Home
News

6000mAh ബാറ്ററി, 120Hz ഡിസ്‌പ്ലേ; റെഡ്മി 17C 5ജി ലോഞ്ചിന് തയ്യാർ, വിലയും സവിശേഷതകളും അറിയാം

റെഡ്മിയുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോണായ 'റെഡ്മി 17C 5ജി' (Redmi 17C 5G) 2026 ഒക്ടോബർ 1-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അരങ്ങേറും. 120Hz എൽസിഡി ഡിസ്‌പ്ലേയും 6000mAh കരുത്തുറ്റ ബാറ്ററിയുമാണ് ഈ ബജറ്റ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഫോണിൽ 50 എംപി പ്രൈമറി ക്യാമറയുണ്ടാകുമെന്നും ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണിൽ ലൈവായ പ്രത്യേക മൈക്രോസൈറ്റിലൂടെയാണ് ഫോണിന്റെ ലോഞ്ച് വിവരങ്ങളും പ്രധാന സവിശേഷതകളും കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയിലെ ടീസറുകൾ പ്രകാരം കോഫി ബ്രൂ, പർപ്പിൾ ഡോൺ, ഡാർക്ക് നൈറ്റ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഇതിൽ 'കോഫി ബ്രൂ' വേരിയന്റിന് ടെക്സ്ചർഡ് വെഗൻ ലെതർ ബാക്ക് പാനലാണുള്ളത്. നിത്യോപയോഗ ആപ്പുകൾ വളരെ സ്മൂത്തായി ഉപയോഗിക്കാൻ 120Hz ഹൈ റിഫ്രഷ് റേറ്റ് സഹായിക്കും. കുറഞ്ഞ ബജറ്റിൽ ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫാണ് ഇതിലെ കൂറ്റൻ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. ലോഞ്ചിന് ശേഷം ആമസോൺ, mi.com, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാനാകും.

റെഡ്മി 17C 5ജി: വിലയും സവിശേഷതകളും അറിയാം

റെഡ്മി 17C 5ജി ഇന്ത്യയിൽ: പ്രതീക്ഷിക്കുന്ന ഫീച്ചറുകളും കളർ വേരിയന്റുകളും

ഔദ്യോഗിക വില വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15,000 രൂപയിൽ താഴെയുള്ള വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഫോൺ എത്തുന്ന്. ലോഞ്ച് വാരത്തിൽ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ലഭ്യമാകുന്നതോടെ ഇതിലും കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാം. തത്സമയ ലോഞ്ചും ആദ്യ വിൽപ്പന അലേർട്ടുകളും ലഭിക്കുന്നതിനായി ആമസോണിലും ബ്രാൻഡ് പേജുകളിലുമുള്ള 'Notify Me' ബട്ടൺ ഉപയോഗിക്കാം. ഫോണിന്റെ റാം, സ്റ്റോറേജ് വേരിയന്റുകളും ആദ്യ വിൽപ്പന എന്ന് ആരംഭിക്കുമെന്ന വിവരവും ഒക്ടോബർ 1-ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും.

റെഡ്മി 17C 5ജി ലോഞ്ച്: പ്രതീക്ഷിക്കുന്ന വിലയും മറ്റ് വിവരങ്ങളും

ഷവോമിയുടെ 2026-ലെ ലോഞ്ച് നിരയുടെ ഭാഗമായി, വിലയേറിയ റെഡ്മി 17 5ജി സെപ്റ്റംബർ 3-ന് ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് ബജറ്റ് ശ്രേണിയിലേക്ക് 120Hz പാനലും 6000mAh ബാറ്ററിയുമായി 17C 5ജി എത്തുന്നത്. പോക്കറ്റ് ചോരാതെ മികച്ച ബാറ്ററി ലൈഫും സ്മൂത്ത് പെർഫോമൻസും 5ജി കണക്റ്റിവിറ്റിയും വേണമെന്നുണ്ടെങ്കിൽ, ഒക്ടോബർ 1 ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ലോഞ്ചും അന്നത്തെ ഓഫറുകളും കൃത്യമായി ശ്രദ്ധിക്കുക.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X