ഇന്റര്‍നെറ്റ് വേഗതയില്‍ ആര് മുന്നില്‍? കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

Written By:

ടെലികോം മേഖലയില്‍ വമ്പന്‍ ഓഫറുമായിയാണ് ജിയോ എത്തിയത്. ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ജിയോ ഓഫറുകള്‍. എന്നാല്‍ ഇപ്പോള്‍ ജിയോ നെറ്റ്‌വര്‍ക്ക് സ്പീഡ് വളരെ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതു പോലെ തന്നെ പല സ്ഥലങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമല്ല.

ട്രായിയുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഡൗണ്‍ലോഡിങ്ങ് സ്പീഡ് ഇപ്പോള്‍ നാലാം സ്ഥാനത്താണുളളത്. കഴിഞ്ഞ ജനുവരിയില്‍ ഏറ്റവും ഡൗണ്‍ലോഡിങ്ങ് സ്പീഡ് കൂടിയത് എയര്‍ടെല്‍ ആയിരുന്നു, അതു കഴിഞ്ഞാല്‍ ഐഡിയയും വോഡാഫോണും.

2017ലെ ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

ട്രായിയുടെ ഡാറ്റ പ്രകാരം ഡിസംബര്‍ മാസത്തെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്ലിന്റെ അപ്‌ലോഡ് സ്പീഡ് 2.777MBPs ഉും എന്നാല്‍ ജനുവരി മാസത്തില്‍ 4.718ഉും ആണ്. എന്നാല്‍ ഡിസംബറില്‍ ജിയോ 4ജി അപ്‌ലോഡ് സ്പീഡ് 3.262 ഉും പക്ഷേ ജനുവരി മാസത്തില്‍ അത് 2.276 ഉും ആയി കുറഞ്ഞു.

ജിയോ 4ജി സ്പീഡ് എങ്ങനെ കൂട്ടാം എന്നുളളതുനു ഒരു ടിപ്‌സ് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ഗ്ഗം 1

1. സെറ്റിങ്ങ്‌സില്‍ പോകുക
2.മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക
3.LTE നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.
4. ആക്‌സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.
5. സ്‌ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക
6. വീണ്ടും സ്‌ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന്‍ തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക.
7. എല്ലാ സെറ്റിങ്ങ്‌സും സേവ് ചെയ്യുക.
8. ഇനി ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്‌വര്‍ക്ക് സ്പീഡ് ചെക്ക്‌ചെയ്യാം.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

മാര്‍ഗ്ഗം 2

1.3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
2. 'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

മാര്‍ഗ്ഗം 3

3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!1. അതിനായി 'Snap VPN' പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.
2. ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.
3. ഇതിന്‍ നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.
4. ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.
5. ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

മാര്‍ഗ്ഗം 4

1. അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
2. 2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.
3. എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.
4. ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?


 

മാര്‍ഗ്ഗം 5

1. അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രോള്‍ ചെയ്യുക.
2. അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്‍കി സെറ്റിങ്ങ്‌സ് സേവ് ചെയ്യുക.
3. ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.

മാര്‍ഗ്ഗം 6

1. സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.
2.ഓപ്പണ്‍ സെറ്റിങ്ങ്‌സ് > മോര്‍ > സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌സ്
3. ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
4.അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന്‍ കാണാം.
5. അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio average 4G download speeds were at 8.345Mbps

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot