ജിയോ ഡിറ്റിഎച്ച് രജിസ്‌ട്രേഷന്‍ സ്പാം മെസേജ് വാട്ട്‌സാപ്പില്‍ വൈറലാകുന്നു: സൂക്ഷിക്കുക!

Written By:

ജിയോ, ടെലികോം മേഖലയില്‍ മത്സരങ്ങള്‍ സൃഷ്ടിച്ചതു പോലെ ഇപ്പോള്‍ ഡിറ്റിഎച്ച് മേഖലയിലും മത്സരിക്കുകയാണ്. ജിയോ ഡിറ്റിഎച്ചിനെ കുറിച്ച് ഇപ്പോള്‍ തന്ന പല വാര്‍ത്തകളും വന്നിട്ടുണ്ട്.

എല്ലാവര്‍ക്കും അറിയാം റിലയന്‍സ് ജിയോ ഡിറ്റിഎച്ച് വിപണിയില്‍ എത്രയും പെട്ടന്നു തന്നെ എത്തുമെന്ന്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഈ അറിയിപ്പിനും രജിസ്‌ട്രേഷനും സംബന്ധിച്ച് ധാരാളം കിംവദന്തികള്‍ ഉണ്ട്.

ജിയോ ഡിറ്റിഎച്ച് രജിസ്‌ട്രേഷന്‍ സ്പാം മെസേജ് വാട്ട്‌സാപ്പില്‍ വൈറല്‍!

മറ്റെല്ലാവരേയും പോലെ തന്നെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ സന്ദേശങ്ങള്‍ ജിയോ ഡിറ്റിഎച്ച് രജിസ്‌ട്രേഷനെ കുറിച്ചും ഓണ്‍ലൈനിലേക്ക് ഒഴികുന്നു. കമ്പനി ഇന്ത്യയില്‍ ഈ സേവനം പ്രഖ്യാപിക്കുന്നതിനു മുന്‍പായി ചില ഹാക്കര്‍മാര്‍ അതില്‍ നിന്നും പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ സേവനത്തിന്റെ രജിസ്‌ട്രേഷനെ കുറിച്ച് നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ വ്യാജ സന്ദേശങ്ങളും സൂക്ഷിക്കുക.

ഈ സന്ദേശം എങ്ങനെ ലഭിക്കുന്നു എന്നതിനെ കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ ഈ ലേഖനം കൂടുതല്‍ വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാക്കര്‍ സന്ദേശം

ഉപഭോക്താവിനോട് www.myjiodth.com ലേക്ക് റീഡയറഫക്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശം ഹാക്കര്‍മാര്‍ അയക്കുന്നതാണ്. നിങ്ങള്‍ ഈ പേജില്‍ പോയാല്‍ ഡിറ്റിഎച്ച് മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടും.

അവസാന തീയതി

എന്നാല്‍ ഇതിനു മുന്‍പ് പ്രീ-ബുക്കിങ്ങ് 2017 മേയ് 31ന് അവസാനിക്കുമെന്നും അതില്‍ പറയുന്നതാണ്.

വെബ്‌സൈറ്റിലും ലഭിക്കുന്നു

ആറു മാസം ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷനോടു കൂടിയ ജിയോ ഡിറ്റിഎച്ച് സെറ്റ് ടോപ്പ് ബോക്‌സും അതില്‍ 440 ഫ്രീ ചാനലുകളും ലഭിക്കുന്നതായി വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കും. 180 രൂപയാണ് ഇതിന് ഈടാക്കുന്നതെന്നും അതില്‍ വ്യക്തമാക്കുന്നു.

പ്രീ-ബുക്കിങ്ങ് ഫോം

ഇനി നിങ്ങള്‍ പ്രീ-ബുക്കിങ്ങ് ഫോം പൂരിപ്പിക്കുകയാണെങ്കില്‍ വേരിഫിക്കേഷനു വേണ്ടി അത് എട്ട് വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ പറയുന്നതാണ്. ഈ തരത്തിലുളള സ്പാമുകള്‍ ഇപ്പോള്‍ സാധാരണയാണ്. അതിനാല്‍ ഇത്തരം സ്പാം മെസേജ് ആക്രമണത്തില്‍ നിന്നും ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഫ്രീ/അണ്‍ലിമിറ്റഡ് മെസേജുകള്‍ സാധാരണയായി വ്യാജമാണ്

വാട്ട്‌സാപ്പ് വഴി ഏറ്റവും കൂടുതല്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് അതായത് സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടുളളവ. ഉദാ: ബിഎസ്എന്‍എല്‍, എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ, സൗജന്യ വോയിസ് കോളുകള്‍ എന്നിവയെല്ലാം.

 

 

അക്ഷരത്തെറ്റുകള്‍ പരിശോധിക്കുക

ശരിയായ മെസേജുകള്‍ക്ക് ഒരിക്കലും അക്ഷരത്തെറ്റുകള്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ഫോര്‍വേഡ് മെസേജ് ആണെങ്കില്‍ അക്ഷരത്തെറ്റുകള്‍ വരാന്‍ സാധ്യത ഏറെയാണ്.

 

 

ലിങ്കുകള്‍ ഉണ്ടോ?

സാധാരണയായി ഒരു ഔദ്യോഗിക വെബ്‌സൈറ്റിലാണെങ്കില്‍ ലിങ്കുകള്‍ കാണാന്‍ സാധ്യത വളരെ കുറവാണ്, ഒരു പക്ഷേ ലിങ്ക് ഉണ്ടെങ്കില്‍ അത് നന്നായി പരിശോധിക്കുക.

ഉദാ: അടുത്തിടെ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഓഫറിന് വാട്ട്‌സാപ്പില്‍ വന്ന ലിങ്ക് ഇങ്ങനെയാണ്, http://bsnl.co/sim. എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ http://www.bsnl.in/ എന്നുമായിരുന്നു.

അതുകൊണ്ട് ലിങ്ക് പരിശോധിച്ചതിനു ശേഷം മറ്റുളളവര്‍ക്കു ഫോര്‍വേഡ് ചെയ്യുക.

 

 

ഔദ്യോഗിക വെബ്‌സൈറ്റുമായി സ്ഥിരീകരിക്കുക

അത്തരത്തിലുളള ഏതെങ്കിലും മെസേജുകള്‍ ലഭിച്ചാല്‍ നിങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുമായി സ്ഥിരീകരിക്കുക. അതിനു ശേഷം ഈ വെബ്‌സൈറ്റ് തുറക്കുകയോ മറ്റുളളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യാം.

 

 

ഇത്തരത്തിലുളള സന്ദേശങ്ങള്‍ കഴിവതും ഒഴിവാക്കുക

വാട്ട്‌സാപ്പ് മെസേജുകളായ ഫ്രീ റീച്ചാര്‍ജ്ജ്, അണ്‍ലിമിറ്റഡ് സേവനങ്ങള്‍, 10 ഉപഭോക്താക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യുക എന്നീ സന്ദേശങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The fake messages are flowing online regarding the Jio DTH registration in order to misguide the users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot