Home
News

ബജറ്റ് 5ജി ഫോണുകളുടെ ബോസ് ആകാൻ റെഡ്മി 14C 5ജി ഇന്ത്യയിൽ; വില 9999 രൂപ മുതൽ

ബജറ്റ് വിലയിൽ നൽകാവുന്ന ഏറ്റവും മികച്ച ഫീച്ചറുകളുമായി റെഡ്മി 14C 5ജി (Redmi 14C 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകർന്നുകൊണ്ട് 9999 രൂപ പ്രാരംഭ വിലയിലാണ് ഈ റെഡ്മി 5ജി ഫോൺ എത്തിയിരിക്കുന്നത്. മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ റെഡ്മി 14C 5ജി വാങ്ങാൻ ലഭ്യമാകും. വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡും ഒരു ​സൈഡിൽ ഫിംഗർപ്രിൻ്റ് സ്കാനറുള്ള ഫ്ലാറ്റ് ഫ്രെയിമും സഹിതമാണ് റെഡ്മി 14C 5ജി എത്തിയിരിക്കുന്നത്.

സ്‌റ്റാർലൈറ്റ് ഡിസൈനുള്ള ഈ റെഡ്മി ഫോണിന് ഗ്ലാസ് ബാക്ക് ഉണ്ട്. കൂടാതെ ട്രിപ്പിൾ TUV സർട്ടിഫിക്കേഷനുള്ള ഡിസ്പ്ലേയാണ് ഇതിൽ എത്തുന്നത്. 6 ജിബി വരെ റാമിന് പുറമേ 6ജിബി വെർച്വൽ റാം സൗകര്യവും ഷവോമി ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിട്ടുണ്ട്.

ബജറ്റ് 5ജി ഫോണുകളുടെ ബോസ് ആകാൻ റെഡ്മി 14C 5ജി ഇന്ത്യയിൽ

റെഡ്മി 14C 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 600 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്വെയർ സൊല്യൂഷൻ), ഫ്ലിക്കർ ഫ്രീ സെർട്ടിഫിക്കേഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2.2 GHz x 2 A78-അധിഷ്‌ഠിത +2GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. അഡ്രിനോ 613 ജിപിയു, 4GB / 6GB LPDDR4X റാം എന്നിവ ഇതോടൊപ്പം എത്തുന്നു.

ബജറ്റ് 5ജി ഫോണുകളുടെ ബോസ് ആകാൻ റെഡ്മി 14C 5ജി ഇന്ത്യയിൽ

64GB / 128GB എന്നിങ്ങനെ രണ്ട് UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് ഓപഷ്നുകൾ റെഡ്മി 14സി 5ജി വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ ഫോണിന് നൽകുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 14സി 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, 150% സൂപ്പർ വോളിയമുള്ള ബട്ടൺ-ഫയറിംഗ് സ്പീക്കർ, IP52 റേറ്റിങ്, 5G (SA: n1/n3/n5/n8/n28/n40/n78, NSA: n1/n3/n40/n78/n8), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകൾ.

ബജറ്റ് 5ജി ഫോണുകളുടെ ബോസ് ആകാൻ റെഡ്മി 14C 5ജി ഇന്ത്യയിൽ

റെഡ്മി 14സി 5ജിയുടെ 4GB+ 64GB അ‌ടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 6GB+ 64GB വേരിയന്റിന് 10,999 രൂപയും 6GB+ 128GB വേരിയന്റിന് 11,999 രൂപയും നൽകണം. സ്റ്റാർഗേസ് ബ്ലാക്ക്, സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ജനുവരി 10 മുതൽ ഇത് വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi 14C 5G has been launched in India. Its 4GB+64GB base model is priced at Rs 9,999. The 6GB+64GB variant is priced at Rs 10,999 and the 6GB+128GB variant is priced at Rs 11,999. It will be available for purchase from January 10 via Xiaomi's official website in India, Flipkart, Amazon and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X