Home
News

ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും! ഫ്രീ 5G ഡാറ്റയും പോകും

ഒടുവിൽ അ‌ത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലെ ടെലിക്കോം നിരക്കുകളുടെ വർധനയ്ക്ക് തുടക്കമിട്ടുകൊണ്ട് റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുന്നു. ഇനി ഏത് നിമിഷം വേണമെങ്കിലും വിഐയും എയർടെലും സമാന രീതിയിൽ നിരക്ക് വർധന പ്രഖ്യാപിച്ച് രംഗത്തെത്തും. ലോക്സഭാ ഇലക്ഷന്റെ റിസൾട്ട് വരുന്നതിന് പിന്നാലെ ഏത് സമയത്ത് വേണമെങ്കിലും ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയേക്കാം എന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. ആ റിപ്പോർട്ടുകൾ ശരിവയ്ക്കും വിധത്തിൽ തന്നെയാണ് ഇപ്പോൾ ജിയോയുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ ഉയർന്നിരിക്കുന്നത്.

റീച്ചാർജ് പ്ലാനുകളുടെ നിരക്കുയർത്താൻ തിടുക്കം കൂട്ടി നിന്നത് എയർടെൽ ആയിരുന്നു. എന്നാൽ എയർടെലിനെ കടത്തിവെട്ടിക്കൊണ്ട് ജിയോ ആദ്യം നിരക്ക് വർധന പ്രഖ്യാപിച്ചത് ടെലിക്കോം മേഖലയിൽ ആശ്ചര്യം സൃഷ്ടിച്ചിട്ടുണ്ട്. ജിയോ ആകെ 19 പ്ലാനുകളുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. അതിൽ 17 എണ്ണം പ്രീപെയ്ഡ് പ്ലാനുകളും രണ്ടെണ്ണം പോസ്റ്റ്പെയ്ഡ് പ്ലാനുകളുമാണ്.

ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും!

ജിയോയുടെ 155 രൂപയുടെ പ്രതിമാസ പ്ലാനിന് മുതൽ 2999 രൂപ വിലയുണ്ടായിരുന്ന വാർഷിക പ്ലാനിന് വരെ നിരക്ക് കൂടിയിട്ടുണ്ട്. 155 രൂപയുടെ പ്ലാനിന്റെ നിരക്ക് പുതിയ നിരക്ക് വർധനയ്ക്ക് ശേഷം 189 രൂപയായി. അതായത് 22% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 20 മുതൽ 25 ശതമാനം വരെ വർധന പ്രതീക്ഷിക്കാമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്.

2024 ജൂലൈ 3 മുതൽ ആണ് പുതിയ ജിയോ നിരക്കുകൾ പ്രാബല്യത്തിൽ വരിക. നിരക്ക് കൂടും എന്ന റിപ്പോർട്ട് കണ്ട് ഇതിനകം വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്ത ബുദ്ധിമാന്മാരായ ജിയോ വരിക്കാരെ ഈ നിരക്ക് വർധനയുടെ ഭാരം ബാധിക്കില്ല. മുൻപ് 239 രൂപ മുതലുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമായിരുന്നു. ഇതിലും മാറ്റം വന്നിട്ടുണ്ട്.

ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും!

ഇനി 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റ ഉള്ള പ്ലാനുകൾക്ക് മാത്രമേ അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാകൂ. പുതിയ നിരക്ക് വർധനയോടെ ജിയോയുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന് ഇനി 189 രൂപ നൽകേണ്ടിവരും. നിരക്കുയർന്നു എന്നതിനപ്പുറം ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

ജിയോയുടെ ഏതാണ്ട് എല്ലാ പ്ലാനുകളുടെയും നിരക്ക്12 മുതൽ 20 ശതമാനം വരെ വർധിച്ചിട്ടുണ്ട്. അ‌തിൽ 2999 രൂപയ്ക്ക് ലഭ്യമായിരുന്ന വാർഷിക പ്ലാനിന്റെ നിരക്ക് 3599 രൂപയായിട്ടാണ് വർധിച്ചിരിക്കുന്നത്. 5G, AI സാങ്കേതികവിദ്യകളിലെ നിക്ഷേപങ്ങളിലൂടെ വ്യവസായ നവീകരണവും സുസ്ഥിരമായ വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് നിരക്ക് വർധന എന്നാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് എം അംബാനി നിരക്ക് വർധനയെപ്പറ്റി പ്രതികരിച്ചത്.

ജിയോ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത് കൂടാതെ ജിയോ സേഫും (JioSafe), ജിയോ ട്രാൻസ്ലേറ്റും (JioTranslate) കമ്പനി പുതിയതായി അവതരിപ്പിച്ചു. കോളിംഗ്, മെസേജിങ്, ഫയൽ ട്രാൻസ്ഫർ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമുള്ള ഒരു ക്വാണ്ടം-സുരക്ഷിത കമ്മ്യൂണിക്കേഷൻ ആപ്പാണ് ജിയോസേഫ്, ഇത് പ്രതിമാസം 199 രൂപയ്ക്ക് ലഭ്യമാകും.

ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും!

വോയ്‌സ് കോൾ, വോയ്‌സ് മെസേജ്, ടെക്‌സ്‌റ്റ്, ഇമേജ് എന്നിവ വിവർത്തനം ചെയ്യുന്നതിനുള്ള ഒരു ബഹുഭാഷാ കമ്മ്യൂണിക്കേഷൻ ആപ്പാണ് ജിയോ ട്രാൻസ്ലേറ്റ്. പ്രതിമാസം 99 രൂപയ്ക്ക് ഈ സേവനം ലഭ്യമാകും. പ്രതിമാസം 298 രൂപ വിലയുള്ള ഈ രണ്ട് ആപ്ലിക്കേഷനുകളും തങ്ങളുടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് തികച്ചും സൗജന്യമായി ലഭിക്കുമെന്ന് ജിയോ അറിയിച്ചു.

ജിയോ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പുതിയ നിരക്കും പഴയ നിരക്കും ചുവടെ ചിത്രത്തിൽ നൽകിയിരിക്കുന്നു:

ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും!
ജിയോ പോക്കറ്റ് കീറി; ഇനി അ‌വരുടെ ഊഴമാണ്, എയർടെലിന്റെയും വിഐയുടെയും!

More from GizBot

Best Mobiles in India

English summary
Reliance Jio has announced a tariff hike for prepaid and postpaid plans. The new Jio rates will be effective from July 3, 2024. Jio has increased the rates of a total of 19 plans. Out of which 17 are prepaid plans and two are postpaid plans. Now unlimited 5G data is available only for plans with daily data above 2GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X