പുതുപുത്തന്‍ സവിശേഷതകളുമായി വാലന്റയിന്‍സ് ഡേയില്‍ എത്തുന്നു റെഡ്മി നോട്ട് 5

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ അടുത്ത ഫോണ്‍ അവതരിപ്പിക്കാനുളള തിടുക്കത്തിലാണ്. സംശയം വേണ്ട, ഏവരും കാത്തിരുന്ന റെഡ്മി നോട്ട് 5 തന്നെ. ഈ ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനു മുന്‍പും എത്തിയിരുന്നു.

പുതുപുത്തന്‍ സവിശേഷതകളുമായി വാലന്റയിന്‍സ് ഡേയില്‍ എത്തുന്നു റെഡ്മി നോട

ഇതിനു മുന്‍പ് പുറത്തിറങ്ങിയ റെഡ്മി നോട്ട് 4 ബ്ലോക്ക് ബസ്റ്റര്‍ പോലുളള ഉപകരണങ്ങളില്‍ വന്‍ വിജയം കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച വില്‍പന നടന്ന സ്മാര്‍ട്ട്‌ഫോണാണ് ഇത്.

വാലന്റയിന്‍സ് ഡേയില്‍ എത്തുന്ന ഷവോമി റെഡ്മി നോട്ട് 5ന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലഭ്യത

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, സോഷ്യല്‍ മീഡിയയില്‍ കമ്പനി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഹാഷ് ടാഗ് #GerMe5 ഉപയോഗിച്ചിരുന്നു. അന്ന് ഇത് റെഡ്മി 5 ആണോ 5 പ്ലസ് ആണോ എന്നതില്‍ ഉപഭോക്താക്കള്‍ക്ക് സംശയമായിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കൊടുവില്‍ റെഡ്മി 5 പ്ലസ് ആണെന്ന് നിശ്ചയിച്ചു. ഷവോമി റെഡ്മി നോട്ട് 5ന്റെ 'Conuntdown timer' ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു തുടങ്ങി. കൂടാതെ ഫ്‌ളിപ്കാര്‍ട്ടിലും നിലവില്‍ ഈ ഫോണിന്റെ പ്രചരണം നടക്കുന്നുണ്ട്.

ഫോണില്‍ എന്തൊക്കെ കൊണ്ടു വരും?

പുതിയ ഉപകരണം ഇന്നത്തെ കാലത്ത് ഏവരേയും വളരെയധികം ആകര്‍ഷിക്കും. നേരത്തെ ചൈനയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്മി 5 പ്ലസിന്റെ സവിശേഷതകളാകുമെന്നു പ്രതീക്ഷിക്കുന്നു.

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍ എന്നിവയാണ് പ്രാധാന സവിശേഷതകള്‍. 16എംപി/ 5എംപി ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യുഗട്ട് അടിസ്ഥാനമാക്കിയ MIUI 9ല്‍ ആണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയുളള 4,100എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

വില

ഫെബ്രുവരി 14ന് എത്തുന്ന റെഡ്മി നോട്ട് 5ന് ഏകദേശം 15,000 രൂപ വില വരുമെന്നു പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലും മീ.കോമിലും മാത്രമാണ് തുടക്കത്തില്‍ ഈ ഫോണ്‍ ലഭ്യമാകുക. ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ഉടന്‍ എത്തുമെന്നു പറയുന്നു.

മോഷ്ടാക്കളില്‍ നിന്നും നിങ്ങളുടെ വീടിനെ എങ്ങനെ സംരക്ഷിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi Note 5, will seemingly be available via Flipkart in addition to Mi.com. This has been suggested in a tweet posted by none other than Flipkart itself.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot