മൈജിയോ ആപ്പില്‍ ഇനി ഹെല്ലോജിയോ വോയ്‌സ്‌ അസിസ്‌റ്റന്റും ലഭ്യമാകും

Posted By: Archana V

റിലയന്‍സ്‌ ജിയോ ഒരു പുതിയ ഫീച്ചര്‍ കൂടി മൈജിയോആപ്പില്‍ കൂട്ടിചേര്‍ത്തു. വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ഫീച്ചറായ ഹെല്ലോ ജിയോ ആണിത്‌. ഏറ്റവും പുതിയ മൈജിയോ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക്‌ ഹെല്ലോജിയോ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ഫീച്ചര്‍ ലഭ്യമാകും.

മൈജിയോ ആപ്പില്‍ ഇനി ഹെല്ലോജിയോ വോയ്‌സ്‌ അസിസ്‌റ്റന്റും ലഭ്യമാകും

മുമ്പ്‌ റിലയന്‍സ്‌ ജിയോ അവരുടെ സ്വന്തം വോയ്‌സ്‌ അസിസ്‌റ്റന്റ്‌ റിലയന്‍സ്‌ ജിയോഫോണില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഹെല്ലോജിയോ അസിസ്‌റ്റന്റ്‌ മൈജിയോആപ്പില്‍ ലഭ്യമാക്കിയിരിക്കുകയാണ്‌. വളരെ രസകരമായ ഫീച്ചറാണിത്‌.

ഹെല്ലോജിയോ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും ഉപയോഗിക്കാം. കൂടാതെ ഈ പുതിയ ഫീച്ചര്‍ ഇതാദ്യമായി ഉപയോക്താക്കള്‍ക്ക്‌ അവരുടെ ഡിവൈസുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താനുള്ള അവസരം നല്‍കിയിരിക്കുകയാണ്‌.

ഹെല്ലോ ജിയോ സ്‌ക്രീനിന്റെ താഴെ വലത്‌ വശത്തായി കാണപ്പെടുന്ന ടോഗിള്‍ ഉപയോഗിച്ച്‌ ഇരു ഭാഷകളിലേക്കും വളരെ എളുപ്പം മാറാന്‍ കഴിയും.

മൈജിയോ ആപ്പിന്റെ ഹോം സ്‌ക്രീനില്‍ ഏറ്റവും മുകളില്‍ നിന്ന്‌ പുതിയ ഹെല്ലോ ജിയോ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ഫീച്ചര്‍ എടുക്കാന്‍ കഴിയും. ജിയോ ആപ്പ്‌ വിഭാഗത്തിന്‌ സമീപത്തായി മുകളില്‍ വലത്‌ വശത്ത്‌ സ്‌പീക്കര്‍ ഐക്കണോട്‌ കൂടിയ ഒരു ടാബ്‌ കാണാന്‍ കഴിയും. സ്‌പീക്കറില്‍ ക്ലിക്‌ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക്‌ ഹെല്ലോജിയോ വോയ്‌സ്‌ അസിസ്‌റ്റന്റിന്റെ ഹോം സ്‌ക്രീനിലേക്ക്‌ എത്താന്‍ കഴിയും.

2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നത്‌ ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ എങ്ങനെ എന്നറിയാന്‍

മൈജിയോ ആപ്പ്‌ ഏറ്റവും പുതിയ പതിപ്പിലേക്ക്‌ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ ഈ ഫീച്ചര്‍ കാണാന്‍ കഴിയും.

റിലയന്‍സ്‌ ജിയോയില്‍ നിന്നുള്ള ഈ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ തയ്യാറാണ്‌. പ്രത്യേക ശബ്ദ പരിശീലനത്തിന്റെ ആവശ്യമില്ല. എന്നാല്‍, ദൂരെ നിന്ന്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞേക്കില്ല.

ഉപയോക്താക്കള്‍ക്ക്‌ ഇത്‌ സ്വയം പ്രവര്‍ത്തന സജ്ജമാക്കാം. ജിയോ ഒരു ഫ്‌ളോട്ടിങ്‌ ഐക്കണ്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്‌ . ഇത്‌ ഹോംസ്‌ക്രീനിന്റെ ഭാഗമാക്കാം. ഇതില്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്‌ നേരിട്ട്‌ ഹെല്ലോജിയോ അസിസ്‌റ്റന്റ്‌ സ്‌ക്രീനിലേക്ക്‌ എത്താം.

ഹെല്ലോജിയോ അസിസ്‌റ്റന്റിന്റെ പ്രവര്‍ത്തനങ്ങളിലേറെയും മൈജിയോ ആപ്പ്‌ ഫങ്‌ഷനുകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. റീചാര്‍ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഓഫറുകളെ കുറിച്ചുള്ള വിവരങ്ങള്‍, ജിയോ ആപ്പുകളുടെ അവതരണം, ഡേറ്റ ബാലന്‍സ്‌, അലാം സജ്ജീകരണം, മ്യൂസിക്‌ പ്ലേ ചെയ്യല്‍ എന്നിവയാണ്‌ ചില ഉദാഹരണങ്ങള്‍.

Read more about:
English summary
Reliance Jio has now reportedly added an interesting new feature to its MyJio app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot