ഇന്ത്യയിലെ അടുത്ത യുവരാജാവ് ആകേണ്ട മുതൽ! റെഡ്മി ടർബോ 4 ലോഞ്ച് ചെയ്തു
ഇന്ത്യയിലെയും ലോകമാകെയുമുള്ള റെഡ്മി സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ 4 (Redmi Turbo 4) ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് ഇന്ത്യയിലും ആഗോള തലത്തിലും അടുത്ത ആഴ്ച ലോഞ്ച് ചെയ്യും. എന്നാൽ റെഡ്മി ടർബോ എന്ന പേരിന് പകരം പോക്കോ X7 പ്രോ (POCO X7 Pro) എന്ന പേരിലായിരിക്കും ചൈനയ്ക്ക് പുറത്ത് ഈ ഫോൺ അവതരിപ്പിക്കുക. മീഡിയടെക് ഡിമെൻസിറ്റി 8400 അൾട്ര ചിപ്സെറ്റ് കരുത്താക്കിയാണ് ഈ റെഡ്മി ഫോൺ എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും റെഡ്മി ടർബോ 4ന് ഉണ്ട്.
ഡിസൈനിൻ്റെ കാര്യമെടുത്താൽ, 2.5D മൈക്രോ-ആർക്ക് ഫ്രെയിം, അതിമനോഹരമായ ടെക്സ്ചർ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓൾ-മെറ്റൽ ക്യാമറ ഡെക്കോ, പിയാനോ പെയിൻ്റ് കരകൗശലവസ്തുക്കൾ, വേൾവിന്റ് ഡബിൾ റിങ് ലൈറ്റ് സ്ട്രിപ്പ് എന്നിവ ഇതിലുണ്ട്. ശക്തമായ സിഗ്നലിനായി, ഫ്ലാഗ്ഷിപ്പിന് സമാനമായ ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസും ട്രിപ്പിൾ ഫ്രീക്വൻസി ബെയ്‌ഡോയും റെഡ്മി ടർബോ 4ൽ ഉണ്ട്.

റെഡ്മി ടർബോ 4ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 480Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയിതിലുണ്ട്.
3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയെത്തുന്ന റെഡ്മി ടർബോ 4 ൽ മാലി G720 MC6 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-നാരോ 3D IceLoop സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP െമയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2ൽ ആണ് ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ് എന്നിവയും റെഡ്മി ടർബോ 4ൽ ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, NFC, 90W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6550mAh ബാറ്ററി എന്നിവയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇത് 45 മിനിറ്റിനുള്ളിൽ 100% വരെ ചാർജ് ചെയ്യും. നാല് വർഷ ആയുസ് വാഗ്ദാനം ചെയ്യുന്ന കാർബൺ-സിലിക്കൺ ബാറ്ററിയാണ് ഇതിനുള്ളത്. നവീകരിച്ച ഡ്യുവൽ-ബൂസ്റ്റ് കോൾഡ്-റെസിസ്റ്റൻ്റ് ചിപ്പും ഇതിലുണ്ട്.

റെഡ്മി ടർബോ 4ന്റെ 12GB+256GB അടിസ്ഥാന വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,485 രൂപ) ആണ് വില. 16GB+ 256GB വേരിയന്റിന് 2199 യുവാനും (ഏകദേശം 25,835 രൂപ), 12GB+ 512GB വേരിയന്റിന് 2299 യുവാനും (ഏകദേശം 27,015 രൂപ), 16GB+ 512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,365 രൂപ) വില നൽകണം. ക്ലൗഡ് വൈറ്റ്, ലൈറ്റ് സീ ബ്ലൂ, ഷാഡോ ബ്ലാക്ക് നിറങ്ങളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








