റിലയന്‍സ് ജിയോയുടെ 42-ാമത് വാര്‍ഷിക പൊതുയോഗം ഓഗസ്റ്റില്‍; കാത്തിരിക്കുന്നത് വമ്പന്‍ പ്രഖ്യാപനങ്ങളോ?

|

2016-ല്‍ നിലവില്‍ വന്നത് മുതല്‍ റിലയന്‍സ് ജിയോ വാര്‍ത്തകളിലെ താരമാണ്. ആകര്‍ഷകമായ പ്ലാനുകളിലൂടെ ഇന്ത്യന്‍ ടെലികോം വിപണിയെ അടിമുടി മാറ്റിയ ജിയോ സേവനങ്ങളുടെ മികവിലും മുന്നിലാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഒരുപിടി പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചനകളുണ്ട്. വാര്‍ഷിക പൊതുയോഗത്തിലാണ് (എജിഎം) ജിയോ സാധാരണഗതിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

റിലയന്‍സ് ജിയോയുടെ 42-ാമത് വാര്‍ഷിക പൊതുയോഗം ഓഗസ്റ്റില്‍; കാത്തിരിക്കു

 

കഴിഞ്ഞ വര്‍ഷം നടന്ന 41-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ കമ്പനി പ്രഖ്യാപിച്ചു. ഗിഗാ ടിവിയോടൊപ്പമുള്ള ഫൈബര്‍ ടു ദി ഹോം സേവനമാണിത്. ഗിഗാഫൈബറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ സേവനം അവതരിപ്പിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ ഇത്തവണ വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടാകുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ടെലികോം മേഖല.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോയുടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 42-ാമത് വാര്‍ഷിക പൊതുയോഗം 2019 ഓഗസ്റ്റ് 12-ന് നടക്കും. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണയും പുതിയ സേവനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ ജിയോ ഗിഗാഫൈബര്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

റിലയന്‍സ് ജിയോ 42-ാമത് വാര്‍ഷിക പൊതുയോഗം

റിലയന്‍സ് ജിയോ 42-ാമത് വാര്‍ഷിക പൊതുയോഗം

സേവനം ആരംഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് നല്ലൊരു വിഭാഗം ഉപഭോക്താക്കള്‍. ജിയോ ഗിഗാഫൈബര്‍ പ്ലാനുകളെ കുറിച്ചും എവിടെയൊക്കെ ആദ്യ ലഭ്യമാകുമെന്നതിനെ പറ്റിയും അഭ്യൂഹങ്ങള്‍ നിരവധിയാണ്. കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളെ കുറിച്ചും വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപനമുണ്ടായി. ഇത്തവണ അത്തരം ഉത്പന്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാം.

ജിയോ ഗിഗാഫൈബര്‍ പ്ലാനുകള്‍
 

ജിയോ ഗിഗാഫൈബര്‍ പ്ലാനുകള്‍

കഴിഞ്ഞ ഒരുവര്‍ഷക്കാലം ജിയോ ഗിഗാഫൈബര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മെട്രോകളും പ്രമുഖ നരഗങ്ങളും ഉള്‍പ്പെടെ 10 സ്ഥലങ്ങളിലാകും ജിയോ ഗിഗാഫൈബര്‍ സേവനം ആദ്യം ലഭിക്കുകയെന്നാണ് വിവരം. 600 രൂപയുടെയും 1000 രൂപയുടെയും പ്ലാനുകളെ കുറിച്ചും പറയപ്പെടുന്നു. 50 Mbps-ന്റെ പ്രതിമാസ നിരക്കാണ് 600 രൂപ. 100Mbps-ന്റെ പ്ലാനിന് മാസം 1000 രൂപ നല്‍കണം. ഇതിനൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് അറിയാന്‍ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം വരെ കാത്തിരിക്കാം.

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Industries (RIL) is expected to roll out full-fledged JioGigaFiber, which will include home broadband, entertainment and smart home IoT (Internet of things) solutions, on 12 August at the company's annual general meeting (AGM), according to media reports.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X