കഴിഞ്ഞ മാസം ഇറങ്ങിയ റെഡ്മി നോട്ട് 14 5ജി ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ വിൽക്കുന്നു
പുത്തൻ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ) ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം. റെഡ്മിയുടെ നോട്ട് 14 സീരീസിൽ റെഡ്മി നോട്ട് 14 5ജി, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് കിടിലൻ 5ജി സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡൽ ആണ് റെഡ്മി നോട്ട് 14 5ജി.
ഇന്ത്യയിൽ റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡൽ 18,999 രൂപ വിലയിലും 8ജിബി + 128ജിബി മോഡൽ 19,999 രൂപ വിലയിലും 8ജിബി + 256ജിബി മോഡൽ 21,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്തത്. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോൺ, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് റെഡ്മി നോട്ട് 14 5ജി വിൽപ്പനയ്ക്ക് എത്തിയത്. യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്, എങ്കിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ആമസോണിലും ഷവോമിയുടെ ഔദ്യോഗിക സ്റ്റോറിലും 17999 രൂപ വിലയിൽ ഇത് വാങ്ങാനാകും.
റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത് (ആഗോളതലത്തിൽ ഈ ചിപ്സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഇത്). IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 14 5ജിയിൽ നൽകിയിരിക്കുന്നത്. 1/1.95 ഇഞ്ച് സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 20എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 14 5ജിയിലുണ്ട്.

IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 14 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








