റെഡ്മി നോട്ട് 7 പ്രോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു

|

രാജ്യത്തെ ഏറ്റവും ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡുകളിലൊന്നാണ് ഷവോമി സ്മാർട്ട്‌ഫോണുകൾ. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് തുടർച്ചയായി 10 വർഷമായി ഇന്ത്യയിലെ മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്. എന്നിരുന്നാലും, ഇന്ത്യയിലെ കമ്പനിയുടെ വിജയവും വിവാദങ്ങളിൽപ്പെടുന്നു. ഷവോമിയുടെ സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിക്കുകയോ തീ പിടിക്കുകയോ ചെയ്തതാണ് പ്രധാന വിവാദം. ഗുഡ്ഗാവ് സ്വദേശി വികേഷ് കുമാറാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൊട്ടിത്തെറിച്ച സംഭവം വെളിപ്പെടുത്തിയത്.

റെഡ്മി നോട്ട് 7 പ്രോ
 

2019 ഡിസംബറില്‍ വാങ്ങിയതാണ് റെഡ്മി നോട്ട് 7 പ്രോ. എല്ലായ്‌പ്പോഴും ഫോണിന്‍റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്തിരുന്നതെന്നും താന്‍ തെറ്റായതൊന്നും നടത്തിയില്ലെന്നും ഇയാള്‍ പറയുന്നു. ഫോണിനു പുറമേ, ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗും കത്തി പോയെങ്കിലും വികേഷിന് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല. പക്ഷേ, ഷവോമി സര്‍വ്വീസ് സെന്‍ററില്‍ നിന്നുള്ള പ്രതികരണത്തില്‍ താന്‍ നിരാശനാണെന്നു കുമാര്‍ പറയുന്നു. സ്‌ഫോടനത്തിന് ആദ്യം കുറ്റപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് അറിയിക്കുയും ചെയ്തു.

റെഡ്മി നോട്ട് 7 പ്രോ സര്‍വീസ് സെന്‍റര്‍

ശനിയാഴ്ചയാണ് സംഭവം നടന്നത്. സര്‍വീസ് സെന്‍ററില്‍ നിന്ന് മോശം പ്രതികരണം ലഭിച്ചതിന് ശേഷം വികേഷ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞതോടെ ഇവര്‍ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പുതിയ ഫോണിന്‍റെ അമ്പതു ശതമാനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. സംഭവത്തെക്കുറിച്ച് വികേഷ് പറയുന്നത് ഇങ്ങനെ, റെഡ്മി നോട്ട് 7 പ്രോ ജോലിസ്ഥലത്ത് എത്തുമ്പോള്‍ 90 ശതമാനം ചാര്‍ജ് ആയിരുന്നുവെന്നും എന്നാല്‍ പൊടുന്നനെ ഫോണിന്‍റെ താപനില ക്രമാതീതമായി ഉയരുന്നതായി അനുഭവപ്പെട്ടവെന്നും വികേഷ് പറഞ്ഞു.

ബാറ്ററിയില്‍ നിന്ന് പുക

നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍, ബാറ്ററിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയാള്‍ സമീപത്ത് കിടന്നിരുന്ന ബാഗിലേക്ക് എറിഞ്ഞു. അപ്പോഴേയ്ക്കും ഫോണ്‍ പൊട്ടിത്തെറിച്ച് ബാഗിന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. കുമാര്‍ പറയുന്നതു പ്രകാരം, 5 സെക്കന്‍ഡ് പോലും ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ വൈകിയിരുന്നുവെങ്കില്‍ തനിക്കും അപകടമുണ്ടാകുമായിരുന്നു.

നന്നാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം
 

ഷവോമിയില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ മുമ്പ് നിരവധി തവണ പൊട്ടിത്തെറിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തില്‍, നോട്ട് 6 പ്രോ യൂണിറ്റ് പുകഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അത് നന്നാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ജിയോ ഫോണുകള്‍, സാംസങ് ഗ്യാലക്‌സി എസ് 10 5 ജി, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, റെഡ്മി നോട്ട് 4, എംഐ 1, മോട്ടോ ഇ 3 പവര്‍ എന്നിവയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ വന്ന ഫോണുകള്‍.

Most Read Articles
Best Mobiles in India

English summary
The man known as Vikesh Kumar, had his phone battery charged 90 per cent when he reached his office. Kumar reported that he felt the phone’s temperature rising sharply in his pocket. As soon as he took the phone out of his pocket, he saw the phone emit smoke. He quickly threw the phone towards his bag during which the phone exploded and caught fire.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X