യുഎഇയിലേക്കും യുഎസിലേക്കും പോകുന്നവർക്കായി പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുമായി ജിയോ
വരിക്കാരുടെ യാത്രാ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ പുറത്തിറക്കി റിലയൻസ് ജിയോ (Reliance Jio). യുണൈറ്റഡ് അറബ് എമിറേറ്റുകൾക്കും (യുഎഇ) യുണൈറ്റഡ് സ്റ്റേറ്റ്സിനും അനുയോജ്യമായ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇൻ-ഫ്ലൈറ്റ് ഡാറ്റ പാക്കേജുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്.
യുഎഇക്കായുള്ള ജിയോയുടെ ഇന്റർനാഷണൽ റോമിംഗ് പ്ലാനുകൾ: യുഎഇയിലേക്ക് യാത്ര പോകുന്നവർക്കായി ജിയോ പുറത്തിറക്കിയിരിക്കുന്ന റോമിങ് പ്ലാനുകൾ 2,998 രൂപ, 1598 രൂപ, 898 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഇതിൽ 2,998 രൂപയുടെ പ്ലാനിൽ 500 മിനിറ്റ് കോളിങ്, 7 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും.

യുഎഇക്കായുള്ള പുതിയ 1598 രൂപയുടെ ഇന്റർനാഷണൽ റോമിങ് പ്ലാനിൽ 150 മിനിറ്റ് കോളിങ്, 3 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 898 രൂപയുടെ പ്ലാൻ 1 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങ്ങും 100 എസ്എംഎസും 7 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.
യുഎസിനുള്ള ജിയോ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ: യുഎഇ റോമിങ് പ്ലാനുകൾ പോലെ തന്നെ യുഎസിനായും ജിയോ പുതിയ മൂന്ന് റോമിങ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. 3455 രൂപ, 2555 രൂപ, 1555 രൂപ എന്നീ നിരക്കുകളിലാണ് ഈ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ എത്തുന്നത്.
യുഎസിനായുള്ള 3455 രൂപയുടെ ഇന്റർനാഷണൽ റോമിങ് പ്ലാനിൽ 250 മിനിറ്റ് കോളിങ്, 25 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു, 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വരെ നീട്ടി. ദിവസങ്ങളിൽ. 2555 രൂപയുടെ പ്ലാൻ 250 മിനിറ്റ് കോളിങ്ങും 15 ജിബി ഡാറ്റയും 100 എസ്എംഎസും 21 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജിയോ യുഎസ് ഇന്റർനാഷണൽ റോമിങ് പ്ലാൻ 1555 രൂപയുടേത് ആണ്. ഇത്
7 ജിബി ഡാറ്റയും 150 മിനിറ്റ് കോളിങ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 10 ദിവസത്തെ വാലിഡിറ്റിലിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.
2,799 രൂപയുടെ ജിയോ വാർഷിക റോമിങ് പ്ലാൻ: റിലയൻസ് ജിയോ 51 രാജ്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ 2,799 രൂപയുടെ ഒരു വാർഷിക റോമിംഗ് പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ 2GB ഡാറ്റ ആണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 365 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇൻ ഫ്ലൈറ്റ് ഡാറ്റ പാക്കേജുകൾ: ജിയോ മൂന്ന് ഇൻ ഫ്ലൈറ്റ് ഡാറ്റ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. 195 രൂപ, 295 രൂപ, 595 രൂപ എന്നീ നിരക്കുകളിലാണ് ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാകുക. എല്ലാ പ്ലാനുകളും ഒരു ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്.
195 രൂപയുടെ പ്ലാനിൽ 250 എംബി ഡാറ്റയും 295 രൂപയുടെ പ്ലാനിൽ 500 എംബി ഡാറ്റയും 595 രൂപ പ്ലാനിൽ 1 ജിബി ഡാറ്റയും ലഭ്യമാകും. ഈ മൂന്ന് പ്ലാനുകളിലും 100 മിനിറ്റ് വോയിസ് കോളുകളും 100 എസ്എംഎസും ഒരു ദിവസ വാലിഡിറ്റിയിൽ കിട്ടും.
വ്യത്യസ്‌ത രാജ്യങ്ങൾക്കുള്ള ഇൻ-ഫ്ലൈറ്റ് വോയ്‌സ്, ഡാറ്റ പാക്കേജുകൾ: 22 എയർലൈനുകൾക്കും 51 രാജ്യങ്ങൾക്കും ബാധകമായ നാല് ഇൻ-ഫ്ലൈറ്റ് പ്ലാനുകൾ റിലയൻസ് ജിയോയ്ക്കുണ്ട്. 2,499 രൂപ, 4,999 രൂപ, 3,999 രൂപ, 5,999 രൂപ വിലയുള്ള ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2,499 രൂപയുടെ പ്ലാനിൽ 35 രാജ്യങ്ങളിൽ 100 ഔട്ട്‌ഗോയിംഗ് മിനിറ്റുകളും 250 എംബി ഡാറ്റയും 10 ദിവസത്തെ വാലിഡിറ്റിയും ഉൾപ്പെടുന്നു. 4,999 രൂപയുടെ പ്ലാനിൽ 1500 മിനിറ്റ് കോളിങ്, 5 ജിബി ഡാറ്റ, 1500 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവ കിട്ടും.
3,999 രൂപയുടെ ജിയോ ഇന്റർനാഷണൽ റോമിങ് പ്ലാൻ 4 ജിബി ഡാറ്റയും 100 എസ്എംഎസും 30 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. 5,999 രൂപ പ്ലാനിൽ 400 കോളിംഗ് മിനിറ്റുകൾ, 6ജിബി ഡാറ്റ, 500 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു, ഇത് 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 51 രാജ്യങ്ങളിൽ ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ ലഭ്യമാകും.


Click it and Unblock the Notifications








