റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍: നല്ലതും ചീത്തയും? ശ്രദ്ധിക്കുക...

Written By:

റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ ഇന്ത്യയില്‍ തുടക്കം കുറിച്ചു. കമ്പനി ആദ്യമായി ജിയോ 4ജി പ്രിവ്യൂ ഓഫര്‍ ലൈഫ് ഫോണുകള്‍ക്കാണ് നല്‍കിയത്. എന്നാല്‍ അതിനു ശേഷം 4ജി ഫോണുകളായ സാംസങ്ങ്, എല്‍ജി, പാനസോണിക്, അസ്യൂസ്, മൈക്രോമാക്‌സ് എന്നീ പല ഫോണുകള്‍ക്കും നല്‍കിയിട്ടുണ്ട്.

റിലയറിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

റിലയറിലയന്‍സ് ജിയോ 4ജി പ്രിവ്യു ഓഫറില്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സര്‍വ്വീസുകളും എസ്എംഎസുമാണ്. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എന്നാല്‍ മറ്റൊരു വശത്ത് റിലയന്‍സ് ജിയോയുടെ കൂടെ മത്സരിക്കാന്‍ എയര്‍ടെല്ലും വോഡാഫോണും ഐഡിയയുമൊക്കെയാണ്.

ജിയോ സിം ആക്ടിവേറ്റ് ആയതിനു ശേഷം SMS പ്രശ്‌നം എങ്ങനെ നിര്‍ത്താം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ റിലയന്‍സ് 4ജിയുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് ഇപ്പോള്‍ തന്നെ ജിയോ സിം എടുക്കാന്‍ ആഗ്രഹിക്കുന്നു

റിലയന്‍സിന്റെ പ്രിവ്യൂ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയിഡ്, ഡാറ്റ, ടെസ്റ്റ് പ്ലാനുകളാണ് നല്‍കിയിരിക്കുന്നത്. അതായത് അണ്‍ലിമിറ്റഡ് എച്ച്ഡി വോയിസ്, വീഡിയോ കോള്‍, എസ്എംഎസ്, അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ കൂടാതെ ജിയോ ആപ്ലിക്കേഷനുകളായ ജിയോഓണ്‍ ഡിമാന്റ് (JioOnDemand), ജിയോജീറ്റ്‌സ്, ജിയോപ്ലേ, ജിയോമാഗ്‌സ്, ജിയോമണി എന്നിവ ഉള്‍പ്പെടുന്നു.

മൂന്നു മാസത്തെ കാലാവധി

ജിയോ 4ജി സിം സജിവമായി കഴിഞ്ഞാല്‍ 90 ദിവസം വരെ സൗജന്യമായി 4ജി ഡാറ്റ ഉപയോഗിക്കാം.

ചിലവു കുറഞ്ഞ ഡാറ്റ പ്ലാനുകള്‍

90 ദിവസത്തെ സൗജന്യ സര്‍വ്വീസിനു ശേഷം മറ്റു താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുക്കാം. അതായത് ഒരു എംപിക്ക് 50 പൈസ വീതം ആയിരിക്കും.

വിവിധ ഉപകരണങ്ങളില്‍ ലഭിക്കുന്നു

ആദ്യം ഈ ഡാറ്റ സര്‍വ്വീസ് റിലയന്‍സ് ലൈഫില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ 4ജി സിം ഉപയോഗിക്കാം.

റിലയന്‍സ് ജിയോ പ്രശ്‌നങ്ങള്‍ ഇവിടെയാണ്

റിലയന്‍സ് ജിയോ 4ജി ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. സൗജന്യ പ്രിവ്യൂ ഓഫറില്‍ ഇത് ഇറങ്ങിയ്ത് ശരിയല്ല എന്ന് എയര്‍ടെല്ലും, വോഡാഫോണും എൈഡിയയും പറയുന്നു, അതിനാല്‍ TRAI യ്ക്ക് അവര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കോള്‍ ട്രാപ്പ് പ്രശ്‌നങ്ങള്‍

4ജി VoLTE സേവനത്തില്‍ റിലയന്‍സ് 4ജി നെറ്റ്‌വര്‍ക്ക് വളരെ നല്ലതാണ്. എന്നാല്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ അതില്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. കൂടാതെ ഇതിന്റെ കോള്‍ ട്രോപ്പ് റേറ്റും കുറച്ച് അധികമാണ്, കമ്പനി ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ നോക്കുന്നുണ്ട്.

നമ്പര്‍ പോര്‍ട്ടിങ്ങ് സൗകര്യം ഇല്ല

റിലയല്‍സ് ജിയോ 4ജി സേവനത്തില്‍ ഇതു വരേയും നമ്പര്‍ പോര്‍ട്ടിങ്ങ് സൗകര്യം നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 1ന് വാണിജ്യ സേവനവുമായി ഇറങ്ങാന്‍ കമ്പനി തീരുമാനിക്കുന്നു. അതിനു ശേഷം പോര്‍ട്ടിങ്ങ് സൗകര്യവും നല്‍കുമെന്നാണ് പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio's 4G Preview Offer has created a stir in the market, even though it has been commercially launched in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot