റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്ക് 20 ശതമാനം വര്‍ദ്ധിപ്പിക്കുന്നു

Posted By:

ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം സര്‍വീസ് പ്രൊവൈഡറായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രീപെയ്ഡ് വരിക്കാരുടെ കോള്‍ നിരക്ക് 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ചെലവുകളും സ്‌പെക്ട്രത്തിനു നല്‍കേണ്ടിവരുന്ന ഭീമമായ തുകയുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്ക് 20 ശതമാനം വര്‍ദ്ധിപ്പിക്കു

ഏപ്രില്‍ 25 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഡിസ്‌കൗണ്ട്, പ്രമോഷണല്‍ പ്ലാനുകള്‍ക്കായിരിക്കും വര്‍ദ്ധനവ് ഉണ്ടാവുക എന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും റിലയന്‍സ് കോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അതോടൊപ്പം എയര്‍ടെലും വൊഡാഫോണും ഉള്‍പ്പെടെയുള്ള കമ്പനികള്‍ സൗജന്യങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്തിരുന്നു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot