Home
News

300 രൂപയില്‍ താഴെ വിലയുളള റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ഡാറ്റ പായ്ക്കുകള്‍

By Samuel P Mohan

2016 സെപ്തംബറിലാണ് റിലയന്‍സ് ജിയോയുടെ വരവ്. ഏവരേയും ഞെട്ടിച്ചു കൊണ്ട് 4ജി ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചു. ജിയോയുടെ ഈ വരവ് രാജ്യത്തെ മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയായി ഉയര്‍ന്നു. നേരത്തെ പ്രതിദിനം 1ജിബി ഡാറ്റയ്ക്ക് 250 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രതി ദിനം 1ജിബി ഡാറ്റയും അതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്ക് 250 രൂപ പോലും ഈടാക്കുന്നില്ല.

300 രൂപയില്‍ താഴെ വിലയുളള റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ഡാറ്റ പായ്ക്കുകള

ആദ്യമൊക്കെ ജിയോ സൗജന്യ ഓഫറുകള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ വില കുറഞ്ഞ പായ്ക്കുകളില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കുന്നുണ്ട്. അടുത്തിടെ റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകള്‍ പരിഷ്‌കരിച്ചു, യൂസര്‍നെയിം നിരന്തരമായി വളരുകയും അതു വഴി ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് രസകരമായതും വില കുറഞ്ഞതുമായ പദ്ധതികള്‍ ജിയോ നല്‍കി.

ജിയോയുടെ ഏറ്റവും വില കുറഞ്ഞ 4ജി ഡാറ്റ പായ്ക്കുകള്‍ ഇവിടെ കൊടുക്കുന്നു.

19 രൂപ സാഷെ പാക്ക്

19 രൂപ സാഷെ പാക്ക്

നിങ്ങള്‍ക്ക് കുറച്ച് ഡാറ്റയുടെ ആവശ്യമാണെങ്കില്‍ ഈ പായ്ക്ക് തിരഞ്ഞെടുക്കാം. 19 രൂപയുടെ സാഷെ പാക്കില്‍ 0.15ജിബി 4ജി ഡാറ്റ, 20 ഫ്രീ എസ്എംഎസ് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 0.15ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.

 52 രൂപ സാഷെ പാക്ക്

52 രൂപ സാഷെ പാക്ക്

52 രൂപ സാഷെ പാക്കില്‍ 1.05ജിബി ഡാറ്റ (0.15ജിബി പ്രതി ദിനം) ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു, ഇതിനോടൊപ്പം സൗജന്യ വോയിസ് കോളുകളും 70 എസ്എംഎസും ലഭിക്കുന്നു.

 98 രൂപ സാഷെ പാക്ക്

98 രൂപ സാഷെ പാക്ക്

98 രൂപ സാഷെ പാക്കില്‍ 2.1ജിബി ഡാറ്റ 14 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 0.15ജിബി ലിമിറ്റ് പ്രതിദിനം കഴിഞ്ഞാല്‍ 64kbsp സ്പീഡായിരിക്കും ലഭിക്കുന്നത്. ഇതില്‍ 140 ഫ്രീ എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കുന്നു.

149 രൂപ സാഷെ പാക്ക്

149 രൂപ സാഷെ പാക്ക്

149 പ്രീപെയ്ഡ് പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 28ജിബി 4ജി ഡാറ്റയും 100 എസ്എംഎസും നല്‍കുന്നു.

 198 പ്രീപെയ്ഡ് പ്ലാന്‍

198 പ്രീപെയ്ഡ് പ്ലാന്‍

198 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 42ജിബി 4ജി ഡാറ്റ (പ്രതി ദിനം 1.5ജിബി) യോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസും നല്‍കുന്നു.

 299 പ്രീപെയ്ഡ് പ്ലാന്‍

299 പ്രീപെയ്ഡ് പ്ലാന്‍

299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 56ജിബി 4ജി ഡാറ്റ (2ജിബി ഡാറ്റ പ്രതിദിനം) 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio recently slashed the price of its 4G data plans and came up with sachet packs for additional requirements. Here we have listed the cheapest Jio 4G data plans for you under Rs. 300. You can consider these if you do not want to spend a lot of money on the recharge and want to enjoy 4G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X