'അംബാനി തന്ത്രം' വീണ്ടും,100 ശതമാനത്തിനു മേല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍!

Posted By: Samuel P Mohan

റിലയന്‍സ് ജിയോ വീണ്ടും പുതിയ ഓഫറുമായി, അതും 100% മേല്‍ നല്‍കുന്നു. നിങ്ങള്‍ 398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. ജിയോ വെബ്‌സൈറ്റ് പ്രകാരം ജിയോ പ്രൈം അംഗങ്ങള്‍ക്കു മാത്രമേ 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ. ഈ ഓഫര്‍ വാലിഡിറ്റി 2018 ജനുവരി 31 വരെയാണ്.

'അംബാനി തന്ത്രം' വീണ്ടും,100 ശതമാനത്തിനു മേല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍!

രണ്ട് രീതിയിലൂടെയാണ് ജിയോ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്, ഒന്ന് ജിയോ താരിഫ് പ്ലാന്‍ റീച്ചാര്‍ജ്ജ് മറ്റൊന്ന് ഡിജിറ്റല്‍ വാലറ്റ് റീച്ചാര്‍ജ്ജ്. നിങ്ങള്‍ ഓരോ തവണയും 398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഓരോ തവണയും 50 രൂപയുടെ 8 വ്വൗച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

അങ്ങനെ മൊത്തത്തില്‍ 400 രൂപയുടെ ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ സ്വന്തമാക്കാം. രണ്ടാമത്തേത്, ജിയോ പ്രമുഖ ഡിജിറ്റല്‍ വാലറ്റുമായി ചേര്‍ന്ന് 300 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 700 രൂ ക്യാഷ്ബാക്ക് ലഭിക്കുന്നു (400+300).

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

100 ശതമാനം ക്യാഷ്ബാക്ക് ഓഫറുകള്‍ എങ്ങനെ നേടാം?

ജിയോ താരിഫ് പ്ലാന്‍ റീച്ചാര്‍ജ്ജ്

ജിയോ പ്രൈം അംഗങ്ങള്‍ക്ക് 398 രൂപ അല്ലെങ്കില്‍ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു. 400 രൂപയുടെ ക്യാഷ്ബാക്ക് 50 രൂപയുടെ 8 വ്വൗച്ചര്‍ രൂപത്തിലാണ് ഓരോ റീച്ചാര്‍ജ്ജിലും ലഭിക്കുക. ഇത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ഉടന്‍ തന്നെ ക്രഡിറ്റ് ചെയ്യപ്പെടും.

മൈജിയോ ആപ്പില്‍, മൈ വ്വൗച്ചറിന്റെ കീഴില്‍ നിങ്ങള്‍ക്കിത് ദൃശ്യമാകും. കൂടാതെ വ്വൗച്ചറുകള്‍ 91 രൂപയുടെ അല്ലെങ്കില്‍ അതിനു മുകളിലുളള ആഡ്-ഓണ്‍ പായ്ക്കുകളായി ഉപയോഗിക്കാം.

ഡിജിറ്റല്‍ വാലറ്റ് ഓഫര്‍

ജിയോ പ്രമുഖ ഡിജിറ്റല്‍ വാലറ്റുകളുമായി ചേര്‍ന്ന് 300 രൂപയുടെ തല്‍ക്ഷണ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. ഡിജിറ്റല്‍ വാലറ്റുകളായ ഫ്രീറീച്ചാര്‍ജ്ജ്, മൊബിക്വിക്, ഫോണ്‍പീ, BHIM ആക്‌സിസ് പേ എന്നിവയില്‍ 300 രൂപ വരെ ക്യാഷ്ബാക്ക് ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

മൊബിക്വിക് വഴി ജിയോയുടെ പുതിയതും നിലവിലുളളതുമായ ജിയോ പ്രൈം അംഗങ്ങള്‍ക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്വിക് ഉപഭോക്താക്കളുടെ ഓഫര്‍ കോഡ് JIOGIFT എന്നാണ്.

ആമസോണ്‍ പേ വഴി 50 രൂപ ക്യാഷ്ബാക്ക് പുതിയ ഉപഭോക്താക്കള്‍ക്കും 30 രൂപ ക്യാഷ്ബാക്ക് നിലവിലെ ഉപഭോക്താക്കള്‍ക്കും നല്‍കുന്നു. പേറ്റ്എം ഓഫര്‍ കോഡ് NEWJIO (പുതിയ ഉപഭോക്താക്കള്‍ക്ക്), PAYTMJIO (നിലവിലെ ഉപഭോക്താക്കള്‍ക്ക്).

300 രൂപയില്‍ താഴെ വിലയുളള റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ഡാറ്റ പായ്ക്കുകള്‍

ഫോണ്‍പീ, ഫ്രീറീച്ചാര്‍ജ്ജ്

ഫോണ്‍പീ വാലറ്റ് വഴി പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും 75 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ഭീം ആപ്പിലെ പുതിയ ഉപഭോക്താക്കള്‍ക്ക് 100 രൂപ ക്യാഷ്ബാക്ക് ഓഫറും നിലവിലെ ഉപഭോക്താക്കള്‍ക്ക് 30 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

ഫ്രീറീച്ചാര്‍ജ്ജ് വഴി 30 രൂപ ക്യാഷ്ബാക്ക് പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു. ഫ്രീറീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കളുടെ ഓഫര്‍ കോഡ് JIO30 ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has come up with the third consecutive cashback offer for the users providing up to Rs. 700 cashback on recharges over Rs. 398. The company has teamed up with digital wallet services for the cashback offer. Here are all the offers detailed for you and how you can get the same.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot