Home
News

ഇത്രയും ഡാറ്റ വെറുതേ കിട്ടും..? അറിഞ്ഞിരിക്കാം ഈ അടിപൊളി ജിയോ പ്ലാനുകളെക്കുറിച്ച് | Jio Cricket Plans

IPL 2023 സീസണിന്റെ തുടക്കത്തിലാണ് Reliance Jio പുതിയ ക്രിക്കറ്റ് പ്ലാനുകൾ പ്രഖ്യാപിച്ചത്. യൂസേഴ്സിന് 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിങും 5ജി കണക്റ്റിവിറ്റിയും ഓഫർ ചെയ്യുന്ന പ്ലാനുകളാണ് ഇവയെല്ലാം. എന്നാൽ ഇത് മാത്രമല്ല ജിയോ പ്രഖ്യാപിച്ച ക്രിക്കറ്റ് പ്ലാനുകൾ ഓഫർ ചെയ്യുന്ന ഡാറ്റ ആനുകൂല്യങ്ങൾ.

പ്ലാനുകൾക്ക് ഒപ്പം 40 ജിബി വരെ അധിക ഡാറ്റയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ജിയോ യൂസേഴ്സിന് ഐപിഎൽ മത്സരങ്ങൾ സ്ട്രീം ചെയ്യാനും സിനിമകളും സീരീസുകളും വരെ കാണാനും ഈ അധിക ഡാറ്റ ഉപയോഗിക്കാൻ കഴിയും. മൂന്ന് പ്ലാനുകളാണ് ഈ വിഭാഗത്തിൽ റിലയൻസ് ജിയോയ്ക്ക് നിലവിൽ ഉള്ളത്. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പ്ലാൻ നിരക്കുകൾ. ജിയോ നൽകുന്ന ക്രിക്കറ്റ് സ്പെഷ്യൽ പ്ലാനുകളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി നോക്കാം.

അറിഞ്ഞിരിക്കാം ഈ അടിപൊളി ജിയോ പ്ലാനുകളെക്കുറിച്ച്

219 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയെല്ലാമാണ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. 14 ദിവസമാണ് വാലിഡിറ്റി. ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 25 രൂപയുടെ കോംപ്ലിമെന്ററി 2 ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും 219 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ വെൽക്കം 5ജി ഓഫറുള്ളവർക്ക് അധിക ചിലവില്ലാതെ 5ജി ഡാറ്റയിലേക്കും ആക്സസ് ലഭിക്കും.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയെല്ലാം ഈ പ്ലാനിന് ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. 28 ദിവസത്തെ വാലിഡിറ്റിയും 399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. 61 രൂപ വിലയുള്ള 6 ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും 399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

999 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ഡെയിലി 100 എസ്എംഎസുകൾ, 3 ജിബി ഡെയിലി ഡാറ്റ എന്നിവയാണ് 84 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന 999 രൂപയുടെ റിലയൻസ് ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ. ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനൊപ്പം 40 ജിബി സൗജന്യ ഡാറ്റയും 999 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് ലഭിക്കും.

ഈ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ക്രിക്കറ്റ് ഡാറ്റ ആഡ് ഓൺ പ്ലാനുകളും ജിയോ ഓഫർ ചെയ്യുന്നു. 222 രൂപ വില വരുന്ന ഡാറ്റ ആഡ് ഓൺ പ്ലാൻ 50 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. യൂസേഴ്സിന്റെ ആക്റ്റീവ് പ്ലാൻ എക്സ്പയർ ആകുന്നത് വരെയാണ് പ്ലാനിന്റെ വാലിഡിറ്റി. 444 രൂപയുടെ ഡാറ്റ ആഡ് ഓൺ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയിൽ 100 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു.

667 രൂപ വിലയുള്ള ക്രിക്കറ്റ് ഡാറ്റ ആഡ് ഓൺ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് പായ്ക്ക് ചെയ്യുന്നത്. 150 ജിബി ഡാറ്റയും 667 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. മൈ ജിയോ ആപ്പ് വഴിയോ ഔദ്യോഗിക ജിയോ വെബ്‌സൈറ്റ് വഴിയോ ഈ പ്ലാനുകൾ യൂസേഴ്സിന് റീചാർജ് ചെയ്യാം. ജിയോയുടെ എതിരാളിയായ എയർടെലും ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 3 ജിബി ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Reliance Jio announced new cricket plans at the start of the IPL 2023 season. All these plans offer users 3 GB of data, unlimited voice calling, and 5 GHz connectivity. But not only this, the company also offers up to 40 GB of additional data with Cricket plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X