ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

By Bijesh
|

റെഡ് എന്ന പേര് ഹോളിവുഡ് സിനമകള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ്. കാരണം ലോകപ്രശസ്തമായ പല സിനമകളും പിറന്നത് റെഡിലൂടെയാണ്. റെഡ് എന്നാല്‍ ഒരു ഡിജിറ്റല്‍ ക്യാമറയാണ്. ഹോളിവുഡ് സംവിധായകരുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ക്യാമറ.

ലോഡ് ഓഫ് റിംഗ്‌സ്, പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളും ഓസ്‌കാര്‍ നേടിയ അര്‍ജന്റീനിയന്‍ സിനിമ ദ സീക്രട് ഇന്‍ ദെയര്‍ ഐസ്, ഡെന്‍മാര്‍ക് ചിത്രമായ ഇന്‍ എ ബെറ്റര്‍ വേള്‍ഡ് എന്നിവയും റെഡിലൂടെ ഷൂട് ചെയ്തതാണ്.

1999-ല്‍ ആണ് ജിം ജന്നാര്‍ഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'റെഡ് ഡിജിറ്റല്‍ സിനിമ ക്യാമറ' കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യത്തെ റെഡ് ക്യാമറ പുറത്തിറങ്ങിയതാവട്ടെ 2007-ലും.

മറ്റു ഡിജിറ്റല്‍ ക്യാമറകളെ അപേക്ഷിച്ച് ഭാരം കുറവാണെന്നതും ഏറ്റവും മികച്ച ക്വാളിറ്റി നല്‍കുന്നു എന്നതുമാണ് റെഡിനെ ഹോളിവുഡ് സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറയാക്കി മാറ്റിയത്.

ഡിജിറ്റല്‍ പ്രിന്ററുകള്‍ വരുന്നതിനു മുമ്പാണ് റെഡ് ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ അവതരിച്ചതെന്നും ഏറെ ശ്രദ്ധേയമാണ്. മുന്‍പൊക്കെ ഫിലിം ക്യാമറയില്‍ ഷൂട് ചെയ്ത ശേഷം ഡിജിറ്റലൈസ് ചെയ്യുകയും പിന്നീട് വീണ്ടും ജിലിമിലേക്ക് പകര്‍ത്തുകയുമായിരുന്നു. എന്നാല്‍ റെഡ് ഡിജിറ്റല്‍ ക്യാമറ എത്തിയതോടെ ഈ ജോലിഭാരം പകുതി കുറഞ്ഞു.

ഇന്ന് ഹോളിവുഡില്‍ മാത്രമല്ല നമ്മുടെ സ്വന്തം ബോളിവുഡിലും കേളിവുഡിലുമെല്ലാം റെഡ് ക്യാമറയാണ് സംവിധായകര്‍ക്കു പ്രിയം. വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ മുംബൈ, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങിയ ഹിന്ദി ബ്ലോക് ബസ്റ്ററുകളും തലൈവ, വിശ്വരൂപം എന്നീ തമിഴ് സിനിമകളും 'റെഡ്' ഉപയോഗിച്ച് ചിത്രീകരിച്ചതാണ്.

റെഡ് ക്യമറയുടെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

1999-ലാണ് ജിം ജന്നാര്‍ഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'റെഡ് ഡിജിറ്റല്‍ സിനിമ ക്യാമറ' കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്‌

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

2007-ലാണ് ആദ്യത്തെ റെഡ് ക്യാമറ പുറത്തിറങ്ങിയത്.

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഡിജിറ്റല്‍ സാമങ്കതിക വിദ്യയും ഭാരക്കുറവും മികച്ച നിലവാരവുമാണ് ക്യാമറയെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ
 
ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

സ്‌പൈഡര്‍മാന്‍, പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍, ലോഡ് ഓഫ് ദി റിംഗ്‌സ് എന്നിവയെല്ലാം റെഡ് ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ

ഇപ്പോള്‍ ബോളിവുഡിലേയും തമിഴിലേയും നിരവധി ചിത്രങ്ങളും റെഡ് ഉപയോഗിച്ച് ഷൂട് ചെയ്യുന്നുണ്ട്.

ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ 'ചുവന്ന' ക്യാമറ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X