വ്യാവസായിക മേഖലയിൽ വിപ്ലവം വന്നേക്കും! ജിയോ ബ്രെയിൻ അവതരിപ്പിച്ച് ജിയോ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ 'ജിയോ ബ്രെയിൻ' (Jio Brain) എന്ന പേരിൽ ഒരു പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 5G പിന്തുണയുള്ള മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോണ് ജിയോ ബ്രെയിൻ എന്ന് പറയാം.
ടെലിക്കോം ഓപ്പറേറ്റർ നെറ്റ്‌വർക്കുകൾ, എൻ്റർപ്രൈസ് നെറ്റ്‌വർക്കുകൾ, വ്യവസായ- ഐടി പരിതസ്ഥിതികൾ എന്നിവയുടെ പ്രവർത്തനങ്ങളിലേക്ക് മെഷീൻ ലേണിങ് ( ML ) കഴിവുകൾ അനായാസം വ്യാപിപ്പിക്കാൻ സാധിക്കുന്ന തലത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന 5ജി പിന്തുണയിൽ എത്തുന്ന എഐ പ്ലാറ്റ്ഫോമാണ് റിലയൻസിന്റെ പുതിയ ജിയോ ബ്രെയിൻ.

ജിയോ പ്ലാറ്റ്‌ഫോമുകളും നൂറുകണക്കിന് എഞ്ചിനീയർമാരും ഏതാണ്ട് 2 വർഷമെടുത്താണ് ജിയോ ബ്രെയിൻ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. ''മെഷീൻ ലേണിങ് (എംഎൽ) പ്രവർത്തനക്ഷമമാക്കിയ സേവനങ്ങൾ സൃഷ്ടിക്കുന്നതിനായി 500+ REST API-കളും ഡാറ്റ API-കളുമായാണ് ഈ പ്ലാറ്റ്ഫോം എത്തുന്നത്" എന്ന് ജിയോയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ പറഞ്ഞു.
വിവിധ സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങളിൽ എഐ ഫീച്ചറുകൾ കൊണ്ടുവരാൻ ജിയോയുടെ ഈ സംരംഭം തുണയാകും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ എഐ ടെക്നോളജിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ വൻ കുതിപ്പ് സമ്മാനിക്കാൻ ജിയോ ബ്രെയിൻ കരുത്താകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എഐ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് കഴിഞ്ഞ വർഷം റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

"പുതിയ 5G സേവനങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭങ്ങളെ വളർത്തുന്നതിനും നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും 6G വികസനത്തിന് വേദിയൊരുക്കുന്നതിനും ജിയോ ബ്രെയിൻ സഹായിക്കും- എംഎൽ ജിയോ ബ്രെയിന്റെ പ്രധാന നേട്ടമാണ്" എന്ന് ഭട്‌നാഗർ പറഞ്ഞു. ജിയോ ബ്രെയിൻ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൻ്റെ മൂല്യം സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും സമാനചിന്താഗതിക്കാരായ AI, ML ഗവേഷകരുമായി സഹകരിക്കാൻ ജിയോ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജിയോ ബ്രയിന്റെ പ്രധാന സവിശേഷത അത് ഒരു എൻ്റർപ്രൈസ്, മൊബൈൽ-റെഡി ലാർജ് ലാങ്വേജ് മോഡലാണ് (LLM). മെച്ചപ്പെട്ട ജനറേറ്റീവ് AI സവിശേഷതകൾ ഉപയോഗിക്കാൻ ഇത് ക്ലയൻ്റുകളെ അനുവദിക്കും. ചിത്രങ്ങൾ, വീഡിയോകൾ, ടെക്‌സ്‌റ്റ്, ഡോക്യുമെൻ്റുകൾ, സംഭാഷണങ്ങൾ എന്നിവയ്‌ക്കായുള്ള വിപുലമായ AI സവിശേഷതകൾ ഈ എഐ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
ഇമേജ്- ടു- വീഡിയോ ജനറേഷൻ, ടെക്‌സ്‌റ്റ്- ടു -മ്യൂസിക് ജനറേഷൻ, ടെക്‌സ്‌റ്റ്- ടു- ഇമേജ്, വീഡിയോ ജനറേഷൻ, സ്‌പീച്ച്- ടു-സ്പീച്ച് ട്രാൻസ്‌ലേഷൻ, സ്‌പീച്ച്- തുടങ്ങിയ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗിനും (എൻഎൽപി) എഐ ജനറേഷൻ ടാസ്‌ക്കുകൾക്കും ടെക്‌സ്‌റ്റിലേക്കുള്ള വിവർത്തനത്തിനും വിവിധ സ്ഥാപനങ്ങൾക്ക് ജിയോ ബ്രെയിൻ ഉപയോഗിക്കാം.

കൂടാതെ കോഡിംഗിനായി, പ്ലാറ്റ്‌ഫോം കോഡുകളുടെ ജനറേഷൻ, ഡിസ്ക്രിപ്ഷൻ, ഒപ്റ്റിമൈസേഷൻ, ഡീബഗ്ഗിംഗ് എന്നിവ ജിയോ ബ്രെയിൻ സാധ്യമാക്കുന്നു. മാത്രമല്ല ML ചെയിനിംഗ്, ഹൈപ്പർപാരാമീറ്റർ ട്യൂണിംഗ്, ഫീച്ചർ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന ML കഴിവുകളും ജിയോ ബ്രെയിൻ പ്ലാറ്റ്ഫോമിന് ഉണ്ട്. ഈ സേവനങ്ങളെല്ലാം ഒന്നിച്ചോ പ്രത്യേക സേവനങ്ങളായോ തെരഞ്ഞെടുക്കാം.
ജിയോ ബ്രെയിൻ സേവനം എന്ന് മുതൽ ലഭ്യമാകും എന്ന കാര്യം ജിയോ വ്യക്തമാക്കിയിട്ടില്ല. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങി ലോകമെമ്പാടുമുള്ള ഒട്ടുമിക്ക ടെക് കമ്പനികളും എഐ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് അതിന് സമാനമായി എഐ ടെക്നോളജി ഉപയോഗിച്ച് ശക്തരാകാനുള്ള ഒരിന്ത്യൻ കമ്പനിയുടെ ശ്രമമാണ് ജിയോയുടെ ജിയോ ബ്രെയിൻ എന്ന് പറയാം.


Click it and Unblock the Notifications








