കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

|

5ജി അവതരണത്തിൽ എയർടെലിന് പിന്നിലായെങ്കിലും 5G വ്യാപനം തുടങ്ങി താങ്ങാൻ കഴിയുന്ന പ്ലാനുകൾ വരെയുള്ള കാര്യങ്ങളിൽ റിലയൻസ് ജിയോയിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തെ ശരാശരി ഡാറ്റ യൂസേഴ്സിനുള്ളത്. എആർപിയു കൂട്ടാൻ പ്രീമിയം യൂസേഴ്സിന് കൂടുതൽ പ്രാധാന്യം നൽകുന്ന എയർടെലിനോ നഷ്ടത്തിന്റെ നടുക്കടലിൽ നട്ടം തിരിയുന്ന വിഐയ്ക്കോ ഉറക്കം വിട്ടുണരാത്ത ബിഎസ്എൻഎല്ലിനോ അത്തരം പ്രതീക്ഷകളുണർത്താൻ ഈ ഘട്ടത്തിൽ കഴിയുന്നതുമില്ല ( Jio 5G).

 

കുറഞ്ഞ നിരക്കിൽ 5ജി

കുറഞ്ഞ നിരക്കിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് 5ജിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച കാലം മുതൽ ജിയോ ആവർത്തിക്കുന്നുണ്ട്. ഇന്ത്യയെ 2ജി മുക്തമാക്കുമെന്നും കമ്പനി പറഞ്ഞ് കൊണ്ടേയിരിക്കുന്നു. ഇത് വിശ്വസിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ ചെയ്യാൻ കഴിയുന്നത്. പണ്ട് സൌജന്യ 4ജി സേവനങ്ങളുമായി ജിയോ ടെലിക്കോം രംഗത്തേക്ക് കടന്ന് വന്നത് ഓർമയുണ്ടാകും. ഏറെ നേരം ക്യൂ നിന്ന് ജിയോ സിം കാർഡുകൾ വാങ്ങിയവരും നമ്മുക്കിടയിൽ ഉണ്ടാകും.

ജിയോയുടെ 5ജി

ഏകദേശം സമാനമായ രീതിയിലാണ് ജിയോയുടെ 5ജി റോൾഔട്ടും ആരംഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വാരാണസി, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ രാജ്യത്തെ നാല് നഗരങ്ങളിലാണ് റിലയൻസ് ജിയോ തങ്ങളുടെ ട്രൂ 5ജി സർവീസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ട്രയൽ പോലെ തന്നെയാണ് ഈ ലോഞ്ചും കമ്പനി നടത്തിയിരിക്കുന്നത്. മുകളിലുള്ള നഗരങ്ങളിൽ നിന്നും ജിയോ സിം കാർഡ് വാങ്ങിയിട്ടുള്ളവരിൽ ക്ഷണിക്കപ്പെടുന്നവർക്കാണ് (ഇൻവൈറ്റ് ഒൺലി) ഈ ഘട്ടത്തിൽ 5ജി ആക്സസ് ലഭിക്കുക.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

മൈ ജിയോ
 

അതും യൂസേഴ്സിന്റെ മൈ ജിയോ ആപ്പിലേക്കാണ് ക്ഷണം വരുന്നത്. മുകളിൽ പറഞ്ഞ നഗരങ്ങളിലെ ജിയോ യൂസേഴ്സ് വളരെപ്പെട്ടെന്ന് തന്നെ ഫോണിലെ മൈ ജിയോ ആപ്പൊന്ന് പരിശോധിക്കുന്നതാണ് നല്ലത്. ഇൻവൈറ്റ് കിട്ടിയിട്ടുള്ള യൂസേഴ്സിന് 1 ജിബിപിഎസ് വരെ സ്പീഡ് നൽകുന്ന 5ജി വെൽക്കം ഓഫറിലേക്കാണ് ആക്സസ് ലഭിക്കുന്നത്.

