Home
News

അ‌ംബാനിയുടെ 'തക്കുടുക്കുട്ടന് പിറന്നാൾ'; എട്ടാം വാർഷിക ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) ഇന്ന് (സെപ്റ്റംബർ 5) തങ്ങളുടെ എട്ടാം വാർഷികം ആഘോഷിക്കുകയാണ്. വാർഷിക ആഘോഷത്തോട് അ‌നുബന്ധിച്ച് 2024 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിൽ തെരഞ്ഞെടുത്ത പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ​ചെയ്യുന്നവർക്കുള്ള പുത്തൻ ആനുകൂല്യങ്ങളും ജിയോ പ്രഖ്യാപിച്ചു. ജിയോയുടെ 899 രൂപ, 999 രൂപ, 3599 രൂപ പ്ലാനുകൾ ഉപയോഗിച്ച് നിശ്ചിത തിയതിക്കുള്ളിൽ റീച്ചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്കാണ് ഈ വാർഷിക ആഘോഷ ഓഫറുകൾ ലഭ്യമാകുക.

യഥാർഥത്തിൽ 2015 ഡിസംബർ 27 ന് തന്നെ ജിയോ പ്രവർത്തനം ആരംഭിച്ചെങ്കിലും, അ‌ത് പരീക്ഷണ അ‌ടിസ്ഥാനത്തിൽ ആയിരുന്നു. പിന്നീട് 2016 സെപ്റ്റംബർ 5 മുതലാണ് ജിയോ സേവനങ്ങൾ പൊതുജനങ്ങൾക്കായി അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്നുമുതൽ ഇന്ന് വരെ ഇന്ത്യൻ ടെലിക്കോം മേഖലയിൽ നിർണായകമായ ​ഒട്ടനവധി മുന്നേറ്റങ്ങളിൽ ജിയോയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.

എട്ടാം വാർഷിക ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

റീച്ചാർജ് നിരക്ക് വർധനയെ തുടർന്ന് ഉണ്ടായ വിമർശനങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ജിയോ ഇത്തവണ എട്ടാം വാർഷികം ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജിയോ പ്രഖ്യാപിച്ച ഓഫറുകളിൽ അധിക ഡാറ്റ, ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, Zomato ഗോൾഡ് അംഗത്വം, ഷോപ്പിംഗ് വൗച്ചറുകൾ, AJIO എന്നീ ആനുകൂല്യങ്ങളൊക്കെയാണ് ഉൾപ്പെടുന്നത്.

ജിയോ എട്ടാം വാർഷിക ആഘാഷ ഓഫർ: 899 രൂപ, 999 രൂപ, 3599 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ നിലവിലുള്ള ആനുകൂല്യങ്ങൾക്കൊപ്പം ചില എക്സ്ട്രാ ആനുകൂല്യങ്ങൾ കൂടി വാർഷിക ഓഫറിന്റെ ഭാഗമായി ജിയോ വാഗ്ദാനം ചെയ്യുന്നു. 175 രൂപ വില വരുന്ന ജിയോ പ്ലാനിലെ ആനുകൂല്യങ്ങളാണ് ജിയോയുടെ വാർഷിക ആഘോഷ ഓഫറിലെ പ്രധാന നേട്ടം.

എട്ടാം വാർഷിക ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

175 രൂപയുടെ പ്ലാനിൽ ജിയോ 10 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും 10ജിബി ഡാറ്റയും 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. ഈ ആനുകൂല്യങ്ങളെല്ലാം വാർഷിക ഓഫറിന്റെ ഭാഗമായി 899 രൂപ, 999 രൂപ, 3599 രൂപ നിരക്കുകളിലുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ സെപ്റ്റംബർ 10 വരെ ലഭ്യമാകും.

175 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾക്ക് പുറമേ, 3 മാസത്തെ സെമാറ്റോ ഗോൾഡ് മെമ്പർഷിപ്പും 500 രൂപ Ajio ഡിസ്കൗണ്ട് വൗച്ചറും ലഭിക്കും. 2999 രൂപയോ അതിന് മുകളിലോ ഉള്ള തുകയുടെ ഷോപ്പിങ് നടത്തുമ്പോഴാണ് ഈ Ajio ഡിസ്കൗണ്ട് വൗച്ചർ ഉപയോഗിക്കാനാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ, 20ജിബി എക്സ്ട്രാ ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

എട്ടാം വാർഷിക ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ 98 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Jio has announced some special offers for its prepaid users on its 8th anniversary day. These offers will be available on Rs 899, Rs 999 and Rs 3599 prepaid plans. The annual offers are available to prepaid users who recharge using these plans between September 5 and September 10, 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X