റെഡ്മി നോട്ട് 9 പ്രോ സ്മാർട്ഫോണിന് തീ പിടിച്ചു; ഉപഭോക്താവിനെ കുറ്റപ്പെടുത്തി ഷവോമി

|

ഏറ്റവും മികച്ച പോക്കറ്റ് ഫ്രണ്ട്‌ലി പ്രോഡക്റ്റുകൾ അവതരിപ്പിക്കുന്ന ടെക് ബ്രാൻഡ് ഷവോമി ഉപഭോക്താക്കളിൽ നിന്നും നേടിയ പ്രശംസ ചെറുതൊന്നുമല്ല, പ്രത്യേകിച്ചും സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, കമ്പനി ഈ സ്ഥലത്ത് വളരെക്കാലം ആധിപത്യം പുലർത്തിയിരുന്നു. വിപണിയിൽ മികച്ച സ്വീകാര്യത നേടിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ലൈനപ്പുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 സീരീസ്. ഇപ്പോൾ ഒരു റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ഫോണിന് തീ പിടിച്ചു എന്നുപറയുന്ന ഏതാനും റിപ്പോർട്ടുകൾ ഉയർന്നിരിക്കുകയാണ്. ഈ വാർത്തയെ കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ഫോണിന് തീ പിടിച്ചു

റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ഫോണിന് തീ പിടിച്ചു

ഒരു റെഡ്മി നോട്ട് 9 പ്രോ / പ്രോ മാക്സ് സ്മാർട്ഫോൺ തീ പിടിച്ചതായി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യ്തിരുന്നു. പ്രിയങ്ക പവ്ര എന്ന ട്വിറ്റർ ഉപയോക്താവ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റ് വഴി തനിക്ക് നേരിടേണ്ടി വന്ന അപകടകരമായ അവസ്ഥയെ കുറിച്ച്‌ വിവരിക്കുകയുണ്ടായി. തൻറെ സഹോദരൻ ഈ സ്മാർട്ഫോണിന് അടുത്ത് നിൽക്കുകയായിരുന്നുവെന്നും പെട്ടെന്ന് പുക വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും പവ്ര പറഞ്ഞു.

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽപ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ

സ്ഫോടനം സംഭവിക്കാതിരിക്കുവാനും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കുവാനുമായി പവ്രയുടെ സഹോദരൻ തൽക്ഷണം ഈ സ്മാർട്ട്ഫോൺ വെള്ളത്തിലേക്ക് എറിഞ്ഞു. ഈ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചതായോ, ഏതെങ്കിലും തരത്തിലുള്ള പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, സ്ഫോടനത്തിനുശേഷം ഈ ഹാൻഡ്‌സെറ്റ് പൂർണമായും പ്രവർത്തനരഹിതമായ അവസ്ഥയിലായിരുന്നു. ഫോണിന് സംഭവിച്ച കേടുപാടുകൾ തീർക്കാനാവാത്തതാണ്. ഗുരുതരമായ പ്രശ്നത്തിന് ഇടയാക്കിയ സ്മാർട്ഫോണിൻറെ ഒരു ചിത്രവും ഉപയോക്താവ് പങ്കിട്ടിരുന്നു.

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ഫോണിന് തീ പിടിച്ചു; ഉപഭോക്താവിനെ കുറ്റപ്പെടുത്തി ഷവോമി

ഫോണിൻറെ തകർന്ന ഡിസ്‌പ്ലേയും, പകുതി കത്തിയ ബാക്ക് പാനലും ഈ ചിത്രം കാണിക്കുന്നു. നിലവിൽ, ഈ സംഭവത്തിൻറെ കാരണം അജ്ഞാതമാണ്. ഷവോമി ഈ പ്രശ്‌നത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, കമ്പനിയുടെ സപ്പോർട്ട് ടീം ഉപഭോക്താവിനെ സമീപിക്കുകയും ചെയ്യ്തു. ഈ സ്‌ഫോടനത്തിൻറെ കൃത്യമായ കാരണം അറിയുന്നതിനായി കമ്പനി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഉപഭോക്താക്കൾ കാരണം ഫോണിന് സംഭവിച്ച നാശനഷ്ടമാണ് ഈ പ്രശ്നത്തിന് കാരണമായെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റെഡ്മി നോട്ട് 9 പ്രോ

നിർഭാഗ്യവശാൽ, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. സ്മാർട്ട്‌ഫോണുകൾക്ക് തീപിടിച്ചു എന്നുള്ള നിരവധി റിപ്പോർട്ടുകൾ നമ്മൾ മാധ്യമങ്ങളിൽ കാണുന്നതാണ്. ഈ പ്രശ്‌നങ്ങൾ കാരണം പ്രധാന വാർത്തകളിൽ വന്നത് ഷവോമി എന്ന സ്മാർട്ഫോൺ ബ്രാൻഡ് മാത്രമല്ല. സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ബ്രാൻഡുകളും ഇപ്പോൾ നീരിക്ഷണത്തിലാണ്. എല്ലാ സുരക്ഷാ നടപടികളും, നിർമ്മാണ സമയത്ത് നിരവധി ഗുണനിലവാര പരിശോധനകൾ നടത്തിയിട്ടും ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നുള്ളത് ഗൗരവമേറിയ ഒരു ആശങ്കയാണ്. സ്മാർട്ഫോണുകളുടെ ഗുണനിലവാരം വളരെ മെച്ചപ്പെടുത്തുകയും, ഉപയോക്താക്കൾ സ്മാർട്ഫോണുകൾ വളരെയധികം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

 വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi has grown in popularity among customers due to its cost-effective goods. For a long time, the company had dominated the smartphone market. Xiaomi's Redmi Note 9 series is one of the market's most well-received mid-range smartphone lineups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X