യൂസേഴ്സിന്റെ കണക്ഷൻ

യൂസേഴ്സിന്റെ കണക്ഷൻ 4ജിയിൽ നിന്നും 5ജിയിലേക്ക് ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ചെയ്യപ്പെടും. ജിയോ സിം കാർഡ് ഉണ്ടെങ്കിൽ 5ജി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്നവരുണ്ടെങ്കിൽ അതങ്ങ് മറന്നേക്കുന്നതാണ് നല്ലത്. ഒരു കണ്ടീഷൻ പാലിക്കുന്നവർക്കാണ് ഇപ്പോൾ 5ജി വെൽക്കം ഓഫറിലേക്ക് ആക്സസ് ലഭിക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

എന്തൊരു ചതിയെഡേയ്; ​5ജിയിൽ ചെ​ന്നൈയെ പറഞ്ഞു പറ്റിച്ച ജിയോയ്ക്കെതിരേ രോഷം ശക്തംഎന്തൊരു ചതിയെഡേയ്; ​5ജിയിൽ ചെ​ന്നൈയെ പറഞ്ഞു പറ്റിച്ച ജിയോയ്ക്കെതിരേ രോഷം ശക്തം

മിനിമം റീചാർജ് പ്ലാൻ

മിനിമം റീചാർജ് പ്ലാൻ

5ജി സേവനങ്ങൾ ലഭിക്കുന്നതിന് 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യുകയോ മാറ്റുകയോ ചെയ്യേണ്ടതില്ല. എന്നാൽ നിലവിലുള്ള 4ജി സിം കാർഡിൽ ഏറ്റവും കുറഞ്ഞത് 239 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്തിട്ടുണ്ടായിരിക്കണം. ഈ പരിധിക്ക് മുകളിലേക്കുള്ള പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് 5ജി ആക്സസ് ലഭിക്കുന്നത്.

മാനദണ്ഡം അനുസരിച്ച് റീചാർജ്

ഈ യോഗ്യത മാനദണ്ഡം അനുസരിച്ച് റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഘട്ടത്തിൽ 5ജി ലഭിക്കാൻ ഏറ്റവും സാധ്യതയുള്ളതെന്ന് മനസിലായല്ലോ. 5ജി കാട്ടി മോഹിപ്പിച്ച് യൂസേഴ്സിനെക്കൊണ്ട് കൂടുതൽ പണം ചിലവഴിപ്പിക്കാമെന്നും അത് വഴി എആർപിയു വർധിപ്പിക്കാമെന്നും ( ഒരു യൂസറിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനമാണ് എആർപിയു ) ജിയോ കണക്ക് കൂട്ടുന്നു.

എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

ജിയോ 5ജി ബാൻഡുകളും സ്പീഡും

ജിയോ 5ജി ബാൻഡുകളും സ്പീഡും

എൻ28, എൻ78, എൻ258 ബാൻഡുകളിൽ യൂസേഴ്സിന് ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ ഏക 5ജി എസ്എ നെറ്റ്വർക്കാണ് ജിയോ ഓഫർ ചെയ്യുന്നതെന്ന് അറിയാമല്ലോ. ഇതിനാൽ തന്നെ നിങ്ങളുടെ ഡിവൈസുകൾ എസ്എ നെറ്റ്വർക്കിന് സപ്പോർട്ട് ലഭിക്കുന്നവയുമായിരിക്കണം.

ജിയോ ‌ട്രൂ 5ജി ഓഫ‍ർ

1.09 ജിബിപിഎസ് ഡാറ്റ സ്പീഡ് വരെ ജിയോ ‌ട്രൂ 5ജി ഓഫ‍ർ ചെയ്യുന്നുണ്ട്. ഈ വ‍‍‍ർഷത്തെ റിലയൻസ് വാ‍ർഷിക പൊതുയോ​ഗത്തിൽ സ്മാ‍ർട്ട്ഫോണിൽ സമാനമായ സ്പീഡ് ലഭിക്കുന്നത് ജിയോ പ്രദ‍ർശിപ്പിച്ചിരുന്നു. ട്രയൽ സമയത്ത് 420 എംബിപിഎസ് വരെ ഡൗൺലോഡ് സ്പീഡും 412 എംബിപിഎസ് വരെ അപ്ലോ‍ഡ് സ്പീഡും കൈവരിച്ചതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

Best Mobiles in India

English summary
Even though it lags behind Airtel in 5G rollout, average data users in the country have high hopes for Reliance Jio in terms of 5G network expansion and affordable plans. Such expectations cannot be raised by Airtel, which prioritises premium users; VI, which is losing money; or BSNL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X