3ഡി പ്രിന്റഡ് റോക്കറ്റില്‍ തായ് സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി റിലേറ്റിവിറ്റി സ്‌പേസ്

|

3ഡി റോക്കറ്റ് പ്രിന്റിംഗ് കമ്പനിയായ റലേറ്റിവിറ്റി തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ട്‌നര്‍ഷിപ്പിനെ അവതരിപ്പിച്ചു. ഇത്തവണ തായ് സാറ്റലൈറ്റിനെയാണ് കമ്പനി വിക്ഷേപിക്കാനൊരുങ്ങുന്നത്. മുന്നു വര്‍ഷത്തനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 
3ഡി പ്രിന്റഡ് റോക്കറ്റില്‍ തായ് സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി റിലേറ

ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിലേറ്റിവിറ്റി. ചെറുകിട വാഹന നിര്‍മാതാക്കളായിരുന്ന ഇവരിന്ന് മാറ്റങ്ങളുടെ പാതയിലാണ്. പ്ലേഗ്രൗണ്ട് ക്യാപിറ്റല്‍, വൈ കോമ്പിനേറ്റര്‍, സോഷ്യല്‍ ക്യാപിറ്റല്‍, മാര്‍ക്ക് ക്യൂബന്‍, ഫിലിപ്പ് സ്‌പെക്ടര്‍ അടക്കമുള്ള കമ്പനികളാണ് റിലേറ്റിവിറ്റിക്ക് ബാക്കപ്പ് നല്‍കുന്നത്.

2022ല്‍ ബഹരാകാശത്തേക്ക് വാഹനമെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് റോക്കറ്റാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ടെറാന്‍ 1 എന്നാണ് വാഹനത്തിനു പേരുനല്‍കിയിരിക്കുന്നത്. 1,250 കിലോഗ്രാമാണ് ഭാരം. ഒരു ലോഞ്ചിന് 10 മില്ല്യണ്‍ ഡോളറാണ് ഏകദേശ ചിലവ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ 3ഡി പ്രിന്റഡ് റോക്കറ്റ് എന്ന ഖ്യാദിയും ഈ വാഹനത്തിനുണ്ട്. റിലേറ്റിവിറ്റിയുടെ എക്കാലത്തെയും സ്വപ്‌നങ്ങളിലൊന്നാണ് 2021ല്‍ പൂര്‍ത്തിയാകുന്നത്. ഭാവിയില്‍ ബഹിരാകാശ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ മിഷനു കഴിയുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ഇന്ത്യയില്‍ 39,999 രൂപയ്ക്കുളളില്‍ വാങ്ങാവുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍ഇന്ത്യയില്‍ 39,999 രൂപയ്ക്കുളളില്‍ വാങ്ങാവുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

Read more about:
English summary
Relativity Space to Launch Thai Satellite on 3D-Printed Rocket

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X