ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!

Written By:

4ജി ഡാറ്റയില്‍ മാത്രമല്ല ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും മത്സരം തുടങ്ങിയിരിക്കുകയാണ്. റിലയന്‍സ് ജിയോയെ നേരിടാനായി ഭാരതി എയര്‍ടെല്‍ അടുത്തിടെ നിരവധി എന്‍ട്രി ലെവല്‍ താരിഫ് പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!

എന്നാല്‍ ജിയോയുമായി ഏറ്റുമുട്ടാന്‍ ഇപ്പോള്‍ ടെലികോം ജയിന്റ് കമ്പനിയായ എയര്‍ടെല്ലും ഡബിള്‍ ഡാറ്റ ബ്രോഡ്ബാന്‍ഡ് സേവനവുമായി എത്തിയിരിക്കുന്നു.

എന്നാല്‍ റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം ഇതിനകം തന്നെ ആറു നഗരങ്ങളില്‍ പരീക്ഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ പരിഷ്‌കരിക്കുകയും ചെയ്തു.

എയര്‍ടെല്ലിന്റെ പരിഷ്‌കരിച്ച ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡബിള്‍ ഡാറ്റ നല്‍കുന്നു

പരിഷ്‌കരിച്ച പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അതേ വലയില്‍ തന്നെ 100%, അതായത് ഡബിള്‍ ഡാറ്റ വാഗ്ദാനം നല്‍കുന്നു.

സൗജന്യം

ഈ പ്ലാനില്‍ ആദ്യത്തെ 90 ദിവസം അതായത് മൂന്നു മാസം സൗജന്യമായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വൈ-ഫൈ റൗട്ടറിന് 4,500 രൂപ നല്‍കേണ്ടി വരും. ഈ തുക നിങ്ങള്‍ക്കു തിരിച്ചു നല്‍കുന്നതാണ്.

ഡല്‍ഹി സര്‍ക്കിളുകളിലെ പുതുക്കിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍

889 പ്ലാന്‍

889 രൂപയുടെ പ്ലാനില്‍ 30ജിബി ഡാറ്റയ്ക്കു പകരം ഇപ്പോള്‍ 60 ജിബി ഡാറ്റയാണ് നല്‍കുന്നത്.

 

1,099 രൂപയുടെ പ്ലാന്‍

1,099 രൂപയുടെ പ്ലാനില്‍ 50ജിബി ഡാറ്റക്കു പകരം ഇപ്പോള്‍ 90 ജിബി ഡാറ്റയാണ് നല്‍കുന്നത്.

1,299 രൂപയുടെ പ്ലാന്‍

1,299 രൂപയുടെ പ്ലാനില്‍ 75ജിബി ഡാറ്റക്കു പകരം ഇപ്പോള്‍ 125ജിബി ഡാറ്റയാണ് നല്‍കുന്നത്.

1,499 രൂപയുടെ പ്ലാന്‍

1,499 രൂപയുടെ പ്ലാനില്‍ 100 ജിബി ഡാറ്റക്കു പകരം 160ജിബി ഡാറ്റയാണ് നല്‍കുന്നത്.

1,799 രൂപയുടെ പ്ലാന്‍

1,799 രൂപയുടെ പ്ലാനില്‍ 220 ജിബി ഡാറ്റ.

899 രൂപയുടെ പ്ലാനിലും 1,099 രൂപയുടെ പ്ലാനിലും 16എംബിപിഎസ് സ്പീഡും 40എംബിപിഎസ് സ്പീഡുമാണ് നല്‍കുന്നത്.

 

എയര്‍ടെല്ലിന്റെ മറ്റൊരു ഓഫര്‍

മൈഹോം റിവാര്‍ഡ്‌സ്' എന്ന പ്ലാന്‍ എയര്‍ടെല്‍ DTH , ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി കൊണ്ടു വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും അവരുടെ അക്കൗണ്ടില്‍ 5ജിബി ഡാറ്റ സൗജന്യമായി ക്രഡിറ്റാകുന്നു.

 

 

സ്‌റ്റെപ്പ്1

'മൈഹോം റിവാര്‍ഡ്‌സ്' നിങ്ങളുടെ എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 'മൈഹോം റിവാര്‍ഡ്' ലഭിക്കണം എങ്കില്‍ മൈഎയര്‍ടെല്‍ ആപ്പില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

 

 

സ്‌റ്റെപ്പ് 2

മൈഎയര്‍ടെല്‍ ആപ്പ് ലോഗിന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ യൂസര്‍ നെയിം അല്ലെങ്കില്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്/DTH അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

 

 

എസ്എംഎസ് വഴി നിങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുക

നിങ്ങള്‍ക്ക് ഇപ്പോള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് കേവലം കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം. നിങ്ങളുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗില്‍ ചെയ്തു കഴിഞ്ഞാല്‍ 'മൈഹോം റിവാര്‍ഡ്' പ്ലാനിനായി അഭ്യര്‍ത്ഥിക്കാം. ഇത് എസ്എംഎസ് വഴി സ്ഥിരികരക്കുന്നതാണ്.

 

 

സൗജന്യ 5ജിബി ഡാറ്റ ആസ്വദിക്കാം

പ്ലാന്‍ സ്ഥിരീകരിച്ചതിനു ശേഷം, ഉപഭോക്താവിന് 5ജിബി ഡാറ്റ ഓരോ മാസവും അവരുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

 

 

മൈഹോം റിവാര്‍ഡ് ഓഫറിന്റെ പരിമിതികള്‍

# പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.

# ഈ പ്ലാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം എങ്കില്‍ കൃത്യമായ രീതിയില്‍ ഓഫര്‍ സജീവമാക്കണം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new plans offer up to twice the data at the same monthly rentals, or as Airtel puts it - "up to 100 percent more data."

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot