നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

Written By:

റിലയന്‍സ് ഇന്‍ടസ്ട്രീസിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനി ആരംഭിച്ച ഏറ്റവും പുതിയ 4ജി സര്‍വ്വീസാണ് റിലയന്‍സ് ജിയോ. ഇപ്പോള്‍ ഈ 4ജി സിം ഇന്ത്യ ഒട്ടാകെ ഉപയോഗിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയും, കോളുകളും, മെസേജുകളുമാണ് ജിയോ വെല്‍ക്കം ഓഫറില്‍ നല്‍കുന്നത്.

റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

എന്നാല്‍ എല്ലാവര്‍ക്കും അറിയാം ഈ വെല്‍ക്കം ഓഫറോടുകൂടി ജിയോ സിം കാര്‍ഡിന് ഇപ്പോള്‍ വലിയ ഡിമാന്റ് ആണെന്ന്. അതിനാല്‍ ഉപഭോക്താക്കള്‍ റിലയന്‍സ് സ്‌റ്റോറിനു മുന്നില്‍ സിമ്മിനായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയാണ്.

ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ഓഫറുകള്‍!

ഈ ഒരു നേട്ടം കയ്യിലെടുത്ത് പല അഴിമതികളും ഇപ്പോള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍പ്പെട്ട് നിങ്ങളുടെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക. റിലയന്‍സ് ജിയോ 4ജി സിമ്മും, ജിയോ വൈഫൈ ഹോട്ട്‌സ്‌പോട്ടിനേയും കേന്ത്രമാക്കി നടക്കുന്ന നാല് അഴിമതികള്‍ നോക്കാം.

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

199 രൂപയ്ക്ക് ജിയോ 4ജി സിമ്മും ലൈഫ് സ്മാര്‍ട്ട്‌ഫോണും

ജിയോ സിമ്മിനെ ബന്ധപ്പെട്ട് ഇറങ്ങിയ അഴിമതികളില്‍ ഒന്നാണിത്. വെറും 199 രൂപയ്ക്ക് ലൈഫ് സ്മാര്‍ട്ട്‌ഫോണും ജിയോ സിമ്മും ലഭിക്കുമെന്ന് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊരു വ്യാജ ന്യൂസാണ്. ലൈഫ് സ്മാര്‍ട്ട്‌ഫോണുകളുടെ വില തുടങ്ങുന്നതു തന്നെ 2,999 രൂപ മുതലാണ്.

റിലയന്‍സ് ജിയോ വീണ്ടും കല്പിച്ചു തന്നെയാണ്!

റിലയന്‍സ് ജിയോ സിം കാര്‍ഡ് നിങ്ങളുടെ വീട്ടു പടിക്കല്‍

ജിയോ സിം ലഭിക്കാനായി ഇനി ക്യു നില്‍ക്കേണ്ട ആവശ്യം ഇല്ല, നിങ്ങളുടെ വീട്ടില്‍ തന്നെ സിം കാര്‍ഡ് എത്തിക്കുന്നതാണ്, എന്ന വാര്‍ത്തയും വ്യാജമാണ്.

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

ജിയോ വൈഫൈ-ഹോട്ട്‌സ്‌പോട്ട് ഡിവൈസുകള്‍ സൗജന്യം

കുറച്ച് ആഴ്ചകള്‍ക്കു മുന്‍പാണ് ഒരു വ്യാജ വെബ്‌സൈറ്റില്‍ ജിയോ വൈഫൈ-ഹോട്ട്‌സ്‌പോട്ട് ഡിവൈസുകള്‍ സൗജന്യമായി ലഭിക്കുന്നു എന്ന വ്യാജ വാര്‍ത്ത പരന്നത്. ഇതില്‍ 4ജി സിമ്മുകളും സൗജന്യമായി ലഭിക്കുന്നു എന്നും പറയുന്നു. ഈ വെബ്‌സൈറ്റിന് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും നല്‍കണം, കൂടാതെ കൂപ്പണ്‍ കോഡ് ലഭിക്കാനായി വാട്ട്‌സാപ്പില്‍ ഈ സന്ദേശം പങ്കിടുകയും വേണം.

7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

ഓണ്‍ലൈന്‍ വഴി ജിയോ സിം കാര്‍ഡ് വാങ്ങാം

ജിയോ വൈ-ഫൈ ഡിവൈസ് സൗജന്യമായി നല്‍കുന്നു, ജിയോ സിം കാര്‍ഡ് നിങ്ങളുടെ വീടുകളില്‍ എത്തിക്കുന്നു എന്ന വ്യാജ സന്ദേശം പരത്തിയ വെബ്‌സൈറ്റു പോലെ മറ്റൊന്നാണ് ഓണ്‍ലൈന്‍ വഴി ജിയോ സിം കാര്‍ഡും ലഭിക്കുന്നു എന്ന വ്യാജ വാര്‍ത്ത പരത്തിയത്. എന്നാല്‍ ഈ വെബ്‌സൈറ്റ് ഉടന്‍ തന്നെ എടുത്തു മാറ്റുകയും ചെയ്തു.

200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!

ഇത്തരം ചതികളില്‍ നിന്നും മാറി നില്‍ക്കുക

ജിയോ സിമ്മിനെ ബന്ധപ്പെട്ട അഴിമതികള്‍ പെട്ടന്നാണ് ലോകശ്രദ്ധ വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടണം എങ്കില്‍ ഏതൊരു ഓഫര്‍ ജിയോയെ കുറിച്ചു വന്നാലും ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് ഉറപ്പു വരുത്തുക. കൂടാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി ചതിക്കുഴിയില്‍ പെടാതിരിക്കുക.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2016ലെ മികച്ച ആന്‍ഡ്രോയിഡ് ഫോട്ടോ എഡിറ്റിങ്ങ് ആപ്പ്!

വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Reliance Jio 4G SIM is the latest rage all over India. The users across the country are interested in getting their hands on the SIM card in order to enjoy the free and unlimited 4G data, calls, and messages offer under the Welcome Offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot