വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍? വിജയി എയര്‍ടെല്‍!

Written By:

ടെലികോം മേഖലയിലെ യുദ്ധത്തില്‍ ഇപ്പോള്‍ ജിയോ പിന്നിലാണ് എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. വന്‍ ഓഫറുകള്‍ നല്‍കി വരിക്കാരെ സ്വന്തമാക്കാന്‍ അംബാനിയുടെ റിലയന്‍സ് ജിയോക്ക് സാധിച്ചോ?

വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍? വിജയി എയര്‍ടെല്‍!

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോയില്‍ സജീവവരിക്കാര്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബറില്‍ ജിയോ ഇറങ്ങിയ സമയം വന്‍ കൊടുങ്കാറ്റായിരുന്നു ടെലികോം മേഖലയില്‍. എന്നാല്‍ ഇതെല്ലാം മാറ്റിമറിച്ച് ആരാണ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്?

കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയെ പിന്നിലാക്കി ആരു മുന്നില്‍?

ജിയോയെക്കാളും കൂടുതല്‍ സജീവ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ എയര്‍ടെല്ലിനു കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 0.4 മില്ല്യന്‍ സജീവ ഉപഭോക്താക്കളാണ് ഏപ്രില്‍ മാസത്തില്‍ ജിയോക്ക് ഉണ്ടായിരുന്നത്. എന്നാല്‍ എയര്‍ടെല്ലിന് 2.6 മില്ല്യന്‍ ഉപഭോക്താക്കളും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ കാലഘട്ടങ്ങളില്‍ 16 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ കൈയ്യിലെടുത്തത്.

നെറ്റ് അഡിഷന്‍ ഇങ്ങനെ!

എന്നിരുന്നാലും കൂട്ടിച്ചേര്‍ക്കലുകളുടെ എണ്ണത്തില്‍ (Net addition) കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ ജിയോ തുടങ്ങി. ഏപ്രിലില്‍ 3.87 ദശലക്ഷം വരിക്കാരെ ലഭിച്ചു. എയര്‍ടെല്‍ 2.85 ദശലക്ഷം, ബിഎസ്എന്‍എല്‍ 0.68 ദശലക്ഷം, ഐഡിയ 0.68 ദശലക്ഷം വരിക്കാരെ ചേര്‍ത്തു. ഏപ്രിലില്‍ മറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും വരിക്കാരുടെ എണ്ണത്തില്‍ നഷ്ടമായി.

നെറ്റിങ്ങ് കസ്റ്റമേഴ്‌സ് (ഏപ്രില്‍)

ആക്ടീവ് സബ്‌സ്‌ക്രൈബര്‍ അഡിഷന്‍സ്

. എയര്‍ടെല്‍ 2.6 മില്ല്യന്‍
. ഐഡിയ 0.6 മില്ല്യന്‍
. ജിയോ 0.4 മില്ല്യന്‍
. വോഡാഫോണ്‍ 0.3 മില്ല്യന്‍

 

നെറ്റിങ്ങ് കസ്റ്റമേഴ്‌സ് (ഏപ്രില്‍)

നെറ്റ് സബ്‌സ്‌ക്രൈബര്‍ അഡിഷന്‍സ് ഏപ്രില്‍

. ജിയോ 3.87 മില്ല്യന്‍
. എയര്‍ടെല്‍ 2.85 മില്ല്യന്‍
. വോഡാഫോണ്‍ 0.75 മില്ല്യന്‍
. ഐഡിയ 0.68 മില്ല്യന്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has begun to witness a slowdown in active subscriber additions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot