'ജിയോഫോണ്‍ 2 ഫെസ്റ്റീവ് സെയില്‍': ആകര്‍ഷിക്കുന്ന അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍

|

4ജി എല്‍ടിഇ വോള്‍ട്ട്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യബ് എന്നീ പല സവിശേഷതകളില്‍ എത്തിയ 4ജി സ്മാര്‍ട്ട്‌ഫോണാണ് ജിയോഫോണ്‍ 2. വിപണിയില്‍ ചൂടപ്പം പോലെയാണ് ഈ ഫോണ്‍ വിറ്റഴിയുന്നത്. ഈ ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മറ്റു സവിശേഷതകളും കമ്പനി ഇതിനോടൊപ്പം പ്രഖ്യാപിക്കുന്നുണ്ട്.

 
'ജിയോഫോണ്‍ 2 ഫെസ്റ്റീവ് സെയില്‍': അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍

ഈ ഉത്സവ സീസണോടനുബന്ധിച്ച് വളരെ രസകരമായ ഡേറ്റയും അതു പോലെ വോയിസ് കോംബോകളും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ ജിയോഫോണ്‍ 2ന്റെ വിലയില്‍ യാതൊരു മാറ്റവും ഇല്ല. ഈ ഫോണിന്റെ വില ഇപ്പോഴും 2,999 രൂപ തന്നെയാണ്.

ജിയോഫോണ്‍ 2 ഫെസ്റ്റീവ് സീസണ്‍ ഓഫറുകള്‍:

. വെറും 49 രൂപയ്ക്ക് 1ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍/ വീഡിയോ കോള്‍, 50 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഈ ഓഫറില്‍ ജിയോ സേവനങ്ങളായ ജിയോ ടിവി, ജിയോ മാഗസീന്‍ എന്നിവയും ഉള്‍പ്പെടുന്നു. നിങ്ങളുടെ പ്രധാന ലക്ഷ്യം അണ്‍ലിമിറ്റഡ് വോയിസ്/ വീഡിയോ കോള്‍ ആണെങ്കില്‍ 49 രൂപയുടെ ഈ പായ്ക്ക് വളരെ മികച്ചതാണ്.

. ജിയോയുടെ 99 രൂപ പ്ലാനില്‍ 500എംബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്, അതായത് മൊത്തത്തില്‍ 14ജിബി ഡേറ്റ. ഇതിനോടൊപ്പം ഫ്രീ വോയിസ്/ വീഡിയോ കോള്‍, 300 എസ്എംഎസ്, ജിയോ ആപ്പ് ആക്‌സസ് എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇന്റര്‍നെറ്റും കോളും ചെയ്യാന്‍ ഏറ്റവും മികച്ച പായ്ക്കാണ് ഇത്.

. അടുത്തതായി ജിയോയുടെ 153 രൂപ പായ്ക്കില്‍ 1.5 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്, അതായത് മൊത്തത്തില്‍ 42ജിബി ഡേറ്റ. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ്/ വീഡിയോ കോള്‍, അണ്‍ലിമിറ്റഡ് എസ്എംഎസ്, മറ്റു ജിയോ ആക്‌സസുകള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. നിങ്ങളുടെ ജിയോ ഫോണിലൂടെ നിരവധി വീഡിയോകള്‍, മൂവികള്‍ എന്നിവ കാണണമെങ്കില്‍ ഇതാണ് മികച്ച പായ്ക്ക്.

ജിയോഫോണ്‍ 2 സവിശേഷതകള്‍:

2.4 ഇഞ്ച് QVGA ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ജിയോഫോണ്‍ 2ന്. ഡ്യുവല്‍ കോര്‍ പ്രോസസറുളള ഫോണില്‍ 4ജി എല്‍ടിഇ, വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവ പിന്തുണയ്ക്കുന്നുണ്ട്. 4ജി പിന്തുണയ്ക്കുന്ന രണ്ട് സിം സ്ലോട്ടുകള്‍ ഇൗ ഫോണിലുണ്ട്.

4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 512 എംപി റാം, 128ജിബി വരെ വിപുലീകരിക്കാന്‍ കഴിയുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. 2000എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണ്‍ 2ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാര്‍ജ്ജ് ചെയ്യാനായി മൈക്രോ യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടും, ഡേറ്റ സമന്വയിപ്പിക്കുന്നതിനായി 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. KaiOS ലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ഇത് ഇന്ത്യയിലെ ആപ്‌സുകളായ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് എന്നിവ പിന്തുണയ്ക്കുന്നു.

<strong>ഇതാ എത്തി ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ.. സവിശേഷതകളും ഗംഭീരം!</strong>ഇതാ എത്തി ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ.. സവിശേഷതകളും ഗംഭീരം!

Best Mobiles in India

English summary
Reliance Jio Announces JioPhone 2 Festive Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X