Home
News

നല്ലതുമാത്രം വരുത്തണേ! ജനുവരി 6 നിർണായക ദിനം, ബജറ്റ് 5ജി ഫോൺ ആരാധകർക്ക് വിളയാടാൻ റെഡ്മി 14C 5G

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അ‌തിനാൽത്തന്നെ വിപണിയിൽ ദിവസവും നിരവധി 5ജി ഫോണുകൾ പുതിയതായി എത്താറുമുണ്ട്. വിവിധ ബ്രാൻഡുകൾക്കിടയിൽ 10000 രൂപ വിലയിലുള്ള 5ജി ഫോൺ ഇറക്കുന്ന കാര്യത്തിൽ ശക്തമായ മത്സരം നിലനിൽക്കുന്നു. ഈ മത്സരം ഒന്നുകൂടി കടുപ്പിച്ചുകൊണ്ട് റെഡ്മിയുടെ ഒരു പുതിയ 5ജി ഫോൺ കൂടി ഇന്ത്യയിലേക്ക് എത്താൻ പോകുന്നു. വരുന്നത് നല്ല 5ജി സ്മാർട്ട്ഫോൺ ആയിരിക്കണേ എന്ന പ്രാർഥനയിലാണ് സ്മാർട്ട്ഫോൺ ആരാധകർ. റെഡ്മി 13C 5ജിയുടെ പിൻഗാമിയായി റെഡ്മി 14C 5ജി (Redmi 14C 5G) ആണ് ഉടൻ ഇന്ത്യയിലേക്ക് എത്തുന്നത്.

റെഡ്മി 14C 5G ഇന്ത്യയിലും ആഗോള തലത്തിലും ജനുവരി 6 ന് ലോഞ്ച് ചെയ്യും എന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഫ്ലിപ്പ്കാർട്ടിൽ റെഡ്മി 14C 5G ലഭ്യമാകും എന്ന് വെളിപ്പെടുത്തിക്കൊണ്ട് ​മൈക്രോ ​സൈറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റെഡ്മി 14Cയുടെ 4ജി വേരിയന്റ് സെപ്റ്റംബറിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 5ജി വേരിയന്റും വരുന്നത്.

ബജറ്റ് 5ജി ഫോൺ ആരാധകർക്ക് വിളയാടാൻ റെഡ്മി 14C 5G

വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡും ഒരു ​സൈഡിൽ ഫിംഗർപ്രിൻ്റ് സ്കാനറുള്ള ഫ്ലാറ്റ് ഫ്രെയിമും സഹിതമാണ് റെഡ്മി 14C 5ജി വരുന്നത്. മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. കോസ്‌മോസിൻ്റെ സൗന്ദര്യത്തിലും ശക്തിയിലും പ്രചോദനം ഉൾക്കൊണ്ട് സ്റ്റാർലൈറ്റ് ഡിസൈനോടെയാണ് ഈ ഫോൺ എത്തുകയെന്ന് ഷവോമി അറിയിച്ചു.

ഡ്യുവൽ 5G സിം പിന്തുണ, 2.5Gbps വേഗത എന്നിവ റെഡ്മി 14C 5G വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കരുത്തൻ 5ജി പിന്തുണയുടെ ബലത്തിൽ കാലതാമസമില്ലാതെ വീഡിയോ കോളിംഗ്, വേഗത്തിലുള്ള ഡൗൺലോഡുകൾ, തടസ്സമില്ലാത്ത ഗെയിമിംഗ്, സുഗമമായ ലൈവ് സ്ട്രീമിംഗ് എന്നിവ ഈ റെഡ്മി ഫോൺ ഉറപ്പുനൽകുന്നു.

ബജറ്റ് 5ജി ഫോൺ ആരാധകർക്ക് വിളയാടാൻ റെഡ്മി 14C 5G

ഗ്രേഡിയൻ്റ് ഫിനിഷുള്ള പർപ്പിൾ, ബ്ലാക്ക്, ബ്ലൂ വിത്ത് സ്റ്റാർ ട്രെയിൽസ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഇതിന്റെ ക്യാമറ മൊഡ്യൂളിൽ 50എംപി മെയിൻ ക്യാമറ അ‌ടക്കം രണ്ട് സെൻസറുകൾ ഉണ്ട്.
ഈ വർഷം സെപ്റ്റംബറിൽ ചൈനയിൽ പുറത്തിറക്കിയ റെഡ്മി 14ആർ 5ജിയുടെ റീബ്രാൻഡ് പതിപ്പാണ് റെഡ്മി 14സി 5ജി എന്നാണ് കരുതപ്പെടുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം, സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ്, 18W ഫാസ്റ്റ് ചാർജിംഗുള്ള 5,160 എംഎഎച്ച് ബാറ്ററി, 6.8 ഇഞ്ച് 120Hz HD+ ഡിസ്‌പ്ലേ എന്നിവ റെഡ്മി 14C 5ജിയിൽ ഉണ്ടാകും. ​ചൈനയിൽ അ‌വതരിപ്പിച്ച റെഡ്മി 14ആർ 5ജിയുടേതിൽ നിന്ന് വ്യത്യസ്തമായ ക്യാമറയാണ് 14C 5ജിയിലുള്ളത്. 14ആർ 5ജിയിൽ 13MP റിയർ ക്യാമറയാണ് ഉണ്ടായിരുന്നത്.

ജനുവരി 6ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റെഡ്മി 14C 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തും. ജനുവരി 10 ന് ഷവോമി പാഡ് 7 ടാബ്‌ലെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനും ഷവോമി തയാറെടുക്കുന്നുണ്ട്.

ബജറ്റ് 5ജി ഫോൺ ആരാധകർക്ക് വിളയാടാൻ റെഡ്മി 14C 5G

എന്ത് വിലയിലാകും 14C 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ മുൻഗാമിയായ റെഡ്മി 13സി 5 ജി 10,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌തിനാൽ 14c 5ജിയും 10000 രൂപ സെഗ്മെൻിലേക്ക് ആകും അ‌വതരിപ്പിക്കപ്പെടുക എന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Xiaomi has confirmed that the Redmi 14C 5G will be launched in India and globally on January 6. The Redmi 14C 5G will offer dual 5G SIM support and 2.5Gbps speeds. The phone is expected to offer lag-free video calling, fast downloads, seamless gaming, and smooth live streaming.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X