ഡാറ്റകൊണ്ട് ആറാട്ട്! അംബാനിയുടെ പുതുവത്സര സമ്മാനം, ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു
മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ വരുന്ന റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷൽ പ്ലാൻ പുറത്തിറങ്ങിയിരിക്കുന്നു. പതിവ് പോലെ പുതിയ വർഷത്തിന്റെ അതേ തുകയിലാണ് ജിയോ ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്, അതായത് വരാൻ പോകുന്ന വർഷത്തെ സൂചിപ്പിച്ചുകൊണ്ട് 2025 രൂപ വിലയിലാണ് ജിയോയുടെ പുതിയ ന്യൂ ഇയർ സ്പെഷൽ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 200 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നു.
പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ജിയോയുടെ 2025 ന്യൂ ഇയർ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത്. 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെയാണ് ഈ പ്ലാൻ ലഭ്യമാകുക എന്നാണ് വിവരം. റീച്ചാർജ് ചെയ്യാൻ താൽപര്യമുള്ളവർ ഈ കാലയളവിനുള്ളിൽ നിശ്ചിത തുക അടച്ച് ഈ പ്ലാൻ തെരഞ്ഞെടുക്കണം. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഒട്ടനവധി അധിക ആനുകൂല്യങ്ങളും ജിയോ ന്യൂ ഇയർ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ 2025 രൂപ ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ: അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, ആകെ 500 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 500ജിബി ഡാറ്റയുണ്ടെങ്കിലും 4ജി ഫോൺ ഉപയോക്താക്കൾക്ക് ദിവസം 2.5ജിബി ഡാറ്റ മാത്രമേ ഹൈസ്പീഡിൽ ലഭ്യമാകൂ.
അതേസമയം 5ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. കാരണം ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 2025 രൂപയുടെ ന്യൂ ഇയർ സ്പെഷൽ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ എക്സ്ക്ലൂസീവ് പാർട്നർ ബെനഫിറ്റ്സും ജിയോ 2025 ന്യൂ ഇയർ പ്ലാനിൽ ലഭ്യമാണ്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. 500 രൂപയുടെ അജിയോ കൂപ്പൺ: ജനപ്രിയ ഓൺലൈൻ ഫാഷൻ റീട്ടെയിലറായ അജിയോയിൽ നിന്ന് മിനിമം 2999 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ 500 രൂപ ഡിസ്കൗണ്ട് ലഭിക്കാൻ ഈ കൂപ്പൺ ഉപയോഗിക്കാം.
ഫ്ലൈറ്റ് ബുക്കിങ്ങിന് 1500 രൂപ ഡിസ്കൗണ്ട്: ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ ഓഫറിന്റെ ഭാഗമായി ഈസ്മൈ ട്രിപ്പ് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുപയോഗിച്ച് ജിയോ വരിക്കാർക്ക് ഫ്ലൈറ്റ് യാത്ര ചെലവിൽ ചെറിയ ലാഭം നേടാനാകും.
150 രൂപ സ്വിഗ്ഗി ഡിസ്കൗണ്ട്: 2025 രൂപയുടെ ജിയോ ന്യൂ ഇയർ പ്ലാനിലെ മറ്റൊരു ആനുകൂല്യം സ്വിഗ്ഗി ഡിസ്കൗണ്ട് ആണ്. സ്വിഗ്ഗിയിൽ നിന്ന് 499 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓർഡർ ചെയ്താൽ 150 രൂപ ഡിസ്കൗണ്ട് നേടാം എന്നതാണ് ഈ ആനുകൂല്യത്തിന്റെ നേട്ടം.

ജിയോ പല വാലിഡിറ്റികളിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും 200 ദിവസ വാലിഡിറ്റി ലഭിക്കുക ഈ 2025 ന്യൂ ഇയർ സ്പെഷൽ ജിയോ പ്ലാനിൽ മാത്രമാണ്. പരിമിത കാലത്തേക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ എന്നതിനാൽ താൽപര്യമുള്ള ജിയോ വരിക്കാർ നിശ്ചിത തീയതിക്കുള്ളിൽ ഈ റീച്ചാർജ് പ്ലാൻ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications