Home
News

പേര് രഹസ്യം! ജിയോ- ഹോട്ട്സ്റ്റാർ ലയനം പൂർത്തിയായി, നയിക്കാൻ നിത അ‌ംബാനി

ഇന്ത്യയിലെ എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം മേഖലയെ അ‌ടക്കിഭരിക്കാൻ റിലയൻസ് ജിയോയുടെ പുതിയ സംരംഭം സജ്ജം. ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനം പൂർത്തിയായതായി റിലയൻസ് ഇൻഡ്സ്ട്രീസ് ഔദ്യോഗികമായി അ‌റിയിച്ചു. 'JioStar' എന്ന പേരിൽ ഒരു പുതിയ വെബ്‌സൈറ്റും ഓൺലൈനിൽ കാണപ്പെടുന്നുണ്ട്. എന്നാൽ പുതിയ സംയുക്ത സംരംഭത്തിന്റെ പേര് എന്താണ് എന്ന് ജിയോ ഇതുവരെപ്രഖ്യാപിച്ചിട്ടില്ല. ഇതിനെച്ചൊല്ലി ഓൺ​ലൈനുകളിൽ പല അ‌ഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ജിയോസിനിമ, വയാകോം18,ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള കണ്ടന്റുകൾ ഒരുമിച്ച് ഒരൊറ്റ പ്ലാറ്റ്ഫോമിൽ ആസ്വദിക്കാൻ കഴിയും എന്നതാണ് ഈ ലയനത്തിലൂടെ ഉണ്ടായിരിക്കുന്ന മാറ്റം.

റിലയൻസ്- ഡിസ്നി ലയനം: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വാൾട്ട് ഡിസ്നി കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ലയനത്തിലൂടെ ഉദയം ചെയ്തിരിക്കുന്നത്. ഇതിനായി 11,500 കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇതിൽ RIL ന് 16.34 ശതമാനവും Viacom18-യ്ക്ക് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാവും ഓഹരിയുണ്ട്.

പേര് രഹസ്യം! ജിയോ- ഹോട്ട്സ്റ്റാർ ലയനം പൂർത്തിയായി, നയിക്കാൻ നിത

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ആണ് പുതിയ സംയുക്ത സംരംഭത്തിന്റെ ഉടമസ്ഥത. "ടിവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ചതും സജീവവുമായ മീഡിയ ബ്രാൻഡുകളുടെ ഭവനമാണ്" പുതിയ സംയുക്ത സംരംഭമെന്ന് റിലയൻസ് പറയുന്നു. നിലവിൽ ജിയോസിനിമയാണ് റിലയൻസ് ജിയോയുടെ OTT പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നത്.

ഈ ജിയോസിനിമ പ്ലാറ്റ്ഫോമിലേക്ക് വയാകോം18 ൻ്റെ Voot-നെ സംയോജിപ്പിച്ചു. ജിയോസിനിമയ്ക്കും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിനും വേണ്ടിയുള്ള റിലയൻസിൻ്റെ പുതിയ സംരംഭമായ പുതിയ 'ജിയോസ്റ്റാർ' പ്ലാറ്റ്‌ഫോം ഉടൻ ലോഞ്ച് ചെയ്യുന്നമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ ലോഞ്ച് തിയതി റിലയൻസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അ‌ംബാനിയുടെ ഭാര്യ നിത അ‌ംബാനിയാണ് പുതിയ സംയുക്ത സംരംഭത്തിന്റെ മേധാവി.

പേര് രഹസ്യം! ജിയോ- ഹോട്ട്സ്റ്റാർ ലയനം പൂർത്തിയായി, നയിക്കാൻ നിത

ജിയോ+ ഹോട്ട്സ്റ്റാർ സംയുക്ത സംരംഭത്തിന്റെ ചെയർപഴ്സൺ നിത എം. അംബാനി ആയിരിക്കും എന്ന് റിലയൻസ് ഔദ്യോഗികമായി തന്നെ അ‌റിയിച്ചുകഴിഞ്ഞു. ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള പുതിയ വിവരങ്ങളുമായി ജിയോസ്റ്റാർ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റിൽ ഒരു ചാനൽ ലിസ്റ്റ് ടാബ് ഉണ്ട്, അത് സ്റ്റാൻഡേർഡ് ഡെഫനിഷൻ (SD), ഹൈ ഡെഫനിഷൻ (HD) എന്നിവയിൽ വിവിധ ഇന്ത്യൻ ഭാഷകൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പാക്കുകളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിച്ചിരിക്കുന്നു.

പുതിയ ജിയോ ഒടടി പ്ലാറ്റ്ഫോമിൽ ടെലിവിഷൻ വിഭാഗത്തിൽ സ്റ്റാർ, സ്റ്റാർ, കളേഴ്‌സ് എന്നിവയിൽ നിന്നുള്ള കണ്ടന്റുകളും ജിയോസിനിമ, ഹോട്ട്‌സ്റ്റാർ എന്നിവയും ഒന്നിച്ച് ലഭിക്കും. പ്രതിവർഷം 100-ലധികം ടിവി ചാനലുകളും 30,000+ മണിക്കൂർ ടിവി കണ്ടന്റുകളും ഇതിൽ ഉണ്ട്. നിലവിൽ ജിയോസ്റ്റാർ വെബ്​സൈറ്റിലെ സബ്സ്ക്രിപ്ഷൻ പായ്ക്കുകളുടെ ലിസ്റ്റിൽ സ്റ്റാർ ഇംഗ്ലീഷ് പായ്ക്കിന്റെ വില ലിസ്‌റ്റ് ചെയ്‌തിട്ടില്ല, എന്നാൽ ഹിന്ദി പായ്ക്ക് തുടങ്ങുന്നത് പ്രതിമാസം 88 രൂപയിലാണ്.

ജിയോസ്റ്റാർ വെബ്സൈറ്റിൽ ലയന പ്രഖ്യാപനത്തിലേക്കുള്ള ലിങ്കുകളും പുതിയ സംയുക്ത സംരംഭത്തിന് പിന്നിലെ നേതൃത്വവും നൽകിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമാണോ അതോ കോർപ്പറേറ്റ് വെബ്‌സൈറ്റ് ആയിരിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ സംയുക്ത സംരംഭത്തിന്റെ രൂപീകരണം ഇന്ത്യയുടെ എന്റർടെയ്ൻമെന്റ് വ്യവസായത്തിൽ ഒരു പുതിയ യുഗം കുറിക്കും എന്ന് റിലയൻസ് പറയുന്നു.

Best Mobiles in India

English summary
Reliance Industries has officially announced that its merger with Disney+ Hotstar has been completed. The Chairperson of this Joint Venture is Nita M. Ambani will be. The change brought about by this merger is that content from JioCinema, Viacom18 and Disney+ Hotstar can be enjoyed together on a single platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X