84 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി എയര്‍സെല്‍!

Written By:

രണ്ടു ദിവസം മുന്‍പാണ് റിലയന്‍സ് ജിയോ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചത് പുതിയ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമാകുന്നില്ല എന്ന രീതിയില്‍ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

84 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി എയര്‍സെല്‍!

മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

എന്നാല്‍ ജിയോ ഇഫക്ടില്‍ മറ്റു പല കമ്പനികളും ജിയോയുമായി സാമ്യമുളള പല ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്. ജിയോയുടെ അവസാനത്തെ ഓഫറായ ധന്‍ ധനാ ധന്‍ ഓഫര്‍ അവസാനിക്കുന്നത് ഈ മാസം 31നാണ്. എന്നാല്‍ ധന്‍ ധനാ ധന്‍ ഓഫര്‍ പുതുക്കി 399 രൂപ എന്ന പ്ലാനില്‍ അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന് എതിരായി മറ്റു കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, എയര്‍സെല്‍ എന്നിവയും നല്‍കുന്നുണ്ട്.

എയര്‍സെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

FRC 348

എയര്‍സെല്ലിന്റെ പുതിയ പാക്കിന്റെ പേര് FRC 348 എന്നാണ്. ഉപഭോക്താക്കള്‍ക്ക് ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഏതു നെറ്റ്‌വര്‍ക്കിലേക്കും ഈ സേവനം ലഭ്യമാണ്.

ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?

വാലിഡിറ്റി

348 രൂപയുടെ റീച്ചാര്‍ജ്ജില്‍ ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. കോള്‍ ലിമിറ്റ് ഇതില്‍ ഉണ്ടായിരിക്കുന്നതല്ല.

3ജി സ്പീഡ്

എയര്‍സെല്ലിന്റെ ഈ പുതിയ ഓഫറിന്റെ സ്പീഡ് 3ജി ആണ്. അതിനാല്‍ ഈ ഓഫര്‍ ഏത് ടൈപ്പ് ഫോണിലും ഉപയോഗിക്കാം, 2ജി, 3ജി, 4ജി എന്നിങ്ങനെ.

ജിയോ 399 പ്ലാന്‍

ജിയോയുടെ 399 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും 84 ദിവസമാണ്. 84 ദിവസത്തില്‍ 84 ജിബി ഡാറ്റയും നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോള്‍, എസ്എംഎസ്, റോമിങ്ങ് ഇല്ല എന്നീ ഓഫറുകളും ജിയോ പ്ലാനില്‍ നല്‍കുന്നുണ്ട്.

എയര്‍ടെല്‍ 499 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റ 499 രൂപയുടെ പ്ലാനില്‍ 84ജിബി 4ജി ഡാറ്റ, 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഏതു നമ്പറിലേക്കും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new Aircel recharge pack, named FRC 348,the user will be able to make unlimited calls (both local and STD) to any network for the 84-day validity period

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot