലും നിങ്ങൾ ഒരു ദിവസം 850ജിബി മൊത്തമായി ഉപയോഗിക്കുകയാണെങ്കിൽ ചില സാങ്കേതികമായ പരിധികൾ ഉണ്ടായേക്കാം.

ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും പ്ലാൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗെ ഓൾ നൈറ്റ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ഈ പ്ലാനിൻ്റെ സേവന കാലാവധി 365 ദിവസമാണ്.

ഭാരതി എയർടെൽ Rs 2999 പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 2999 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ്/ദിവസം എന്നിവയുണ്ട്. ഈ പ്ലാനിൻ്റെ സേവന കാലാവധി 365 ദിവസമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ലഭിക്കും.

ഇന്ത്യയിലെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള 2999 രൂപയുടെ പ്ലാനുകളായിരുന്നു ഈ പറഞ്ഞതെല്ലാം. നിങ്ങൾക്ക് മികച്ച പ്ലാനുകൾ നോക്കി റീചാർജ്ജ് ചെയ്യുവാൻ ശ്രദ്ധിക്കുക. ലാഭം മാത്രമല്ല അത് നിങ്ങളുടെ ഉപയോഗത്തിന് പറ്റിയതാണോ എന്നും നോക്കി വേണം പ്ലാനുകൾ തിരഞ്ഞെടുക്കാൻ. ഈ കമ്പനികളുടെ മറ്റ് പ്ലാനുകളും gizbot മലയാളത്തിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Bharti Airtel, Vodafone Idea (V) and Reliance Jio all offer prepaid plans priced at Rs 2999 to their customers. These plans from the company are more useful for users who want a long validity plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X