ജിയോ ഇഫക്ട്: ബിഎസ്എന്‍എല്‍ ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

Written By:

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വലിയൊരു ഓഫറാണ് കൊണ്ടു വന്നിരിക്കുന്നത്. ജിയോയുമായി ഏറ്റുമുട്ടാന്‍ ഇതൊരു വലിയ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ഇതൊരു പ്രമോഷണല്‍ പ്ലാനാണ്. രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാകുകയും ചെയ്യുന്നു. ഈ ഓഫറില്‍ പല ആനുകൂല്യങ്ങളും കമ്പനി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാം ഉള്‍ക്കൊളളുന്ന പദ്ധതി

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാനില്‍ ആനുകൂല്യങ്ങള്‍ പലതാണ്, അതായത് വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് അവരുടെ പണം അധികം ചെലവാക്കാതെ തന്നെ എല്ലാവരോടും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നു.

 

 

എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു

പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.

 

 

എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു

നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.

 

 

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യ റീച്ചാര്‍ജ്ജ്

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ 25പൈസ ഓരോ മിനിറ്റിനും, അതിനു ശേഷം 1.3പൈസ ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് ഈടാക്കുന്നതാണ്.

 

 

എസ്എംഎസ് പാക്കേജ്

നാഷണല്‍ റോമിങ്ങിന് എസ്എംഎസിന് ഈടാക്കുന്നത് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും, ലോക്കല്‍ എസ്എംഎസിന് 25 പൈസയും, എസ്ടിഡി മെസേജിന് 38 പൈസയുമാണ്.

 

 

വാലിഡിറ്റി

ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസമാണ്. അതായത് രണ്ട് വര്‍ഷം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State-run telecom operator BSNL said it is offering unlimited data for 730 days for existing and new customers that have recharged their numbers with rupees 136.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot