'2023' ജിയോ വരിക്കാർക്ക് സ്പെഷ്യൽ ആണ്; ക്രിസ്മസ് പുതുവർഷ ഓഫറുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

|

2022 അ‌വസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2023 നെ വരവേൽക്കാൻ പുത്തൻ പ്ലാനുകളുമായി റിലയൻസ് ജിയോ(Jio) രംഗത്ത്. 2023 ലേക്ക് കടക്കുമ്പോൾ വരാൻ പോകുന്ന വർഷത്തിനെ സൂചിപ്പിക്കുന്ന അ‌തേ തുകയ്ക്കുള്ള പ്ലാൻ ആണ് ജിയോ ഇക്കുറി ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകൾ ഇറക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട്.

ദീർഘകാല പ്ലാനുകൾ

അ‌ത്തരത്തിൽ ദീർഘകാല പ്ലാനുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ​ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യമായ രണ്ട് പ്ലാനുകളാണ് പുതുവർഷത്തിനു മുന്നോടിയായി ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിനു പുറമെ 2999 രൂപയുടെ പ്ലാനും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ജനുവരിക്ക് മുമ്പ് ഈ രണ്ട് പ്ലാനുകൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് ജിയോ കാത്തുവച്ചിരിക്കുന്നത് എന്നാണ് വിവരം. ജിയോയുടെ പുതുവർഷ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!

ജിയോയുടെ 2,023 രൂപയുടെ പുതുവർഷ പ്ലാൻ

ജിയോയുടെ 2,023 രൂപയുടെ പുതുവർഷ പ്ലാൻ

2,023 രൂപയുടെ പുതിയ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് 252 ദിവസത്തേക്ക് 2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് 28 ദിവസത്തേക്കുള്ള ഡാറ്റയുടെ ഓഫർ 9 തവണ(28 x 9 ) ചെയ്യുന്നതിന് തുല്യം എന്ന് പറയാം. ഓരോ 28 ദിവസത്തെ ചെലവ് കണക്കാക്കിയാൽ ഏകദേശം 224.77 രൂപ വീതം ആണ് ഉപയോക്താക്കൾക്ക് ചെലവാകുന്നത്.

ട്രായിയുടെ നിർദേശം

ട്രായിയുടെ നിർദേശം വരുന്നതിന് മുമ്പ് ടെലിക്കോം കമ്പനികൾ വർഷത്തിൽ 13 മാസം സൃഷ്ടിച്ചുകൊണ്ട് നടത്തിയിരുന്ന 28 ദിവസ പ്ലാനുകളുടെ മറ്റൊരു പതിപ്പായി വേണമെങ്കിൽ ഈ പ്ലാനിനെ വിലയിരുത്താം. ഒറ്റയടിക്ക് അ‌ത്രയും റീച്ചാർജുകളുടെ പണം മുടക്കുന്നു എന്ന വ്യത്യാസമേ ആദ്യനോട്ടത്തിൽ ഇതിൽ കാണുന്നുള്ളൂ. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജനപ്രിയ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ലഭിക്കും. ​

ഹസൽബ്ലാഡും അലർട്ട് സ്ലൈഡറും; പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വൺപ്ലസ്ഹസൽബ്ലാഡും അലർട്ട് സ്ലൈഡറും; പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വൺപ്ലസ്

ഈ പ്ലാൻ

ഈ പ്ലാൻ റിലയൻസ് ജിയോയുടെ കോംപ്ലിമെന്ററി ആപ്ലിക്കേഷനുകളിലേക്കും ഉപയോക്താക്കൾക്ക് പ്രവേശനം നൽകും. എന്നാൽ ഒടിടി ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. താൽപര്യമുള്ളവർ ഏത്രയും വേഗം ഈ പ്ലാൻ ചെയ്യുന്നത് നന്നായിരിക്കും. കാരണം പുതുവർഷ പ്ലാൻ എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്നതിനാൽ എത്രദിവസത്തേക്ക് ഈ റീച്ചാർജ് പ്ലാൻ ലഭിക്കും എന്ന് പറയാൻ സാധിക്കില്ല. മറ്റ് ജിയോ പ്ലാനുകൾ പോലെ, പ്രതിദിന ഡാറ്റ പരിധി പിന്നിട്ടശേഷം ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

2,999 രൂപയുടെ ജിയോ പ്ലാൻ

2,999 രൂപയുടെ ജിയോ പ്ലാൻ

ജിയോയുടെ 2,999 രൂപ പ്ലാൻ കുറച്ചുകാലമായി നിലവിലുണ്ട്. എന്നാൽ ക്രിസ്മസ്, ന്യൂ ഇയർ ഓഫറുകളുടെ ഭാഗമായി ഈ പ്ലാനിലേക്ക് പുതിയ ചില ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പുതിയ ഓഫറിലൂടെ, ഉപയോക്താക്കൾക്ക് 23 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

തല്ലിക്കൊന്നാലും ആപ്പിൾ പുറത്തുവിടാത്ത ഒരു കമ്പനി രഹസ്യം!തല്ലിക്കൊന്നാലും ആപ്പിൾ പുറത്തുവിടാത്ത ഒരു കമ്പനി രഹസ്യം!

ഉയർന്നിട്ടുണ്ട്

അ‌തായത് നേരത്തെ, ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമായിരുന്നു, ഇപ്പോഴത്തെ ഓഫർ കൂടി ചേരുമ്പോൾ പ്ലാൻ വാലിഡിറ്റി 388 (365 + 23 = 388)ദിവസമായി ഉയർന്നിട്ടുണ്ട്. അ‌തോടെ ഫലത്തിൽ 75 ജിബി ഡാറ്റയും അധിക ചിലവില്ലാതെ ലഭിക്കും. ദീർഘകാല പ്ലാനുകൾ ചെയ്തുപോരുന്നവർക്ക് പരിഗണിക്കാവുന്ന പ്ലാനുകളാണ് ഇത് രണ്ടും.

10 ശതമാനം വർധന

അ‌ടുത്ത വർഷം മാർച്ചിൽ ജിയോയും എയർടെലും ഉൾപ്പെടുന്ന സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കിൽ 10 ശതമാനം വർധന നടപ്പിലാക്കാൻ ഒരുങ്ങുകയാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇത് കണക്കിലെടുത്താൽ പ്ലാൻ തുക ഉയരും മുമ്പ് ഒരു വർഷത്തേക്കുള്ള പ്ലാൻ ചെയ്യുന്നത് നിരക്കുവർധനയുടെ ഭാരം തലയിൽ വീഴാതിരിക്കാൻ സഹായിക്കും.

5ജി വേഗം ഇനി ക്യാൻസർ രോഗികൾക്കുൾപ്പെടെ തുണയാകും; അ‌പ്പോളോയുമായി ചേർന്ന് ചരിത്രത്തിലേക്ക് ചുവടുവച്ച് എയർടെൽ5ജി വേഗം ഇനി ക്യാൻസർ രോഗികൾക്കുൾപ്പെടെ തുണയാകും; അ‌പ്പോളോയുമായി ചേർന്ന് ചരിത്രത്തിലേക്ക് ചുവടുവച്ച് എയർടെൽ

Best Mobiles in India

English summary
With only days left until 2022 ends, Reliance Jio is coming up with new plans to welcome 2023. Jio has now released a plan for the same amount indicating the upcoming year. Apart from the Rs. 2023 plan, Jio has also announced a Rs. 2999 plan. It is indicated that these recharge plans will be available only until January 2023.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X