Home
News

റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍: ഈ റീച്ചാര്‍ജ്ജുകള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫര്‍..!

അടുത്ത ഉത്സവ സമയം അടുത്തിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഓഫര്‍ പെരുമഴയും തുടങ്ങി. ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് വമ്പന്‍ ഡിസ്‌ക്കൗണ്ടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ടെലികോം ഓപ്പറേറ്റര്‍മാര്‍

ടെലികോം ഓപ്പറേറ്റര്‍മാര്‍

ടെലികോം ഓപ്പറേറ്റര്‍മാര്‍ പുതിയ ഉത്സവ ആനുകൂല്യങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. അടുത്തിടെ റിലയന്‍സ് ജിയോ 1,699 രൂപയുടെ പ്രത്യേക താരിഫ് പ്ലാന്‍ അവതരിപ്പിച്ചു. 547.5ജിബി 4ജി ഡേറ്റയാണ് ഈ പ്ലാനില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 365 ദിവസം കാലാവധിയുളള ദീര്‍ഘകാല പദ്ധതിയാണ് ഇത്. പ്രതിദിനം 1.5ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും ഈ കാലാവധിയില്‍ നല്‍കുന്നു.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

ഇതു കൂടാതെ 100% ക്യാഷ്ബാക്ക് ഓഫര്‍ എന്ന പദ്ധതിയും റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 149 രൂപ മുതല്‍ ആരംഭിക്കുന്ന പ്രീപെയ്ഡ് പദ്ധതിക്കാണ് ഈ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത്. വാലിഡിറ്റി കഴിയുന്നതു വരെ വൗച്ചറുകളുടെ രൂപത്തില്‍ ഈ ക്യാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു.

റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍

റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍

റിലയന്‍സ് ജിയോ ദീപാവലി എന്ന പേരില്‍ 100% ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി നല്‍കുന്നത്. താഴെ കൊടുക്കുന്ന പ്ലാനുകളില്‍ വ്വൗച്ചറുകളുടെ രൂപത്തിലാണ് 100% ക്യാഷ്ബാക്ക് ഓഫര്‍ ജിയോ നല്‍കുന്നത്. ഈ വ്വൗച്ചറുകള്‍ മൈജിയോ ആപ്പ് അല്ലെങ്കില്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഉപയോഗിക്കാം.

 MyCoupons

MyCoupons

ഈ കൂപ്പണുകള്‍ ആപ്ലിക്കേഷനിലെ MyCoupons എന്ന വിഭാഗത്തിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5000 രൂപ വരെയെങ്കിലും കുറഞ്ഞത് ഇതില്‍ നിന്നും വാങ്ങിയിരിക്കണം. ചില ഇനങ്ങള്‍ നിങ്ങള്‍ക്ക് ഈ വ്വൗച്ചറുകള്‍ ഉപയോഗിച്ച് വീണ്ടെടുക്കാന്‍ കഴിയില്ല. അതായത് ബുക്ക്‌മൈഷോ, ഗൂഗിള്‍ പ്ലേ, ക്ലിയര്‍ട്രിപ്പ് ആന്റ് ഗൂഗിള്‍ എന്നിവയാണ്. കൂടാതെ വെസ്റ്റേണ്‍ ഡിജിറ്റലില്‍ നിന്നുളള ഹാര്‍ഡ് ഡിസ്‌ക്, സീഗേറ്റ് ആന്റ് സോണി, സാംസങ്ങ്/ലോനോവോ/ ഷവോമി ടാബ്ലറ്റുകള്‍ എന്നിവയും ഈ വ്വൗച്ചറുകള്‍ ഉപയോഗിച്ച് വാങ്ങാന്‍ കഴിയില്ല.

വാലിഡിറ്റി.

വാലിഡിറ്റി.

നവംബര്‍ 30 വരെയാണ് ക്യാഷ്ബാക്കിന്റെ വാലിഡിറ്റി. എന്നാല്‍ കൂപ്പണുകള്‍ 2018 ഡിസംബര്‍ 31 വരെ റീഡം ചെയ്യാവുന്നതാണ്. റിലയന്‍സ് ജിയോയുടെ ഈ ക്യാഷ്ബാക്ക് ഓഫര്‍ നിലവിലുളള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും ഒരു പോലെ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio Diwali Offer 2018: 100% cashback on recharges above Rs. 149
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X