എയര്‍ടെല്ലിന്റെ സൗജന്യ ഓഫറുകള്‍ തട്ടിപ്പെന്ന പരാതിയുമായി ജിയോ!

ജിയോയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ എയര്‍ടെല്‍ കൊണ്ടു വന്ന പല സൗജന്യ ഓഫറുകളും തട്ടിപ്പാണെന്നാണ് ജിയോ വാദിക്കുന്നത്.

|

ജിയോയുടെ വരവിലൂടെ ടെലികോം മേഖലയില്‍ വന്‍ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ജിയോയുടെ ആദ്യത്തെ മൂന്നു മാസത്തെ സൗജന്യ ഓഫര്‍ കഴിഞ്ഞു, ഇപ്പോള്‍ രണ്ടാമത്തെ ഓഫര്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന പേരിലാണ് നല്‍കിയിരിക്കുന്ന്. ജിയോയുടെ ഈ സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടിയതോടെ മറ്റു ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

എയര്‍ടെല്ലിന്റെ സൗജന്യ ഓഫറുകള്‍ തട്ടിപ്പെന്ന പരാതിയുമായി ജിയോ!

അതിനാല്‍ വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എല്ലാം തന്നെ പല പുതിയ ഓഫറുമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഒന്നാം സ്ഥാനക്കാരനായ എയര്‍ടെല്‍ കമ്പനിക്കെതിരെ പരാതിയുമായി ജിയോ എത്തിയിരിക്കുന്നു.

ജിയോയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ എയര്‍ടെല്‍ കൊണ്ടു വന്ന പല സൗജന്യ ഓഫറുകളും തട്ടിപ്പാണെന്നാണ് ജിയോ വാദിക്കുന്നത്. രാജ്യത്തെ നിലവിലുളള ടെലികോം നിയമങ്ങള്‍ ലംഘിച്ച് പരസ്യം ചെയ്യുന്ന എയര്‍ടെല്ലിനെതിരെ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ജിയോ പരാതി നല്‍കിയത്.

എയര്‍ടെല്ലിന്റെ സൗജന്യ ഓഫറുകള്‍ തട്ടിപ്പെന്ന പരാതിയുമായി ജിയോ!

എന്നാല്‍ ജിയോയുടെ സൗജന്യ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതിനെ കുറിച്ച് പരാതി എയര്‍ടെല്ലും ജിയോയ്‌ക്കെതിരെ നല്‍കിയിരുന്നു. മുകേഷ് അംബാനിയുടെ ജിയോയുടം സുനില്‍ മിത്തലിന്റെ എയര്‍ടെല്‍ യുദ്ധവുമാണ് ഇപ്പോള്‍ നടക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 4 രണ്ടാം വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു!ഷവോമി റെഡ്മി നോട്ട് 4 രണ്ടാം വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു!

എയര്‍ടെല്ലിന്റെ പുതിയ ഓഫറാണ് 345 രൂപയുടെ താരിഫ് പ്ലാന്‍. ഇതില്‍ ലോക്കല്‍/എസ്റ്റിഡി കോളുകള്‍ അണ്‍ലിമിറ്റഡ് ആണ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രതിദിനം 300 മിനിറ്റുകളോ അല്ലെങ്കില്‍ പ്രതിവാരം 1200 മിനിറ്റുകളോ എന്ന പരിധിയുണ്ട്.

രണ്ടില്‍ ഏതാണോ ആദ്യം എത്തുന്നത് അപ്പോള്‍ ഓഫര്‍ അവസാനിക്കും. അതിനു ശേഷം ചെയ്യുന്ന കോളുകള്‍ക്ക് 30 പൈസ വീതം ഈടാക്കുന്നതാണ്. അതിനാല്‍ പരിധി ഇല്ലാത്ത കോളുകള്‍ സൗജന്യം എന്ന പേര് എങ്ങനെ നല്‍കും. ഈ ഓഫറില്‍ പരസ്യം ചെയ്യുന്ന പേരില്‍ എയര്‍ടെല്‍ ചെയ്യുന്നത് തട്ടിപ്പാണ് എന്നാണ് ജിയോ പറയുന്നത്. 345 രൂപയുെട റീച്ചാര്‍ജ്ജ് ചെയ്യിപ്പിക്കുന്നതിനാല്‍ ഇതും സൗജന്യമെന്ന് എങ്ങനെ വിളിക്കും എന്നും ജിയോ കൂട്ടിച്ചേര്‍ക്കുന്നു.

ഈ കാരണങ്ങളൊക്കെ കണക്കിലെടുത്താണ് ജിയോ എയര്‍ടെല്ലിനെതിരെ പരാതി ട്രായിക്കു നല്‍കിയിരിക്കുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Reliance Jio has asked telecom regulator TRAI to “impose highest penalty” on Airtel, accusing the latter of grossly exaggerating the value of data in a promotional offer, and giving misleading tariff ads.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X