ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!

Written By:

റിലയന്‍സ് ജിയോ വീണ്ടും വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു തുടങ്ങി. ജിയോ ഈ അടുത്തിടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍ വലിച്ചത്. ഈ ഒരു വാര്‍ത്ത ജിയോ ഉപഭോക്താക്കളെ വളരെയധികം നിരാശപ്പെടുത്തി.

എന്നാല്‍ ഇപ്പോള്‍, ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ വീണ്ടും അംബാനി നല്‍കുന്നു. ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫറിന്റെ പേരാണ് 'ധന്‍ ധനാ ധന്‍'. ഈ അണ്‍ലിമിറ്റഡ് പ്ലാനിന്റെ വില തുടങ്ങുന്നത് 309 രൂപ മുതലാണ്.

ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!

ഈ പ്ലാന്‍ ഇപ്പോള്‍ jio.com, MyJio App എന്നിവയിലൂടെ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം. അണ്‍ലിമിറ്റഡ് ഓഫര്‍, ഫ്രീ വോയിസ് കോള്‍, അണ്‍ലിമിറ്റഡ് എസ്എംഎസ്, ജിയോ ആപ്‌സ് എന്നിവ ലഭിക്കുന്നു.

ഓഫറിന്റെ കൂടുതല്‍ സവിശേഷങ്ങളിലേക്ക്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ധന്‍ ധമാ ധന്‍ ഓഫര്‍

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കിയതിനു ശേഷം ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മറ്റൊരു പ്ലാനുമായാണ് മുകേഷ് അംബാനി എത്തിയിരിക്കുന്നത്. 309 രൂപ മുതലാണ് ഈ പ്ലാന്‍ തുടങ്ങുന്നത്. ഈ പ്ലാനില്‍ 1ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്.

ഈ ഓഫറില്‍ 1ജിബി പ്ലാന്‍ കൂടാതെ 2ജിബി പ്ലാനും നല്‍കുന്നുണ്ട്, സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പോലെ.

 

ധന്‍ ധനാ ധന്‍ 1ജിബി പ്ലാന്‍

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക്, അതായത് 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക്.

. 303 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3= 84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കര്‍/എസ്റ്റിഡി/റോമിങ്ങ് കോള്‍
. 1ജിബി ഡാറ്റ പ്രതി ദിനം

 

ധന്‍ ധനാ ധന്‍ 1ജിബി പ്ലാന്‍

നോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക്

. 349 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3= 84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് കോള്‍
. 1ജിബി ഡാറ്റ പ്രതി ദിനം

 

ധന്‍ ധനാ ധന്‍ 1ജിബി പ്ലാന്‍

പുതിയ ഉപഭോക്താക്കള്‍ക്ക്

. 99+309 രൂപയുടെ റീച്ചാര്‍ജ്ജ്
. 408 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3=84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് കോള്‍
. 1ജിബി ഡാറ്റ പ്രതി ദിനം

 

ധന്‍ ധനാ ധന്‍ 2ജിബി പ്ലാന്‍

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക്

. 509 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3=84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് കോള്‍
. 2ജിബി ഡാറ്റ പ്രതി ദിനം

 

ധന്‍ ധനാ ധന്‍ 2ജിബി പ്ലാന്‍

നോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക്

. 549 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3=84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് കോള്‍
. 2ജിബി ഡാറ്റ പ്രതി ദിനം

 

ധന്‍ ധനാ ധന്‍ 2ജിബി പ്ലാന്‍

പുതിയ ഉപഭോക്താക്കള്‍ക്ക്

. 608 രൂപയുടെ റീച്ചാര്‍ജ്ജ്
. 28X3=84 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റെമിങ്ങ് കോള്‍
. 2ജിബി ഡാറ്റ പ്രതി ദിനം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is gearing up to launch a new Dhan Dhana Dhan offer with unlimited plans starting at Rs. 309.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot