സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ്‌ചെയ്യാം; സണ്‍ഗ്ലാസ് ഉപയോഗിച്ച്!!!

Posted By:

സണ്‍ഗ്ലാസ് കൊണ്ടുള്ള പ്രയോജനം എന്താണ്. കുട്ടികള്‍ക്കുപോലും അറിയാം, സൂര്യപ്രകാശത്തല്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം ലഭിക്കും. എന്നാല്‍ അതുമാത്രമല്ല, ഒരു സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. വിശ്വസം വരുന്നില്ലെ?. വിശ്വസിച്ചേ പറ്റു. ഇന്ത്യന്‍ വംശജനായ യു.എസ്. ഡിസൈനര്‍ സയാലി കലുസ്‌കര്‍ ആണ് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സണ്‍ഗ്ലാസ് അവതരിപ്പിച്ചത്.

ഗ്ലാസിന്റെ ഫ്രെയിമുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചാണ് ഇതു സാധ്യമാക്കുന്നത്. കണ്ണടയുടെ രണ്ടു കാലുകളിലും നേരിയ സോളാര്‍ പാനലുകള്‍ പതിക്കുകയാണ് ചെയ്യുന്നത്. പകല്‍ വെളിച്ചത്തില്‍ സോളാര്‍ എനര്‍ജി ഇതില്‍ സ്‌റ്റോര്‍ ചെയ്യപ്പെടും.

രാത്രിയില്‍ ഈ ഫ്രെയിം വേര്‍ശപടുത്തി പ്രത്യേക ഉപകരണവുമായി ബന്ധിപ്പിച്ചാല്‍ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സാധിക്കും.

<center><iframe width="100%" height="360" src="//www.youtube.com/embed/dQbKm9VPzUw?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot