സാംസങ്ങുമായി കൈകോര്‍ത്ത് 5ജി ഇന്റര്‍നെറ്റുമായി ജിയോ എത്തുന്നു!

Written By:

4ജി ടെക്‌നോളജി മാറി ഇപ്പോള്‍ മിക്ക കമ്പനികളും 5ജി ടെക്‌നോളജിയിലേക്ക് തിരിയാന്‍ പോകുന്നു. നിലവില്‍ 4ജി ഹാന്‍സെറ്റുകളാണ് അധികവും വിപണിയില്‍. എന്നാല്‍ 2017ല്‍ 5ജി ഹാന്‍സെറ്റ് പുറത്തിറക്കുമെന്നും പല കമ്പനികളും പറയുന്നു.

5ജി വരുന്നതോടെ ടെക്‌നോളജി രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. 2018-19 ആകുമ്പോഴേക്കും 5ജി ഹാന്‍സെറ്റുകള്‍ വ്യാപകമാകും.

ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

സാംസങ്ങുമായി കൈകോര്‍ത്ത് 5ജി ഇന്റര്‍നെറ്റുമായി ജിയോ എത്തുന്നു!

ഇപ്പോള്‍ ജിയോ സാംസങ്ങുമായി കൂടിച്ചേര്‍ന്ന് 5ജി ടെക്‌നോളജി കൊണ്ടു വരുന്നു. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് റിലയന്‍സ് ജിയോ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതു കൂടാതെ സാംസങ്ങ് ഫോണുകളില്‍ ജിയോ ആപ്പ് ഉള്‍പ്പെടുത്താനും ലക്ഷ്യമിടുന്നു.

മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

ജിയോ പ്രൈം താരിഫ് പ്ലാനുകള്‍ കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ജിയോ പ്രൈം മെമ്പര്‍ഷിപ്പിനായി 99 രൂപയുടെ റീച്ചാര്‍ജ്ജ് മാര്‍ച്ച് 31നുളളില്‍ ചെയ്തിരിക്കണം. അതു കഴിഞ്ഞാല്‍ ഡാറ്റയുടെ ഉപയോഗം അനുസരിച്ച് റീച്ചാര്‍ജ്ജ് ചെയ്യാം.

5ജിയെ കുറിച്ച് കൂടുതല്‍ അറിയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

CES പ്രകാരം

CES 2017 നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു. നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗതയായിരിക്കും 5ജിയ്ക്ക്. 'ഗെയിം ഓഫ് ത്രോണ്‍സ്' മുഴുവന്‍ കളക്ഷനും ഒരു എപ്പിസോഡ് കണ്ടു തീര്‍ക്കുന്ന സമയം കൊണ്ട് നമുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

എന്താണ് എല്‍.ടി.ഇ.യു 4ജി?

5ജി

കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്. 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന തരംഗങ്ങൾ പഴയ ടിവി ചാനൽ തരംഗങ്ങളെക്കാൾ കുറവാണ്. ഇവ മില്ലിമീറ്റർ തരംഗങ്ങളെക്കാൾ കൂടുതലുമാണ്. വീട്ടിൽ വെയ്ക്കാവുന്ന റൗട്ടർ പോലുള്ള ആന്റിനകളിൽ നിന്ന് 5G പുറപ്പെടുവിക്കാനാകും. ഇത് മൂലം വലിയ ടവറുകൾ ഒഴിവാക്കാം. സിഗ്നലുകൾ നാല് മടങ്ങു കരുത്തുള്ളതും ആയിരിക്കും.

മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!

5ജി ടെസ്റ്റുകള്‍ ആരംഭിച്ചു

2011ലാണ് വെരിസോൺ ആദ്യമായി 4G LTE നെറ്റ്‌വർക്ക് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം അവരുടെ 5G സേവനങ്ങൾ തുടങ്ങുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. വെരിസോൺ ആയിരിക്കും ആദ്യമായി 5G സേവനങ്ങൾ നൽകാൻ പോകുന്നത് എന്നുള്ള സൂചന അവർ നൽകിക്കഴിഞ്ഞു. വെരിസോൺനു ശേഷം AT&Tയാണ് 5G സേവനങ്ങൾ നൽകാൻ പോകുന്നത്. ടെക്സസ്സിലുള്ള ഒരു കമ്പനിയിൽ അവർ പരീക്ഷണ അടിസ്ഥാനത്തിൽ 5G നൽകിതുടങ്ങിയതായാണ് സൂചന. CES 2017 കോൺഫെറെൻസിൽ അവർ 5Gയെപ്പറ്റി സംസാരിക്കുന്നുണ്ട്.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

മറ്റുളളവരും 5ജിയെ കുറിച്ച് സംസാരിക്കുന്നു

വെരിസോൺ, AT&T എന്നിവരെ കൂടാതെ 5Gയെ കുറിച്ച് സംസാരിക്കാൻ പോകുന്നത് ക്വാൽകോം സിഇഓ സ്റ്റീവ് മോളേങ്കോംഫ് ആണ്. അടുത്ത ശ്രേണിയിലെ വയർലെസ്സ് ടെക്നോളജി എങ്ങനെ മറ്റു മേഖലകളെ സഹായിക്കും എന്നാണു അദ്ദേഹം സംസാരിക്കുന്ന വിഷയം. എറിക്സൺ 30 ഡെമോകളിലൂടെ നൂതന 5G വയർലെസ്സ് ടെക്നോളജിയെ കുറിച്ച് സംസാരിക്കുന്നു. വേഗതയേറിയ നെറ്റ്‌വർക്കിലൂടെ എങ്ങനെ മീഡിയ കൈമാറ്റം നടക്കുന്നു എന്ന് എറിക്‌സൺ കാണിക്കുന്നു.

എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ഫ്രീ ഓഫറുകള്‍ നേടാം?

5ജി വരുന്നതോടെ ഇവ അവസാനിക്കും

ഈ പരീക്ഷണങ്ങൾ 5Gയുടെ സാധ്യതകൾ കാണിക്കും എന്നാൽ ഇത് പൂർണ്ണമായും ഉപയോഗ്യമല്ല. 2018ൽ ഇത് നിലവിൽ വരുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഓഫിസിൽ ഉള്ള ഫിക്സഡ് ലൈൻ, മൊബൈൽ ബ്രോഡ്ബാൻഡ് ടെക്നോളജിയും 5Gയിലേക്ക് വഴിമാറും എന്നാണു കേൾക്കുന്നത്. 5G വരുന്നതോടെ കേബിൾയുഗം അവസാനിക്കും. കേബിൾ വലിക്കുന്നതിനായി വീടും, റോഡുകളും മറ്റും കുഴിക്കുന്നതും അത് മൂലം നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇത് വഴി മാറുന്നു.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

 

 

H+,3ജി

H+ എന്നാല്‍ HSPA(ഹൈ എന്‍ഡ് പാക്കറ്റ് അസസ്സ് ആണ്. മറ്റുളള നെറ്റുവര്‍ക്കുകളെ അപേക്ഷിച്ച് ഈ നെറ്റുവര്‍ക്ക് മികച്ച ഒരു ഡൗണ്‍ലോഡ് വേഗത നല്‍കുന്നു. 168.8 ആണ് ഇതിന്റെ പരമാവധി സ്പീഡ്.

3ജി UMS (യൂണിവേഴ്‌സല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ്) സ്റ്റാന്‍ഡാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. ഇതാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന 384 kbps മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ്. ഇതാണ് ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സപ്പോര്‍ട്ട് ചെയ്തത്.

15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio, Samsung join hands to bring 5G network to India

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot