ജിയോ ടിവിയില്‍ 2018ലെ വിന്റര്‍ ഒളിംപിക്‌സ് മത്സരം

Posted By: Samuel P Mohan

ജിയോയുടെ പുതിയ വാര്‍ത്തയിലേക്ക്. ദക്ഷിണ കൊറിയന്‍ പിയോംഗ്ചാങ്ങില്‍ നടക്കുന്ന ഒളിംപിക്‌സ് വിന്റര്‍ ഗെയിംസ് 2018 മത്സരം ഇനി നിങ്ങള്‍ക്ക് ജിയോ ടിവിയിലൂടെ നേരിട്ട് കാണാം. ഫെബ്രുവരി 9 മുതല്‍ 25 വരെയാണ് ദക്ഷിണ കൊറിയന്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്.

ഫെയ്‌സ്ബുക്ക് വീണ്ടും മുഖം മിനുക്കുന്നു; പുതിയ ഫീച്ചറിനായി കാത്തിരിക്കാം

ഈ വര്‍ഷത്തെ വിന്റര്‍ ഗെയിംസിന്റെ സംപ്രേക്ഷണാവകാശം ജിയോ ടിവിക്കാണ് ലഭിച്ചത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയാണ് ഇന്ത്യയില്‍ മൊത്തത്തില്‍ ഈ മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായി തങ്ങളെ തിരഞ്ഞെടുത്തതെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.

ജിയോ ടിവിയില്‍ 2018ലെ വിന്റര്‍ ഒളിംപിക്‌സ് മത്സരം

ഒളിംപിക്‌സില്‍ നടക്കുന്ന എല്ലാ മത്സരവും ജിയോ ടിവി ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണാം. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ജിയോ ടിവിയിലൂടെ ഇതു കാണാനും സാധിക്കും.

ഈ തത്സമയ സംപ്രേക്ഷണത്തിനു ശേഷം ജിയോ ടിവി ഏര്‍പ്പെടുത്തുന്ന എക്‌സ്‌ക്ലൂസീവ് ചാനലുകള്‍ വഴിയും വീണ്ടും നിങ്ങള്‍ക്കിതു കാണാന്‍ സാധിക്കുമെന്നും ജിയോ അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് മത്സര ഇവന്റുകളും ദൃശ്യങ്ങളും ഏഴു ദിവസത്തെ പ്രത്യേക ക്യാച്ച് ആപ്പ് സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാം.

ലൈവ് ബ്രോഡ്കാസ്റ്റ്, ഹൈലൈറ്റ് പാക്കേജുകള്‍, മത്സരങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നിവ ഡിജിറ്റല്‍ സംപ്രേക്ഷണമായി ജിയോ നല്‍കും. 15 വിന്റര്‍ കായിക ഇനങ്ങളിലായി 102 മത്സരങ്ങളാണ് പിയോങ്ങ്ചാങ്ങില്‍ നടക്കുന്നത്. ഇന്ത്യയടക്കം 90 രാജ്യങ്ങള്‍ ഒളിംപിക്‌സ് വിന്റര്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ തിരുത്തിയ പ്ലാനില്‍ വീണ്ടും അവിശ്വസനീയമായ ഓഫറുകള്‍

വരിക്കാരെ പിടിച്ചു നിര്‍ത്താനായി വീണ്ടും ഓഫറുമായി ജിയോ രംഗത്ത്. അണ്‍ലിമിറ്റഡ് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും നല്‍കിയതിനു ശേഷം ഇപ്പോള്‍ കുറഞ്ഞ പ്ലാനുകള്‍ തിരുത്തി, അതിലും വന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നു ജിയോ.

ജിയോ രണ്ട് പ്രീ-പെയ്ഡ് പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്. ഒന്ന് 149 രൂപ പ്ലാന്‍ മറ്റൊന്ന് 198 രൂപ പ്ലാന്‍. 1.5ജിബി ഡാറ്റ, 2ജിബി ഡാറ്റ പ്രതി ദിനം എന്നിങ്ങനെയാണ് പുതുക്കിയ പ്ലാനില്‍, നേരത്തെ ഇതില്‍ 1ജിബി ഡാറ്റ, 1.5ജിബി ഡാറ്റ എന്നിവയായിരുന്നു.

ജിയോ പ്ലാനുകളെ കുറിച്ച് നോക്കാം

149 രൂപയുടെ പുതുക്കിയ പ്ലാന്‍

ജിയോയുടെ പുതുക്കിയ 149 രൂപ പ്ലാനില്‍ 42ജിബി 4ജി ഡാറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. അതായത് പ്രതി ദിനം 1.5ജിബി ഡാറ്റ എന്നിങ്ങനെ. ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍, 100എസ്എംഎസ്, ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

198 രൂപയുടെ പുതുക്കിയ പ്ലാന്‍

198 രൂപയുടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനില്‍ 56ജിബി 4ജി ഡാറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. അതായത് 2ജിബി ഡാറ്റ പ്രതി ദിനം, 28 ദിവസം വാലിഡിറ്റി. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകളും എസ്എംഎസും, ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

 

799 രൂപ: ജിയോ ക്യാഷ് ബാക്ക് ഓഫര്‍

ജിയോയുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറാണ് 799 രൂപയുടേത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 799 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു. ഫെബ്രുവരി 15 വരെയുളള റീച്ചാര്‍ജ്ജുകള്‍ക്കാണ് ക്യാഷ്ബാക്ക് നല്‍കുന്നത്.

399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 399 രൂപ ക്യാഷ്ബാക്ക് വ്വൗച്ചറായും ലഭിക്കും. 400 രൂപ എട്ടു തവണയായി ജിയോ റീച്ചാജ്ജുകള്‍ക്കായി ഉപയോഗിക്കാം. ഓരോ തവണയും 50 രൂപയുടെ ഇളവും ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio says it work with IOC to provide comprehensive coverage of the Winter Olympics in India, thus enabling millions to access live and catch-up content on their mobile devices

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot