ഓഫറിൽ കിട്ടുന്ന സ്മാർട്ട്ഫോണിന്റെ ഫീച്ചർ എണ്ണണോ? ഉറപ്പായും! ഞെട്ടിക്കും വിലയിൽ റെഡ്മി 5G ഫോൺ
ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ല് എണ്ണണോ എന്ന് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്, തീരെ ഗതിയില്ലാതയിരിക്കുമ്പോഴും കിട്ടുന്നതിൽ കുറ്റം കണ്ടുപിടിക്കാൻ നിൽക്കാതെ അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കണം എന്ന ഒരു സന്ദേശമാണ് ഈ ചൊല്ല് നമുക്ക് നൽകുന്നത് അത് അവിടെ നിൽക്കട്ടെ. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ സൗജന്യമായി കിട്ടുന്ന സ്മാർട്ട്ഫോൺ ആണെങ്കിലും അത് നമ്മുടെ ഉപയോഗത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയിട്ട് സ്വീകരിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണത്തിന് പല്ലില്ലാത്ത പശുവിനെയാണ് ദാനം കിട്ടുന്നത് എങ്കിൽ കിട്ടുന്നവൻ അതിനെ പോറ്റാൻ കൂടുതൽ കഷ്ടപ്പെടേണ്ടി വന്നേക്കാം. അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദാനമാണെങ്കിലും നമുക്ക് അനുയോജ്യമായതെങ്കിൽ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. പുതിയ മോഡൽ ഇറങ്ങുന്നതിന്റെ ഭാഗമായും മറ്റ് പല കാരണങ്ങളാലും സ്മാർട്ട്ഫോണുകൾക്ക് വില കുറയാറുണ്ട്. എന്നാൽ ഇങ്ങനെ കുറഞ്ഞ വിലയിൽ എത്തുന്ന സ്മാർട്ട്ഫോൺ ആണെങ്കിലും നമ്മുടെ ആവശ്യത്തിന് പറ്റിയതാണോ എന്ന് അറിഞ്ഞ് മാത്രം വാങ്ങുന്നതാണ് നല്ലത്. അതായത് ഓഫറിൽ കിട്ടുന്ന ഫോണിന്റെ ഫീച്ചർ എണ്ണണോ എന്ന് ചോദിച്ചാൽ, തീർച്ചായയും എന്നാണ് പറയാനുള്ളത്.

ഓഫറിൽ വാങ്ങുന്ന ഒരു ഫോണിൽ നമുക്ക് ആവശ്യമായ ഫീച്ചറുകളുടെ പിന്തുണയില്ല എങ്കിൽ മുടക്കുന്ന തുക പാഴാകും. ഇനി കാര്യത്തിലേക്ക് വന്നാൽ, റെഡ്മി ഒരു പുതിയ 5ജി ഫോൺ ജനുവരിയുടെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. റെഡ്മി 14C 5ജി എന്നാണ് ആ മോഡലിന്റെ പേര്.
കഴിഞ്ഞ വർഷം ഡിസംബറിൽ റെഡ്മി പുറത്തിറക്കിയ റെഡ്മി 13C 5ജിയുടെ പിൻഗാമിയായിട്ടാണ് 14C 5ജി വരുന്നത്. ഈ സാഹചര്യത്തിൽ പുതിയ മോഡൽ വരുന്നത് പ്രമാണിച്ച് റെഡ്മി 13C 5ജി വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

റെഡ്മി 13C 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലും 6GB+ 128GB മോഡൽ 12,499 രൂപയ്ക്കും 8GB+ 256GB മോഡൽ 14,499 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 9099 രൂപയ്ക്കാണ് ആമസോണിലും ഷവോമി സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് റെഡ്മി 13C 5ജിയുടെ വിലയിൽ 1900 രൂപ കുറച്ചിരിക്കുന്നു. ഇത് കൂടാതെ ഷവോമി വെബ്സൈറ്റിൽ ചെറിയ ചില ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. ലോഞ്ചിന് ശേഷം ഇതുവരെ എല്ലാ ഓഫർ സെയിലുകളിലും ശ്രദ്ധനേടിയ ഒരു 5ജി സ്മാർട്ട്ഫോൺ ആണ് ഇത് എന്നകാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
വില കുറഞ്ഞു എന്നുകരുതി ഈ ഫോണിന്റെ ഫീച്ചറുകൾ ഒന്നും കുറഞ്ഞിട്ടില്ല. ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഫോണിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകൾ ഇതിലും ഉണ്ട്. റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ (Redmi 13C 5G): ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസർ, 720x1600 പിക്‌സൽ (HD+) റെസലൂഷൻ, 90 Hz റിഫ്രഷ് റേറ്റ്, 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ.

ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 8GB വരെ റാം, 8GB വരെ വെർച്വൽ റാം, 256GB വരെ യുഎഫ്എസ് 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഡ്യുവൽ റിയർ ക്യാമറ (50 മെഗാപിക്സൽ മെയിൻ ക്യാമറ), 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ,
സൈഡ് മൗണ്ടഡ് ക്വിക്ക് അൺലോക്ക് ഫിംഗർപ്രിന്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള (ഫോണിനൊപ്പം 10W ചാർജർ മാത്രമേ ലഭിക്കൂ) 5,000mAh ബാറ്ററി.


Click it and Unblock the Notifications








